kerala

യാത്രക്കാരായ സ്ത്രീകൾ ആവശ്യപ്പെടുന്ന സ്ഥലത്ത് രാത്രി ബസ് നിര്‍ത്തണമെന്ന് ഗതാഗത വകുപ്പ് ഉത്തരവ്

By webdesk15

April 12, 2023

ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് രാത്രി അവര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് കെ എസ്ആര്‍ ടി സി ബസ് നിര്‍ത്തികൊടുക്കണമെന്ന് ഗതാഗതവകുപ്പ് ഉത്തരവിറക്കി.കെഎസ്ആര്‍ടിസി ‘മിന്നല്‍’ ബസുകള്‍ ഒഴികെയുള്ള എല്ലാ സൂപ്പര്‍ ക്ലാസ് ബസുകളും ഇത്തരത്തില്‍ നിര്‍ത്തികൊടുക്കണമെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി. നേരത്തെ ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും വീണ്ടും പരാതികൾ വന്ന സാഹചര്യത്തിലാണ് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നിർദ്ദേശപ്രകാരം ഉത്തരവ് ആവർത്തിച്ച് പ്രഖ്യാപിച്ചത്.പുറത്തിറക്കിയത്.