കുവൈത്ത് സിറ്റി: ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് നിന്നുള്ള എല്ലാ വിമാനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി കുവൈത്ത് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള എല്ലാ വിമാനങ്ങള്‍ക്കും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വിലക്ക് തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്.