Connect with us

kerala

ആദിവാസി കുട്ടികളെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കൽക്കുളം തീക്കടി നഗറിലെ വീട്ടിനകത്ത് ഇന്നലെ രാത്രിയാണ് ഇരുവരും തൂങ്ങി മരിച്ചത്.

Published

on

മലപ്പുറം: മുത്തേടത്ത് പ്രായപൂർത്തിയാവാത്ത രണ്ട് ആദിവാസി കുട്ടികളെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൂത്തേടം തീക്കടി ആദിവാസി നഗറിലെ ശ്യംജിത്ത് (17), കരുളായ് കൊയപ്പാൻ വളവിലെ ഗോപിക (15) എന്നിവരാണ് മരിച്ചത്.

കൽക്കുളം തീക്കടി നഗറിലെ വീട്ടിനകത്ത് ഇന്നലെ രാത്രിയാണ് ഇരുവരും തൂങ്ങി മരിച്ചത്. ഒരു കയറിൽ ഇരുവരും കെട്ടി തൂങ്ങിയ നിലയിലാണ്. കഴിഞ്ഞ മാസം ഇരുവരും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇരുവരും കുറച്ച് മാസങ്ങളായി ഒരുമിച്ചാണ് താമസിച്ചിരുന്നത്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘ഓംപ്രകാശ് ആരാണെന്ന് അറിയില്ല’: നടി പ്രയാഗ മാര്‍ട്ടിന്‍

ഹോട്ടലില്‍ പോയത് സുഹൃത്തിന്റെ സുഹൃത്തുക്കളെ കാണാനെന്നും പ്രയാഗ മാര്‍ട്ടിന്‍ പറഞ്ഞു.

Published

on

ഓം പ്രകാശ് ആരാണെന്ന് അറിയില്ലെന്നും വാര്‍ത്ത വന്നതിന് ശേഷമാണ് ഓംപ്രകാശിനെ കുറിച്ച് ഗൂഗിള്‍ ചെയ്ത് മനസിലാക്കിയതെന്നും നടി പ്രയാഗ മാര്‍ട്ടിന്‍. ഹോട്ടലില്‍ പോയത് സുഹൃത്തിന്റെ സുഹൃത്തുക്കളെ കാണാനെന്നും പ്രയാഗ മാര്‍ട്ടിന്‍ പറഞ്ഞു. പ്രയാഗ മാര്‍ട്ടിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. തന്നെ കുറിച്ചുള്ള വാര്‍ത്തകള്‍ കാണുന്നുണ്ടെന്നും അതില്‍ സത്യമില്ലെന്നും പ്രയാഗ മാര്‍ട്ടിന്‍ പറഞ്ഞു.

ഓം പ്രകാശ്  പ്രതിയായ ലഹരിക്കേസില്‍ ചോദ്യം ചെയ്യലിന് എറണാകുളം സൗത്ത് എസിപി ഓഫീസിലാണ് പ്രയാഗ മാര്‍ട്ടിന്‍ ഹാജരായത്. എസിപി രാജ്കുമാര്‍ ചോദ്യം ചെയ്യാന്‍ എത്തിച്ചേര്‍ന്നു. നടന്‍ സാബു മോനും പ്രയാഗയ്ക്കൊപ്പം എസിപി ഓഫീസിലെത്തിയിരുന്നു. പ്രയാഗയ്ക്ക് നിയമ സഹായം ചെയ്യാന്‍ വേണ്ടിയാണ് വന്നതെന്ന് സാബു മോന്‍ പറഞ്ഞു.

അതേസമയം അഞ്ച് മണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷം ശ്രീനാഥ് ഭാസി എസിപി ഓഫീസില്‍ നിന്ന് മടങ്ങിയിരുന്നു. സുഹൃത്ത് വഴിയാണ് മുറിയിലെത്തിയതെന്നും ഓം പ്രകാശിനെ അറിയില്ലെന്നും ശ്രീനാഥ് ഭാസി മൊഴി നല്‍കി.

നേരത്തെ ഓംപ്രകാശിനെ കൊച്ചിയിലെ ആഢംബര ഹോട്ടലില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രയാഗ മാര്‍ട്ടിന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ ഓംപ്രകാശിന്റെ ഹോട്ടല്‍ മുറിയിലെത്തിയിരുന്നുവെന്നും ലഹരി പാര്‍ട്ടി സംഘടിപ്പിച്ചുവെന്നും കണ്ടെത്തിയിരുന്നു. ഓം പ്രകാശിന്റെ മുറിയില്‍ തന്നെയാണ് പാര്‍ട്ടി സംഘടിപ്പിച്ചത്.

 

Continue Reading

kerala

കാലിക്കറ്റ് ക്യാമ്പസുകളില്‍ എംഎസ്എഫ് തരംഗം

സര്‍വകലാശാലയിലും കോളേജിലും എസ്.എഫ്.ഐ നടത്തുന്ന മാഫിയാവല്‍ക്കരണത്തിനെതിരെ ഉയര്‍ത്തിയ മുദ്രാവാക്യത്തിന് അനുകൂലമായ വിജയമാണ് ഇത്തവണ കാലിക്കറ്റ് സര്‍വകലാശാല തിരഞ്ഞെടുപ്പില്‍ കോളജ് യൂണിയനിലൂടെ എം.എസ്.എഫ് നേടിയ വിജയമെന്ന് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസും ജനറല്‍ സെക്രട്ടറി സി.കെ നജാഫും പറഞ്ഞു.

Published

on

എസ്.എഫ്.ഐയുടെ കോട്ടകള്‍ തകര്‍ത്ത് കാലിക്കറ്റ് സര്‍വ്വകലാശാലാ ക്യാമ്പസുകളില്‍ എം.എസ്.എഫ് തരംഗം. 43 വര്‍ഷത്തിന് ശേഷം വയനാട്ടിലെ പഴശ്ശി രാജ കോളേജ് എം.എസ്.എഫ് മുന്നണി നേടി. 22 വര്‍ഷത്തിന് ശേഷം കോടഞ്ചേരി കോളേജ് കോഴിക്കോട്, 20 വര്‍ഷത്തിന് പൊന്നാനി എം.ഇ.എസ്, 12 വര്‍ഷത്തെ എസ്.എഫ്.ഐയുടെ കോട്ട തകര്‍ത്ത് തൃശൂര്‍ മദര്‍ കോളേജ്, 10 വര്‍ഷത്തെ ചെങ്കോട്ട തകര്‍ത്ത് കോഴിക്കോട് പികെ കോളേജ്, 6 വര്‍ഷത്തിന് ശേഷം കല്‍പ്പറ്റ ഗവണ്മെന്റ് കോളേജ്, 8 വര്‍ഷങ്ങള്‍ക്ക് ശേഷം ആസ്പയര്‍ കോളജ്, അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ആസ്പയര്‍ പാലക്കാട്, 5 വര്‍ഷങ്ങള്‍ക്ക് ശേഷം കൊടുവള്ളി ഗവണ്‍മെന്റ് കോളേജ്, എസ്.എഫ്.ഐ കോട്ടയായ മാര്‍ത്തോമാ കോളേജ് ചുങ്കത്തറ, ചരിത്രത്തിലാദ്യമായി സെന്റ് ജോസഫ് പാവറട്ടി തൃശൂര്‍, ജയശ്രീ കോളേജ് വയനാട്, എസ്.എന്‍.ഇ.എസ് ചെത്ത്ക്കടവ് കുന്ദമംഗലം, ശ്രീ ഗോകുലം ബാലുശ്ശേരി, കൊടുങ്ങല്ലൂര്‍ ഗവ കോളേജ് എന്നിവിടങ്ങളില്‍ എം.എസ്.എഫ് മുന്നണി വിജയിച്ചു.

സര്‍വകലാശാലയിലും കോളേജിലും എസ്.എഫ്.ഐ നടത്തുന്ന മാഫിയാവല്‍ക്കരണത്തിനെതിരെ ഉയര്‍ത്തിയ മുദ്രാവാക്യത്തിന് അനുകൂലമായ വിജയമാണ് ഇത്തവണ കാലിക്കറ്റ് സര്‍വകലാശാല തിരഞ്ഞെടുപ്പില്‍ കോളജ് യൂണിയനിലൂടെ എം.എസ്.എഫ് നേടിയ വിജയമെന്ന് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസും ജനറല്‍ സെക്രട്ടറി സി.കെ നജാഫും പറഞ്ഞു. നാദാപുരം കോളജ്, എം.എച്ച്.എസ് കോളജ് തുടങ്ങി പന്ത്രണ്ടിലധികം കോളജുകള്‍ കോടതിയില്‍ നിന്ന് അനുമതി വാങ്ങിയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. എസ്.എഫ്.ഐക്ക് അനുകൂലമായി സര്‍വകലാശാലയും ഇടത് അനുകൂല സിന്റിക്കേറ്റ് അംഗങ്ങളും വിവിധ കോളജുകളിലെ പ്രിന്‍സിപ്പല്‍മാരും ഉള്‍പ്പെടെ എം.എസ്.എഫ് സ്ഥാനാര്‍ഥികളുടെ പത്രിക തള്ളാന്‍ ശ്രമിച്ചപ്പോള്‍ കോടതിയില്‍ നിന്ന് പ്രത്യേക അനുമതി സമ്പാദിച്ചാണ് മത്സരിച്ചത്. ക്യാമ്പസുകളിലെ ഫഷിസത്തിനെതിരെ എം.എസ്.എഫ് നടത്തിയ ചെറുത്തുനില്‍പ്പിന്റേത് കൂടിയാണ് ഈ വിജയം. കോഴിക്കോടും വയനാടും മലപ്പുറത്തും ഏറ്റവും വലിയ ഒറ്റകക്ഷിയായി എം.എസ്.എഫിന് മാറാനായി. മറ്റ് സ്ഥലങ്ങളില്‍ എം.എസ്.എഫ് കൂടി ചേര്‍ന്ന് യു.ഡി.എസ്.എഫിനെ വലിയ മുന്നേറ്റത്തിലേക്കെത്തിക്കാന്‍ സാധിച്ചു.

 

Continue Reading

kerala

കൈക്കൂലി കേസില്‍ ഇടുക്കി ഡി.എം.ഒ റിമാന്‍ഡില്‍

14 ദിവസത്തേക്കാണ് എല്‍. മനോജിനെ റിമാന്‍ഡ് ചെയ്തത്.

Published

on

മൂന്നാറിലെ ഹോട്ടലിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിനു വേണ്ടി 75,000 രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ അറസ്റ്റിലായ ഇടുക്കി ഡി.എം.ഒ ഡോ. എല്‍. മനോജിനെ (52) മൂവാറ്റുപുഴ വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തു. വ്യാഴാഴ്ച രാവിലെയാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്. 14 ദിവസത്തേക്കാണ് എല്‍. മനോജിനെ റിമാന്‍ഡ് ചെയ്തത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഡി.എം.ഒയെ ആരോഗ്യവകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്. ചൊവ്വാഴ്ച കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണല്‍ സസ്‌പെന്‍ഷന്‍ സ്റ്റേ ചെയ്തിരുന്നു. എന്നാല്‍ ബുധനാഴ്ച ഓഫിസില്‍ എത്തിയ മനോജിനെ വിജിലന്‍സ് അറസ്റ്റ് ചെയ്യുകയായിരുന്നു.

അതേസമയം ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ഒരു ലക്ഷം രൂപയാണ് ഡി.എം.ഒ കൈക്കൂലി ആവശ്യപ്പെട്ടതെന്ന് വിജിലന്‍സ് പറയുന്നു. എന്നാല്‍ ഹോട്ടല്‍ മാനേജര്‍ തുക കുറക്കണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ട് ഓഫിസിലെത്തിയപ്പോള്‍ 75,000 രൂപയാക്കി കുറക്കുകയായിരുന്നു. ഡ്രൈവറുടെ ഫോണ്‍ നമ്പറില്‍ ഗൂഗിള്‍ പേ ചെയ്യാനായിരുന്നു നിര്‍ദേശം.

എന്നാല്‍ മാനേജര്‍ പണം അയച്ചതിന് പിന്നാലെ ഹോട്ടലുടമ നല്‍കിയ വിവരത്തെ തുടര്‍ന്ന് ഡോ. മനോജിനെയും ഡ്രൈവര്‍ രാഹുല്‍ രാജിനെയും വിജിലന്‍സ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.

 

Continue Reading

Trending