കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് ശക്തമായ മുന്നേറ്റം. തൃണമൂല്‍ കോണ്‍ഗ്രസ് 110 സീറ്റുകളില്‍ വിജയിച്ചു.

1208 പഞ്ചായത്ത് സീറ്റുകളിലും തൃണമൂല്‍ ലീഡ് ചെയ്യുന്നു. ജില്ലാ പരിഷത്തിലും പഞ്ചായത്ത് സമിതികളിലും വോട്ടെണ്ണിയ മുഴുവന്‍ സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസാണ് മുന്നിട്ട് നില്‍ക്കുന്നത്.

ബി.ജെ.പി നാലു സീറ്റുകളിലാണ് വിജയിച്ചത്. 81 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുന്നു. അതേസമയം, മൂന്നു സീറ്റുകളില്‍ വിജയിച്ച സി.പി.എം 58 സീറ്റുകളിലാണ് മുന്നിലുള്ളത്.