ന്യൂഡല്‍ഹി: മുത്തലാഖ് വിഷയത്തില്‍ നിയമവശം മാത്രമേ പരിശോധിക്കൂവെന്ന് സുപ്രിംകോടതി. മുസ്‌ലിം നിയമപ്രകാരമുള്ള വിവാഹ മോചനങ്ങള്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന കാര്യം സുപ്രിംകോടതിയുടെ പരിഗണനയിലുള്ള വിഷയമല്ലെന്നും ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാര്‍, ജസ്റ്റിസുമാരായ എന്‍.വി രമണ, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. നിയമനിര്‍മാണ സഭയുടെ പരിധിയില്‍ വരുന്ന കാര്യങ്ങള്‍ കോടതി പരിശോധിക്കില്ല. മുത്തലാഖ്, നിക്കാഹ്, ബഹുഭാര്യത്വം തുടങ്ങിയ കാര്യങ്ങളിലെ നിയമവശം മാത്രമാണ് നോക്കുക. കേസിന്റെ ഘടനാപരമായ കാര്യങ്ങള്‍ കോടതിക്ക് പരിഗണിക്കാനാവില്ല. ബാക്കി കാര്യങ്ങള്‍ നിയമനിര്‍മാണ സഭയുടെ പരിധിയിലാണ്. കക്ഷികളുടെ അഭിഭാഷകര്‍ ഒരുമിച്ചിരുന്ന് വിഷയം ചര്‍ച്ച ചെയ്യണം. കേസ് വ്യാഴാഴ്ച പരിഗണിക്കുമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.മുത്തലാഖിന് വിധേയമായ സ്ത്രീയുമായി സംബന്ധിച്ച വിവരങ്ങള്‍ കോടതിയെ ചുരുക്കി അറിയിക്കാനും ഡിവിഷന്‍ ബെഞ്ച് അഭിഭാഷകര്‍ക്ക് അനുമതി നല്‍കി.
ന്യൂഡല്‍ഹി: മുത്തലാഖ് വിഷയത്തില്‍ നിയമവശം മാത്രമേ പരിശോധിക്കൂവെന്ന് സുപ്രിംകോടതി. മുസ്‌ലിം നിയമപ്രകാരമുള്ള വിവാഹ മോചനങ്ങള്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന കാര്യം സുപ്രിംകോടതിയുടെ പരിഗണനയിലുള്ള വിഷയമല്ലെന്നും ചീഫ് ജസ്റ്റിസ്…

Categories: Culture, More, Views
Tags: supreme court, triple talaq
Related Articles
Be the first to write a comment.