തൃശൂര്‍: തൃശൂരില്‍ ബിജെപി നേതാവിന്റെ വീട്ടില്‍ കള്ളനോട്ടുകള്‍ അച്ചടിക്കുന്നതായി കണ്ടെത്തി. തൃശൂര്‍ മതിലകത്താണ് സംഭവം. ബിജെപിയുടെ വിവിധ സംഘടനകളുടെ മണ്ഡലം ഭാരവാഹിയായ രാജീവ് ഏരാച്ചേരിയുടെ വീട്ടിലാണ് കള്ളനോട്ട് അച്ചടിക്കുന്നതായി കണ്ടെത്തിയത്.

പുതിയ അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകള്‍ അടിക്കാനുള്ള മെഷീനുകളും ഇത്തരത്തില്‍ അച്ചടിച്ച ഒന്നര ലക്ഷം രൂപയും ഇയാളുടെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.

nepal-bans-600x350_1482317239_725x725

രാജീവും അനിയന്‍ രാജേഷും ചേര്‍ന്നാണ് കള്ള നോട്ടുകള്‍ അച്ചടിച്ചിരുന്നതെന്നാണ് വിവരം. രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാജീവ് ഒളിവിലാണ്. വീട്ടിനകത്താണ് നോട്ടുകള്‍ അച്ചടിക്കാനുള്ള മെഷീനുകള്‍ സൂക്ഷിച്ചിരുന്നത്. സംഭവസ്ഥലത്ത് പൊലീസും ഫോറന്‍സിക് സംഘവും പരിശോധന നടത്തി.