തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ വെബ്‌സൈറ്റിന് നേരെ സൈബര്‍ ആക്രമണം. പാക്കിസ്താനില്‍ നിന്നുള്ള ഹാക്കര്‍മാരാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഹാക്ക് ചെയ്ത് 30 മിനിറ്റിന് ശേഷം സൈറ്റ് പുന:സ്ഥാപിക്കപ്പെടുകയും ചെയ്തു.

സൈറ്റില്‍ ഹാക്കിങ് ഗ്രൂപ്പ് ‘ഞങ്ങളെ തോല്‍പ്പിക്കാനാകില്ല’ എന്ന സന്ദേശം പോസ്റ്റ് ചെയ്തിരുന്നു. കശ്മീരി ചീതാഹ്‌സ്’ എന്നാണ് ഹാക്കിങ് ഗ്രൂപ്പിന്റെ പേര്.