തിരുവനന്തപുരം: പിഎസ്‌സി റാങ്കു ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ തീരുമാനം. ആറു മാസത്തേക്കാണ് കാലാവധി നീട്ടി നല്‍കുന്നത്. ഇതുവരെ നീട്ടി നല്‍കാത്ത റാങ്കു ലിസ്റ്റുകളുടെ കാലാവധിയാണ് നീട്ടുന്നത്. പിഎസ്‌സി റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടവര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന സമരം ഒമ്പതാം ദിവസത്തേക്ക് കടക്കുമ്പോഴാണ് കാലാവധി നീട്ടുന്നത് സംബന്ധിച്ച് മന്ത്രിസഭ യോഗം തീരുമാനിച്ചത്. അതേസമയം തീരുമാനം തൃപ്തികരമല്ലെന്ന് റാങ്ക് ഹോള്‍ഡര്‍മാര്‍ പറഞ്ഞു.