തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതര വീഴ്ച. കോവിഡ് ബാധിതന്റെ മൃതദേഹം മാറി നല്‍കി. കോവിഡ് ബാധിച്ച് മരിച്ച വെണ്ണിയൂര്‍ സ്വദേശിയുടെ ബന്ധുക്കള്‍ക്കാണ് കോവിഡ് ബാധിച്ച് മരിച്ച അഞ്ജാതന്റെ മൃതദേഹം കൈമാറിയത്. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അജ്ഞാതനെ മരിച്ച നിലയില്‍ ആശുപത്രിയിലെത്തിക്കുകയും പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു. വെണ്ണിയൂര്‍ സ്വദേശി കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംസ്‌കരിക്കുന്നതിനു തൊട്ടുമുമ്പ് വെണ്ണിയൂര്‍ സ്വദേശിയുടെ മകന്‍ മൃതദേഹം മാറിയതായി അറിയിച്ചെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.