കൊച്ചി: മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസംഗങ്ങള്‍ നടത്തുന്ന ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലക്കെതിരെ സോഷ്യല്‍മീഡിയയില്‍ വീണ്ടും ട്രോള്‍മഴ. മതവൈര്യം ഉണര്‍ത്തുന്ന രീതിയില്‍ പ്രസംഗം നടത്തിയതിന്റെ പേരില്‍ ശശികലക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് സമൂഹമാധ്യമങ്ങള്‍ രസകരമായ ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടത്. കേസെടുത്ത വാര്‍ത്തകളെ ചുവടുപിടിച്ച് നിരവധി ട്രോളുകളാണ് ഫേസ്ബുക്കിലും മറ്റും പ്രചരിക്കുന്നത്. ദീലിപ് ചിത്രം ‘വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍’ എന്ന ചിത്രത്തിന്റെ പേരുമായി ചേര്‍ത്താണ് മിക്ക ട്രോളുകളും.
കാസര്‍കോട് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.സി ഷുക്കൂര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹോസ്ദുര്‍ഗ് പൊലീസാണ് ശശികലക്കെതിരെ കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാ നിയമം 154എ വകുപ്പു പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. വിദ്വേഷ പ്രസംഗങ്ങളുടെ യൂട്യൂബ് ലിങ്കുകളും പരാതിയില്‍ നല്‍കിയിരുന്നു.
ശശികലക്കെതിരെ ഫേസ്ബുക്കില്‍ വൈറലാകുന്ന ചില ട്രോളുകള്‍:
Be the first to write a comment.