kerala
ട്രോളോട് ട്രോള്‍….രണ്ട് മണിക്ക് ശേഷം ഒ.പി ഉണ്ടായിരിക്കുന്നതാണ്
പിണറായി മുതല്‍ പി.സി ജോര്‍ജ് വരെയുള്ളവരെയും ട്രോളര്‍മാര്‍ വെറുതേവിട്ടില്ല. ‘അറിഞ്ഞില്ലേ, ക്യാപ്റ്റന്‍ മാറി’ എന്ന ട്രോളില്‍ ക്യാപ്റ്റന്‍സി ഏറ്റെടുക്കുന്നത് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
തിരുവനന്തപുരം: ‘ലിസി ഹോസ്പിറ്റലില്‍ രണ്ടുമണിക്കു ശേഷം ഒ.പി പ്രവര്‍ത്തനം ഉണ്ടായിരിക്കുന്നതാണ്’- തൃക്കാക്കരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമാതോമസ് മുന്നേറ്റം തുടരുമ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ട്രോളര്‍മാരും ‘ലീഡ്’ ചെയ്യുകയായിരുന്നു. ഇടതുസ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫിനെ കണക്കിന് പരിഹസിക്കുന്ന ട്രോളുകള്‍ കൊണ്ട് ഫേസ്ബുക്കും വാട്‌സാപ്പും അടക്കമുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ നിറഞ്ഞു.
”സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചപ്പോഴേ ഞങ്ങള്‍ പറഞ്ഞു, നിങ്ങളുടെ ഡോക്ടറെ ഞങ്ങള്‍ തിരിച്ചുതരുമെന്ന്. തൃക്കാക്കരക്കാര്‍ വാക്കുപാലിക്കുന്നവരാണ്, ഞങ്ങള്‍ കാരണം ആരും ഹാര്‍ട്ട് അറ്റാക്ക് വന്ന് മരിക്കാന്‍ ഇടാകരുത്” എന്നിങ്ങനെയുള്ള ട്രോളുകളാണ് ഏറെയും. ഫലം വന്നശേഷം ജോ ജോസഫിന്റെ പ്രതികരണത്തിന്റെ ചുവടുപിടിച്ചും ട്രോളുകളുണ്ടായി. തന്നെ ഏല്‍പിച്ച ജോലി താന്‍ കൃത്യമായി ചെയ്തു എന്ന അദ്ദേഹത്തിന്റെ വാക്കുകളോട് ചേര്‍ത്തുവെച്ച് സിനിമയിലെ ജഗദീഷിന്റെ കഥാപാത്രത്തെയാണ് ട്രോളിന് ഉപയോഗിച്ചത്. ”അതിന് ആ താക്കോല്‍ എന്റെ കയ്യില്‍ ഇല്ലല്ലോ” എന്ന പ്രശസ്തമായ കോമഡി സീനും ട്രോളര്‍മാര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ തലയില്‍വെച്ചു.
പിണറായി മുതല്‍ പി.സി ജോര്‍ജ് വരെയുള്ളവരെയും ട്രോളര്‍മാര്‍ വെറുതേവിട്ടില്ല. ‘അറിഞ്ഞില്ലേ, ക്യാപ്റ്റന്‍ മാറി’ എന്ന ട്രോളില്‍ ക്യാപ്റ്റന്‍സി ഏറ്റെടുക്കുന്നത് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഗുണ്ടാത്തലവനെ പോലെ വേഷമിട്ട പി.സി ജോര്‍ജ്, വീട്ടില്‍ പോയിട്ട് ഒരുമാസമായെന്ന് പരിഭവിക്കുന്ന മന്ത്രി പി. രാജീവ് എന്നിങ്ങനെ ട്രോളര്‍മാരും വന്‍ ഭൂരിപക്ഷമാണ് നേടിയത്.
kerala
ട്രെയിനില്‍ കയറുന്നതിനിടെ യാത്രക്കാരന്‍ പാളത്തിലേക്ക് വീണു; ഒരു കാല്‍ നഷ്ടമായി
ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.
കൊച്ചി: ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ഒരു യാത്രക്കാരന്‍ പാളത്തിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.
ട്രെയിനിനും ട്രാക്കിനുമിടയില്‍ പെട്ട് അദ്ദേഹത്തിന്റെ ഒരു കാലാണ് നഷ്ടമായത്. അപകടം കണ്ട റെയില്‍വേ പൊലീസും സഹയാത്രക്കാരും ചേര്‍ന്ന് പരിക്കേറ്റയാളെ ഉടന്‍ ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം വിദഗ്ധ ചികിത്സ ആവശ്യമായതിനാല്‍ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
kerala
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു
ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 11,455, പവന് 91,640 എന്ന നിലയിലായി.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് (നവം. 17) വീണ്ടും കുറഞ്ഞു. അവധി ദിനമായ ഇന്നലെ ഒഴികെ നോക്കുമ്പോള്‍ തുടര്‍ച്ചയായി മൂന്നുദിവസമാണ് വില ഇടിഞ്ഞത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 11,455, പവന് 91,640 എന്ന നിലയിലായി.
അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് 4,083.09 ഡോളര്‍ എന്ന നിരക്കിലാണ് സ്വര്‍ണം വ്യാപാരം നടക്കുന്നത്.
ശനിയാഴ്ച പവന് 1,140 ഇടിഞ്ഞ് 91,720 ആയിരുന്നു. വെള്ളിയാഴ്ച രാവിലെ, ഉച്ച എന്നീ രണ്ടു ഘട്ടങ്ങളിലായി ഗ്രാമിന് 145, പവന് 1,160 വീതം വില കുറഞ്ഞിരുന്നു. അന്നത്തെ പവന്‍ വില 93,160 ആയിരുന്നു
kerala
ചാലയിൽ കാർ ഗർഡറിൽ കുടുങ്ങി; മദ്യലഹരിയിൽ കാർ ഓടിച്ചതായി കണ്ടെത്തി, ഡ്രൈവർക്കെതിരെ കേസ്
മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ലാസിം മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് സ്ഥിരീകരിച്ചത്.
കണ്ണൂർ: ചാലയിൽ ദേശീയപാത നിർമാണ സ്ഥലത്തെ ഗർഡറിൽ കാർ കുടുങ്ങിയുണ്ടായ അപകടത്തിൽ ഡ്രൈവർക്കെതിരെ പൊലീസ് കേസ് എടുത്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ലാസിം മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് സ്ഥിരീകരിച്ചത്.
ഇന്നലെ ചാല കവലക്ക് സമീപം ഗതാഗതം നിരോധിച്ച ഭാഗത്തേക്ക് കാർ ഓടിച്ചുകയറ്റുകയായിരുന്നു. മേൽപാലത്തിന്റെ ഇടവഴിയിൽ കാർ കുടുങ്ങി നിൽക്കുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ഏറെ പരിശ്രമിച്ചാണ് വാഹനം പുറത്തെടുത്തത്.
അപകടത്തിൽ ഡ്രൈവർക്ക് പരിക്കൊന്നുമില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ മദ്യപിച്ചിരുന്നതായി തെളിഞ്ഞതെന്ന് പൊലീസ് അറിയിച്ചു.
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
GULF3 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News2 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
Video Stories16 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

