Connect with us

Video Stories

കെ.എസ്.ഇ.ബിക്ക് കിരീടം

Published

on

രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തൃശൂര്‍ എഫ്.സിയെ പരാജയപ്പെടുത്തി തിരുവനന്തപുരം കെ.എസ്.ഇബി കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് – കേരള പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ചാമ്പ്യന്‍മാരായി. തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ കളിയുടെ സമ്പൂര്‍ണമായ ആധിപത്യം നേടിയ കെ.എസ്.ബിയുടെ താരങ്ങള്‍ പല തവണ എഫ്‌സി ഗോള്‍മുഖം വിറപ്പിച്ചുവെങ്കിലും പലതും ലക്ഷ്യം കാണാതെ പോയി. അവസരങ്ങള്‍ മുതലാക്കാന്‍ സാധിച്ചിരുന്നെങ്കില്‍ അര ഡസന്‍ ഗോളുകളെങ്കിലും കെ.എസ്.ഇ.ബി ടീം നേടുമായിരുന്നു.
ആദ്യമിനിറ്റില്‍ തന്നെ എഫ്.സി ഗോള്‍മുഖം കെ.എസ്.ഇ.ബി താരങ്ങള്‍ വിറപ്പിച്ചിരുന്നു. എന്നാല്‍ കെ.എസ്.ഇ.ബിയെ ഞെട്ടിച്ചുകൊണ്ട് എഫ്.സി തൃശൂര്‍ ആദ്യ ഗോള്‍ നേടി. ക്യാപ്റ്റന്‍ പി.ടി സോമിയുടെ മനോഹരമായ ഷോട്ട് ഗോളി അഖില്‍ സോമനെ കീഴടക്കി പോസ്റ്റിന്റെ ഇടതു മൂലയിലേക്ക് കയറി. ഗോള്‍ വീണതോടെ സമനിലക്കായുള്ള കെ.എസ്.ഇ.ബി താരങ്ങളുടെ കിണഞ്ഞുള്ള പരിശ്രമത്തിന് മൂന്ന് മിനിറ്റിനുള്ളില്‍ ലക്ഷ്യം കണ്ടു. സ്‌ട്രൈക്കര്‍ അലക്‌സി മനോഹരമായ പ്ലേസിംഗിലൂടെ എഫ്.സി വലകുലുക്കി. നിരന്തമാരായി എഫ്.സി പ്രതിരോധത്തെ കീറിമുറിച്ച അലക്‌സിയും സജീര്‍ഖാനും ഡൊണല്‍ കെന്നിയും എഫ്.സിക്ക് ഭീഷണിയായി. മുപ്പത്തിമൂന്നാമത്തെ മിനിറ്റില്‍ ഇടതുവിംഗില്‍ നിന്നും സജീവ് ഖാന്റെ ഹെഡര്‍ പറന്നെത്തിയ ജോബി ജസ്റ്റിന്‍ മനോഹരമായ ഹെഡറിലൂടെ വലയിലാക്കി കെ.എസ്.ബിയുടെ രണ്ടാമത്തെ ഗോള്‍ പിറന്നു.
ഗോള്‍ മടക്കാനുള്ള എഫ്.സിയുടെ ശ്രമം നിഷോണും രാജേഷമടങ്ങുന്ന പ്രതിരോധ നിരയില്‍ തട്ടിമടങ്ങി. രണ്ടാം പകുതിയിലും കെ.എസ്.ഇ.ബിയുടെ മുന്നേറ്റത്തോടെയാണ് തുടങ്ങിയത്. ജസ്റ്റിന്‍ നിരന്തരം എഫ്.സി ഗോള്‍കീപ്പര്‍ ഉവൈസ് ഖാനെ പരീക്ഷിച്ചുകൊണ്ടിരുന്നു. രണ്ടാം പകുതിയുടെ അമ്പതാം മിനിറ്റില്‍ കളം നിറഞ്ഞുകളിച്ച സജീവ് ഖാന്റെ തലയില്‍ നിന്നും വന്ന ഹെഡര്‍ ഗോളിയെ കാഴ്ച്ചക്കാരനായി എഫ്.സി വലകുലുക്കിയപ്പോള്‍ കെ.എസ്..ഇബിയുടെ മൂന്നാമത്തെ ഗോള്‍ പിറന്നു. രണ്ട് ഗോളിന്റെ ആധിപത്യത്തിന്റെ ആലസ്യം കളിക്കളത്തില്‍ വൈദ്യുതി ബോഡ് ടീമിന് വിനയായി. എഫ്‌സിയുടെ മുന്നേറ്റത്തില്‍ കളിക്കുന്ന വിദേശ താരം ഓസ്‌വാര സി ആല്‍വസിന്റെ പാസ് സ്വീകരിച്ച പത്താം നമ്പറുകാരന്‍ രാജേഷ് ഗോളി അഖില്‍ സോമന് തടയാന്‍ അവസരം കൊടുക്കാതെ വലയിക്കെത്തിച്ചു. എന്നാല്‍ ഗോളിന്റെ സന്തോഷം ഏറെ സമയം നീണ്ടുനില്‍ക്കും മുമ്പ് കെ.എസ്.ഇ.ബി നാലാമത്തെ ഗോള്‍ നേടിയിരുന്നു. എഴുപത്തിയാറാമത്തെ മിനിറ്റില്‍ വലതു ഭാഗത്തുനിന്നും സജീവ് ഖാന്‍ കൊടുത്ത ക്രോസ് ഷോട്ട് എട്ടാം നമ്പറുകാരന്‍ സഫ്‌വാന്‍ കൃത്യമായി വലയിലെത്തിച്ചു. അവസാന മിനിറ്റില്‍ ഗോള്‍ ലീഡ് കുറക്കാനുള്ള തൃശൂരുകാരുടെ ശ്രമം പ്രതിരോധ നിരയില്‍ നിന്നും നിഷോണും രാജേഷും പരിചയസമ്പന്നനായ രാജേഷും കൃത്യമായി പ്രതിരോധിച്ചതോടെ രണ്ട് ഗോളിന്റെ മാര്‍ജ്ജിനില്‍ കെ.എസ്.ഇ.ബി ട്രോഫിയില്‍ മുത്തമിടകുകയായിരുന്നു. വിജയികള്‍ക്ക് തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍ ട്രോഫി സമ്മാനിച്ചു. കെ.എസ്.ഇ.ബിയുടെ അലക്‌സാണ് മാന്‍ ഓഫ് ദ മാച്ച്.മോസ്റ്റ് വാല്യുബിള്‍ പ്ലയറായി സാറ്റ് തീരുരിന്റെ ശിഹാബിനെ തെരഞ്ഞുടുത്തു.

crime

84000 രൂപ കൈക്കൂലിയുമായി പിടിയിലായപ്പോള്‍ പൊട്ടിക്കരഞ്ഞ എഞ്ചിനീയറുടെ വീട്ടില്‍ 4 കിലോ സ്വര്‍ണവും 65 ലക്ഷം രൂപയും

തെലങ്കാന ട്രൈബല്‍ വെല്‍ഫെയര്‍ എന്‍ജീനിയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലെ എക്‌സിക്യൂട്ടീവ് എന്‍ജീനിയറായ കെ. ജഗ ജ്യോതിയെയാണ് 84000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടിയത്.

Published

on

കൈക്കൂലി വാങ്ങുന്നതിനിടെ സര്‍ക്കാരുദ്യോഗസ്ഥയെ ആന്റി കറപ്ക്ഷന്‍ ബ്യൂറോ കൈയ്യോടെ പിടികൂടി. തെലങ്കാനയിലാണ് സംഭവം നടന്നത്. തെലങ്കാന ട്രൈബല്‍ വെല്‍ഫെയര്‍ എന്‍ജീനിയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലെ എക്‌സിക്യൂട്ടീവ് എന്‍ജീനിയറായ കെ. ജഗ ജ്യോതിയെയാണ് 84000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടിയത്.

ജഗ ജ്യോതി കൈക്കൂലി ആവശ്യപ്പെട്ടുവെന്ന പരാതിയുമായി ഒരാള്‍ ആന്റി കറപ്ക്ഷന് ബ്യൂറോയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് ഇവരെ കൈയ്യോടെ പിടികൂടിയത്.

ഇവരുടെ വീട്ടിലും പൊലീസ്‌ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയില്‍ 65 ലക്ഷം രൂപയും 4 കിലോ സ്വര്‍ണ്ണവും കണ്ടെത്തി. രണ്ട് കോടിയിലധികം മൂല്യം വരും ഇവയ്ക്ക്. നിയമവിരുദ്ധമായാണ് ഇവര്‍ ഇത്രയധികം സ്വത്ത് സമ്പാദിച്ചതെന്നും പൊലീസ്‌
പറഞ്ഞു.

ഫിനോഫ്തലീന്‍ ലായനി പരിശോധനയിലൂടെയാണ് ജഗ ജ്യോതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. കെ. ജഗ ജ്യോതി അനര്‍ഹമായ പണം നേടാന്‍ ഔദ്യോഗിക പദവിയിലിരുന്ന് സത്യസന്ധതയില്ലാതെ പ്രവര്‍ത്തിച്ചുവെന്നും ആന്റി കറപ്ക്ഷന്‍ ബ്യൂറോ പറഞ്ഞു.

Continue Reading

india

പുഴയിൽ മീൻ പിടിക്കുന്നതിനിടെ യുവാവിന്റെ കാൽ കടിച്ചെടുത്ത് സ്രാവ്; രക്തം വാർന്ന് കുഴഞ്ഞുവീണു

പാല്‍ഘര്‍ ജില്ലയിലാണ് സംഭവം.

Published

on

മഹാരാഷ്ട്രയില്‍ ഉള്‍ക്കടലില്‍ മീന്‍ പിടിക്കുന്നതിനിടെ മത്സ്യത്തൊഴിലാളിക്ക് നേരെ സ്രാവിന്റെ ആക്രമണം. ചുറ്റും വട്ടമിട്ട് കറങ്ങിയ സ്രാവ് മത്സ്യത്തൊഴിലാളിയുടെ ഇടതുകാല് കടിച്ചെടുത്തു. രക്തസ്രാവത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാല്‍ഘര്‍ ജില്ലയിലാണ് സംഭവം. വിക്കി ഗൗരിയാണ് സ്രാവിന്റെ ആക്രമണത്തിന് ഇരയായത്. മറ്റു മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം മീന്‍ പിടിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി സ്രാവ് യുവാവിനെ ആക്രമിച്ചത്. സ്രാവിന്റെ ആക്രമണത്തില്‍ നിന്ന് ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും ഇടതുകാലില്‍ മുട്ടിന് താഴെയാണ് വിക്കിക്ക് നഷ്ടമായത്.

രക്തം വാര്‍ന്നൊഴുകിയതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ വിക്കിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ നാട്ടുകാര്‍ പ്രദേശത്ത് തടിച്ചുകൂടി. സ്രാവിന്റെ ആക്രമണം നാട്ടുകാര്‍ക്ക് ഇടയില്‍ പരിഭ്രാന്തി പരത്തിയിരിക്കുകയാണ്. സ്രാവിനെ മത്സ്യത്തൊഴിലാളികള്‍ പിടികൂടി. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രദേശത്ത് കൂടുതല്‍ സ്രാവുകള്‍ ഉണ്ടോ എന്ന ആശങ്കയിലാണ് മത്സ്യത്തൊഴിലാളികള്‍.

Continue Reading

Health

മലപ്പുറം ജില്ലയില്‍ മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു

ആരോഗ്യ വകുപ്പിന്റെ കണക്കുപ്രകാരം പത്ത് ദിവസത്തിനിടെ 50 പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് എ-യും അഞ്ചുപേര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബി-യും സ്ഥിരീകരിച്ചു.

Published

on

ജില്ലയില്‍ മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം വലിയതോതില്‍ ഉയരുന്നു. ആരോഗ്യ വകുപ്പിന്റെ കണക്കുപ്രകാരം പത്ത് ദിവസത്തിനിടെ 50 പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് എ-യും അഞ്ചുപേര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബി-യും സ്ഥിരീകരിച്ചു. ഇതിനേക്കാള്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.

ഇക്കാലയളവില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ മാത്രം അമ്പതോളം ജീവനക്കാര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചിട്ടുണ്ട്. കൊണ്ടോട്ടി, പള്ളിക്കല്‍ ബസാര്‍ ഭാഗങ്ങളില്‍ ക്വാര്‍ട്ടേഴ്‌സുകളില്‍ താമസിക്കുന്നവര്‍ക്കാണ് കൂട്ടത്തോടെ രോഗം സ്ഥിരീകരിച്ചത്. കൊണ്ടോട്ടി മുനിസിപ്പിലാറ്റിയിലും പരിസര പ്രദേശങ്ങളിലും നൂറിലധികം പേര്‍ രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയിട്ടുണ്ട്.

ആരോഗ്യ വകുപ്പിന്റെ ടീമുകള്‍ രണ്ടുദിവസമായി ഇവിടം കേന്ദ്രീകരിച്ച് പരിശോധനയും ബോധവത്കരണ പ്രവര്‍ത്തനങ്ങളുമായി രംഗത്തുണ്ട്. കിണറുകളില്‍ സെപ്റ്റിക് മാലിന്യം കലര്‍ന്നതാണ് മഞ്ഞപ്പിത്തം കൂടാന്‍ കാരണം. കിണറുകളില്‍ ജലവിതാനം കുറഞ്ഞതോടെ ചെരിഞ്ഞ പ്രദേശങ്ങളില്‍ നിന്ന് സെപ്റ്റിക് മാലിന്യങ്ങള്‍ താഴേക്ക് ഊര്‍ന്നിറങ്ങിറങ്ങിയതാണ് രോഗവ്യാപനത്തിന് വഴിവച്ചതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. ആശ പ്രവര്‍ത്തകരുടെ സഹായത്തോടെ രോഗബാധിത പ്രദേശങ്ങളിലെ ജലസ്രോതസുകളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തുന്നുണ്ട്.

മടിക്കല്ലേ ചികിത്സയ്ക്ക്

രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി വേഗത്തില്‍ വൈദ്യസഹായം തേടാനും ഒറ്റമൂലി ചികിത്സകള്‍ ഒഴിവാക്കാനും ആരോഗ്യവകുപ്പ് മുന്നറിയിപ്പേകുന്നുണ്ട്. മലിന ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന വൈറല്‍ രോഗമാണ് മഞ്ഞപ്പിത്തം. കിണറിലെ വെള്ളം മലിനമാകുമ്പോള്‍ അതു വഴിയും മലിന ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും വിവാഹം,? സത്കാര വേളകളിലും മറ്റും ഉപയോഗിക്കുന്ന കൊമേഴ്‌സ്യല്‍ ഐസിലൂടെയും സെപ്റ്റിക് ടാങ്കുകളിലെ ചോര്‍ച്ച മുഖേനയുമാണ് മഞ്ഞപ്പിത്തം പ്രധാനമായും പടരുന്നത്.

ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം

പനിയും വിശപ്പില്ലായ്മയും ഓക്കാനവും ഛര്‍ദിയും ശക്തമായ ക്ഷീണവും ദഹനക്കേടും കണ്ണും നഖങ്ങളും മഞ്ഞനിറത്തിലാകുന്നതും മഞ്ഞപ്പിത്തത്തിന്റെ മുഖ്യലക്ഷണങ്ങളാണ്.
രക്ത പരിശോധനയിലൂടെ മാത്രമേ രോഗനിര്‍ണയം പൂര്‍ണമായി സ്ഥിരീകരിക്കാനാവൂ.
സാധാരണഗതിയില്‍ രോഗാണു ശരീരത്തിലെത്തി രണ്ടാഴ്ചയോളം കഴിഞ്ഞാണ് രോഗമുണ്ടാകുന്നതെങ്കിലും ചിലപ്പോള്‍ ഇത് ഒരാഴ്ച മുതല്‍ മൂന്നാഴ്ച വരെയാവാം.
കിണറുകളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ വേഗത്തിലാക്കിയിട്ടുണ്ട്. ഹോട്ടലുകളില്‍ പരിശോധന ശക്തമാക്കി. രോഗ വ്യാപനത്തിന് വഴിയൊരുക്കിയാല്‍ ശക്തമായ നടപടിയെടുക്കും. ചൂട് കനത്തതോടെ ചുടുവെള്ളത്തിന് പകരം പച്ചവെള്ളം കുടിക്കുന്ന ശീലം വര്‍ദ്ധിച്ചത് രോഗവ്യാപനത്തിന് കാരണമായിട്ടുണ്ട്.

 

Continue Reading

Trending