വാഷിംങ്ടണ്‍: യു.എസ് കോടതിക്കെതിരെ ആഞ്ഞടിച്ച് വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.തന്റെ ഉത്തരവ് സ്റ്റേ ചെയ്ത കോടതിയുടെ നിലപാട് രാഷ്ട്രീയ പ്രേരിതമാണെന്ന് ട്രംപ് കോടതിയെ വിമര്‍ശിച്ചു. ഏഴ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ഉത്തരവ് ട്രംപ് പുറപ്പെടുവിച്ചിരുന്നു. ഇതിന് വ്യാപകമായി പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ കോടതി ഉത്തരവ് ഭാഗികമായി മരവിപ്പിക്കുകയായിരുന്നു.
രാജ്യത്തിന്റെ സുരക്ഷക്ക് വേണ്ടിയാണ് ഉത്തരവ്. ജഡ്ജിമാര്‍ ഇവര്‍ ചെയ്യണ്ടതു ചെയ്യണം. ഈ കേസ് വിജയിക്കാനായില്ലെങ്കില്‍ യു.എസ് സുരക്ഷിതത്വം കൈവരിക്കില്ലെന്നും അതിന് സമ്മതിക്കാത്ത നടപടി ആശങ്കാജനകമാണെന്നും ട്രംപ് പറഞ്ഞു. അതേസമയം, സുപ്രീംകോടതിയിലേക്ക് ട്രംപ് നാമനിര്‍ദ്ദേശം ചെയ്ത നീല്‍ ഗോര്‍സച്ച് കോടതിക്കെതിരായ ട്രംപിന്റെ നീക്കങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തി. കോടതികളുടെ മനോവീര്യം തകര്‍ക്കുന്നതാണ് ട്രംപിന്റെ പരാമര്‍ശങ്ങളെന്ന് നീല്‍ പറഞ്ഞു.
Be the first to write a comment.