ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തില്‍ പ്രതികരിച്ച് ഡി.എം.കെ എം.പി കനിമൊഴി. ഇപ്പോഴുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ ഡി.എം.കെ ഇടപെടില്ലെന്ന് കനിമൊഴി പറഞ്ഞു.

അത് അണ്ണാ ഡി.എം.കെയുടെ ആഭ്യന്തര കാര്യമാണ്. എം.എല്‍.എമാര്‍ക്കു സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ സാഹചര്യമുണ്ടാകണമെന്നും കനിമൊഴി പറഞ്ഞു. ശശികലയെ പിന്തുണക്കുന്ന 131 എം.എല്‍.എമാരെ ശശികല അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

അതേസമയം, രാഷ്ട്രീയ സാഹചര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. പണമിടപാട് നടത്തുന്ന അക്കൗണ്ടുകളില്‍ നിന്നും പണം പിന്‍വലിക്കുന്നത് തടയിട്ടും പോയസ് ഗാര്‍ഡനെ ജയലളിതയുടെ സ്മാരകമാക്കുമെന്ന് പ്രഖ്യാപിച്ചും പനീര്‍സെല്‍വം രംഗത്തെത്തിയിട്ടുണ്ട്.