Connect with us

News

ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചു; വീഡിയോ നീക്കം ചെയ്ത് ഫെയ്‌സ്ബുക്ക്

ട്വിറ്റര്‍ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് 12മണിക്കൂര്‍ നേരത്തേക്കാണ് നടപടി.

Published

on

വാഷിംഗ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചു. ട്വിറ്റര്‍ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് 12മണിക്കൂര്‍ നേരത്തേക്കാണ് നടപടി. തുടര്‍ന്നും ആവര്‍ത്തിക്കുകയാണെങ്കില്‍ അക്കൗണ്ട് എന്നന്നേക്കുമായി നീക്കം ചെയ്യുമെന്ന് ട്വിറ്റര്‍ മുന്നറിയിപ്പ് നല്‍കി. തന്റെ അനുയായികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന ട്രംപിന്റെ വിവാദ വീഡിയോ ഫെയ്‌സ്ബുക്കും യുട്യൂബും നേരത്തെ നീക്കം ചെയ്തിരു്ന്നു.

യു.എസ് ക്യാപിറ്റോളില്‍ കലാപകാരികളോട് സംസാരിക്കവെ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന തന്റെ മുന്‍വാദം ട്രംപ് ആവര്‍ത്തിച്ചിരുന്നു. ഇത് നിലവിലെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഫെയ്‌സ്ബുക്ക് വീഡിയോ നീക്കം ചെയ്തത്.

അതേസമയം, അമേരിക്കന്‍ പാര്‍ലിമെന്റ് മന്ദിരമായ യു.എസ് കാപ്പിറ്റളില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ കലാപത്തിനിടെ വെടിയേറ്റ് യുവതി മരിച്ചിരുന്നു. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ യു.എസ് കോണ്‍ഗ്രസിന്റെ ഇരുസഭകളും സമ്മേളിക്കുന്നതിനിടെയാണ് ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ കാപ്പിറ്റോള്‍ മന്ദിരത്തിന്റെ അകത്തുകടന്നത്. കലാപത്തിന്റെ പശ്ചാത്തലത്തില്‍ വാഷിംഗ്ടണ്‍ ഡിസി മേയര്‍ വൈകീട്ട് ആറുവരെ കര്‍ഫ്യു ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

ഒമാനില്‍ അപകടം: ട്രക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് ഏഷ്യന്‍ പൗരന്മാര്‍ മരണം, നിരവധി പേര്‍ക്ക് പരിക്ക്

സുല്‍ത്താന്‍ തുവൈനി ബിന്‍ സഈദ് റോഡിലെ ബിദ്ബിദ്-ഷര്‍ഖിയ പാലത്തിനടിയിലായിരുന്നു അപകടം

Published

on

മസ്‌കത്ത്: ഒമാനിലെ ഷര്‍ഖിയ ഗവര്‍ണറേറ്റിലെ ബിദിയയില്‍ നടന്ന ട്രക്ക് കൂട്ടിയിടിയില്‍ രണ്ട് ഏഷ്യന്‍ പൗരന്മാര്‍ ദുരുദേഹിതരായി. സുല്‍ത്താന്‍ തുവൈനി ബിന്‍ സഈദ് റോഡിലെ ബിദ്ബിദ്-ഷര്‍ഖിയ പാലത്തിനടിയിലായിരുന്നു അപകടം. നിസ്വ-മസ്‌കത്ത് റൂട്ടിലുണ്ടായ അപകടത്തില്‍ അതേ റോഡില്‍ സഞ്ചരിച്ചിരുന്ന അഞ്ച് വാഹനങ്ങള്‍ കൂടി തകര്‍ന്നു.

അപകടത്തെ തുടര്‍ന്ന് രണ്ട് ഏഷ്യന്‍ പൗരന്മാര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റതായും പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയതായും റോയല്‍ ഒമാന്‍ പൊലീസ് (ROP) അറിയിച്ചു. സ്ഥലത്തെ ഗതാഗതം അധികാരികള്‍ തിരിച്ചുവിട്ടിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.

 

Continue Reading

Film

‘ദൃശ്യം 3’യുടെ വിതരണം പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തു; റിലീസ് തീയതി സംബന്ധിച്ച് ആശങ്കയിൽ ആരാധകർ

ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ഈ വലിയ ചിത്രത്തിന്റെ തീയറ്റർ, ഡിജിറ്റൽ, എയർബോൺ എന്നീ മുഴുവൻ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

Published

on

കൊച്ചി: ജീത്തു ജോസഫ്–മോഹൻലാൽ കൂട്ടുകെട്ടിന്റെ ഏറെ പ്രതീക്ഷയുണർത്തുന്ന ‘ദൃശ്യം 3’യുടെ ചിത്രീകരണം അവസാനഘട്ടത്തിലേക്ക് കടക്കുന്നതിനിടെ, ചിത്രത്തിന്റെ പ്രധാന വിതരണാവകാശങ്ങൾ പ്രമുഖ പ്രൊഡക്ഷൻ–വിതരണ സ്ഥാപനമായ പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കി. ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ഈ വലിയ ചിത്രത്തിന്റെ തീയറ്റർ, ഡിജിറ്റൽ, എയർബോൺ എന്നീ മുഴുവൻ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ആശിർവാദ് സിനിമാസിൽ നിന്ന് ഇന്ത്യയിലും വിദേശത്തുമുള്ള എക്സ്ക്ലൂസീവ് വേൾഡ്‌വൈഡ് തീയറ്റർ അവകാശങ്ങൾ സ്വന്തമാക്കിയതായും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രസ്താവനയിൽ പനോരമ സ്റ്റുഡിയോസ് വ്യക്തമാക്കി.

വിതരണാവകാശങ്ങൾ വിറ്റതോടെ ‘ദൃശ്യം 3’യുടെ മലയാളം റിലീസ് വൈകുമോ എന്ന ആശങ്കയിലാണ് ആരാധകർ. ഹിന്ദി, തെലുങ്ക് റീമേക്കുകൾക്കൊപ്പം ചിത്രം ഒരുമിച്ച് റിലീസ് ചെയ്യുമോ എന്നതും ചോദ്യം. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം എല്ലാ ഭാഷാ പതിപ്പുകളും ഒരേ സമയം തീയറ്ററുകളിൽ എത്താനാണ് സാധ്യതയെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും, മറ്റ് പതിപ്പുകളുടെ നിർമ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ല. മലയാളം പതിപ്പ് ആദ്യം എത്തും, റീമേക്കുകൾ പിന്നീട്—എന്ന അഭ്യൂഹങ്ങളും പ്രചരിച്ചുവരുന്നു. എന്നാൽ നിർമാതാക്കളോ സംവിധായകനോ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.

ജീത്തു ജോസഫ് എഴുതിയും സംവിധാനം ചെയ്‌ത ‘ദൃശ്യം’ പരമ്പര മലയാള സിനിമയിലെ ഏറ്റവും വിജയം നേടിയ ത്രില്ലർ ഫ്രാഞ്ചൈസികളിൽ ഒന്നാണ്. 2013ൽ പുറത്തിറങ്ങിയ ആദ്യഭാഗം ബോക്‌സ് ഓഫീസിൽ വൻ വിജയം നേടി; 2021ൽ രണ്ടാം ഭാഗം ആമസോൺ പ്രൈം വീഡിയോയിലൂടെ OTT റിലീസായിരുന്നു. കുടുംബത്തെ സംരക്ഷിക്കാൻ കേബിൾ ടിവി നെറ്റ്‌വർക്കുടമ ജോര്‍ജുകുട്ടി (മോഹൻലാൽ) നടത്തുന്ന കഠിന പോരാട്ടമാണ് കഥയുടെ പ്രമേയം.

 

Continue Reading

india

ഡിറ്റ് വാ ചുഴലിക്കാറ്റ്; തമിഴ്‌നാട്ടില്‍ കനത്ത മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

കടലൂര്‍, നാഗപട്ടണം, മയിലാടുംതുറൈ, വില്ലുപുരം, ചെങ്കല്‍പേട്ട് ജില്ലകളിലാണ് ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ്.

Published

on

ചെന്നൈ: ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ കനത്ത മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടലൂര്‍, നാഗപട്ടണം, മയിലാടുംതുറൈ, വില്ലുപുരം, ചെങ്കല്‍പേട്ട് ജില്ലകളിലാണ് ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ്. പുതുച്ചേരി, കാരക്കല്‍ പ്രദേശങ്ങളിലും കനത്ത മഴ പ്രതീക്ഷിക്കുന്നു. സംസ്ഥാനത്തിന്റെ നിരവധി ഭാഗങ്ങളിലും ഇപ്പോള്‍ വ്യാപകമായ മഴ തുടരുകയാണ്.

ചെന്നൈ, പുതുക്കോട്ടെ, അരിയല്ലുര്‍, തഞ്ചാവൂര്‍, പെരാമ്പല്ലൂര്‍, തിരുച്ചിറപ്പള്ളി, സേലം, കള്ളകുറിച്ചി, തിരുവണ്ണാമലൈ, കാഞ്ചീപുരം, റാണിപേട്ട് ജില്ലകളിലും മഴ മുന്നറിയിപ്പ് നിലവിലുണ്ട്. കടലോര മേഖലയിലെ 25 കിലോമീറ്റര്‍ പരിധിവരെ ശക്തമായ കാറ്റ് അനുഭവപ്പെടും. അതിന് ശേഷമാകട്ടെ ചുഴലിക്കാറ്റിന്റെ ശക്തി കുറച് ദുര്‍ബലമാകുമെന്നാണ് നിരീക്ഷണം. ചുഴലിക്കാറ്റിന്റെ കേന്ദ്രഭാഗം കടലില്‍ തന്നെ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

നാളെ ചെന്നൈ, ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍, വില്ലുപുരം, കടലൂര്‍ ജില്ലകളില്‍ മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശാനാണ് മുന്നറിയിപ്പ്. ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ഇതുസംബന്ധിച്ച് അറിയിച്ചത്.

അതേസമയം, ശക്തമായ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ ശ്രീലങ്കയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും വിപുലമായി. മരണസംഖ്യ 159 കടന്നു. വീടുകള്‍, കൃഷിയിടങ്ങള്‍, റോഡുകള്‍ എന്നിവ വെള്ളത്തിനടിയിലായി. മണ്ണിടിച്ചിലുകളും വ്യാപകമായിട്ടുണ്ട്. ഇതുവരെ 600-ല്‍ കൂടുതല്‍ വീടുകള്‍ തകര്‍ന്നതായി ദുരന്തനിവാരണ വകുപ്പുകള്‍ അറിയിച്ചു.

നദികളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ ഉയര്‍ന്ന മേഖലകളിലേക്ക് മാറണമെന്ന് മുന്നറിയിപ്പ്. അടുത്ത 48 മണിക്കൂറിനുള്ളില്‍ കെലാനി നദീതടത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ക്ക് പ്രത്യേക വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊളംബോയും അപകടസാധ്യതയുള്ള മേഖലകളില്‍ തുടരുകയാണ്.

 

Continue Reading

Trending