സിഡ്‌നി: ഓസ്‌ട്രേലിയ-ഇന്ത്യ മൂന്നാം ടെസ്റ്റിനിടെ മഴ. ഇതോടെ കളി താല്‍കാലികമായി നിര്‍ത്തിവച്ചു. ഓസ്‌ട്രേലിയ 7.1 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 21 റണ്‍സെടുത്തു നില്‍ക്കെയാണ് മഴ പെയ്തത്. നിലവില്‍ മഴ മാറിയിട്ടുണ്ട്. ഉടന്‍ മത്സരം പുനരാരംഭിക്കും എന്നാണ് റിപ്പോര്‍ട്ട്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയക്കായി വില്‍ പുകോവ്‌സ്‌കിയും ഡേവിഡ് വാര്‍ണറും ചേര്‍ന്നാണ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്. സ്‌കോര്‍ബോര്‍ഡില്‍ 6 റണ്‍സ് മാത്രമുള്ളപ്പോള്‍ ഓസ്‌ട്രേലിയക്ക് ആദ്യ വിക്കറ്റ് നഷ്ടമായി.

ഡേവിഡ് വാര്‍ണറെ (5) മുഹമ്മദ് സിറാജിന്റെ പന്തില്‍ ചേതേശ്വര്‍ പൂജാര പിടികൂടുകയായിരുന്നു. കളി നിര്‍ത്തിവെക്കുമ്പോള്‍ പുകോവ്‌സ്‌കി (14), ലെബുഷെയ്ന്‍ (2) എന്നിവരാണ് ക്രീസില്‍.