തിരുവനന്തപുരം: വാര്‍ഷിക മെയിന്റനന്‍സ് പ്രമാണിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെ ഓപ്പറേഷന്‍ എ തീയറ്റര്‍ ഇന്ന് മുതല്‍ അടച്ചിടുന്നു. അത്യാവശ്യ ഓപ്പറേഷനുകള്‍ക്ക് ഒരു തടസവും ഉണ്ടാകാത്ത വിധമാണ് തീയറ്റര്‍ അടച്ചിടുന്നത്. ബി തീയറ്ററില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളതായി അനസ്തീഷ്യ വിഭാഗം മേധാവി അറിയിച്ചു.
സിവില്‍, ഇലക്ട്രിക്കല്‍, പ്ലമ്പിംഗ് വിഭാഗങ്ങളിലെ കേടുപാടുകള്‍ തീര്‍ക്കുന്നതിന് വേണ്ടിയാണ് എല്ലാവര്‍ഷവും ഓപ്പറേഷന്‍ തീയറ്റുകള്‍ അടച്ചിടുന്നത്. മെയിന്റനന്‍സ് ജോലികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി അണുവിമുക്തമാക്കിയതിനുശേഷം ഈ തീയറ്ററുകള്‍ പ്രവര്‍ത്തനസജ്ജമാക്കും.