പാലോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍. കുശവൂര്‍ കുന്നുംപുറത്ത് വീട്ടില്‍ നിന്നും കരിമണ്‍കോട് ഊരാളിക്കോണത്ത് താമസിക്കുന്ന വിപിന്‍ (22) ആണ് അറസ്റ്റിലായത്.

ബന്ധുവായ പെണ്‍കുട്ടി രണ്ടുമാസമായി പഠന സൗകര്യത്തിനായി പ്രതിയുടെ വീട്ടില്‍ താമസിച്ച് വരികയായിരുന്നു. രണ്ട് ദിവസമായി ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതോടെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നുള്ള പരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന് മനസ്സിലായത്. പെണ്‍കുട്ടിയുടെ മൊഴിപ്രകാരം പാലോട് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.