ഫലസതീന്‍ മെഡിക്കല്‍ ഉദ്യോഗസ്ഥയായിരുന്ന റസാനുല്‍ നജ്ജാര്‍ ഹമാസിനു വേണ്ടി മനുഷ്യകവചമായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് ഇസ്രായേലിന്റെ നുണപ്രചാരണത്തില്‍ ശക്തമായി പ്രിതിഷേധിച്ച് സോഷ്യല്‍ മീഡിയ. ഇസ്രായേല്‍ സൈനികരുടെ വെടിവെപ്പില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് റസാനുല്‍ നജ്ജാര്‍ കൊല്ലപ്പെടുന്നത്.

ഇസ്രായേല്‍ സൈന്യത്തിന്റെ അറബ് വാക്താവായ അഫ്‌യാഖി അദ്‌റഇയാണ് നജ്ജാറിനെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തത്. വെട്ടിമാറ്റിയെടുത്ത വീഡിയോയില്‍ 21കാരിയായ നജ്ജാര്‍ ഇങ്ങനെ പറയുന്നതായാണ് ഉള്ളത്. ‘ഞാന്‍ നജ്ജാര്‍, ഇവിടെ പോരാട്ട മുന്നണിയുടെ മുന്‍പന്തിയിലുണ്ടാകും. ഒരു മനുഷ്യകവചമായി പ്രവര്‍ത്തിത്തിക്കും’

നജ്ജാര്‍ ഫലസ്തീന്‍ യുവാക്കളില്‍ നിന്ന് ടിയര്‍ ഗ്യാസ് പിടിച്ചു വാങ്ങുന്നതും അത് ദൂരത്തേക്ക് വലിച്ചെറിയന്നതുമായ ദൃശ്യങ്ങളും അദ്‌റഇ പങ്കുവെച്ച വീഡിയോയിലുണ്ട്. എന്നാല്‍ ഇത് നൂറു മീറ്ററുകള്‍ക്ക് അകലെയുള്ള ഇസ്രായേല്‍ സൈന്യത്തെ ലക്ഷ്യം വെച്ചാണ് എറിയുന്നതെന്നായിരുന്നു അദ്‌റഇയുടെ ആരോപണം.


ഈ ആരോപണത്തെയും സോഷ്യല്‍ മീഡിയ പൊളിച്ചടക്കിയിട്ടുണ്ട്.ഇസ്രായേലിന്റെ വ്യാജ പ്രചാരണങ്ങളില്‍ ശക്തമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ വരുന്നത്.

.