business

കനത്ത സാമ്പത്തിക പ്രതിസന്ധി; ലോഗോ ‘പക്ഷി’യെ അടക്കം വിറ്റ് ട്വിറ്റര്‍

By webdesk14

January 19, 2023

കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ട്വിറ്റര്‍ ലോഗോ പോലും ലേലത്തിന് വെക്കേണ്ട അവസ്ഥയിലായി. ചൊവ്വാഴ്ച മുതല്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ ഹെഡ് ക്വാര്‍ട്ടേഴസിലാണ് ലേലം നടത്തിയത്. 27 മണിക്കൂര്‍ നടത്തിയ ലേലത്തിന്റെ സംഘാടനം നിര്‍വഹിച്ചത് ഹെറിറ്റേജ് ഗ്ലോബല്‍ പാട്‌നര്‍ ആണ്. 631 വസ്തുക്കളാണ് വിറ്റഴിച്ചതെന്ന് ട്വിറ്റര്‍ അറിയിച്ചു. ഇതില്‍ അധികവും അനാവശ്യവസ്തുക്കളാണ്.

ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, അടുക്കള ഉപകരണങ്ങള്‍ ഉള്‍പ്പെടെയാണ് ലേലത്തില്‍ വിറ്റത്. ഓണ്‍ലൈനില്‍ ഏറ്റവും വലിയ തുകയ്ക്ക് വിറ്റുപോയത് ട്വിറ്ററിന്റെ ലോഗോ തന്നെയാണ്. 1 ലക്ഷം ഡോളറിനാണ് ശില്‍പം വിറ്റുപോയത്. നാല് അടിയോളം ഉയരമുള്ള ശില്പം ആരാണ് വാങ്ങിയതെന്നതിനെപ്പറ്റി വ്യക്തതയില്ല. ഏറ്റവും വലിയ തുകയ്ക്ക് വിറ്റുപോയ രണ്ടാമത്തെ വസ്തുവും ട്വിറ്റര്‍ പക്ഷിയുടെ ഒരു നിയോണ്‍ ഡിസ്‌പ്ലേയാണ്. 40,000 ഡോളറാണ് ഇതിന് ലഭിച്ചത്.