തൃശൂര്‍: മുണ്ടൂരില്‍ ബൈക്ക് യാത്രക്കാരായ രണ്ടുപേരെ വെട്ടിക്കൊന്നു. മുണ്ടൂര്‍ സ്വദേശി ശ്യാം, മുണ്ടത്തിക്കോട് സ്വദേശി ക്രിസ്‌റ്റോ എന്നിവരാണ് വെട്ടേറ്റ് മരിച്ചത്. ഇവരുടെ ബൈക്കില്‍ ടിപ്പറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ആക്രമണത്തിന് പിന്നില്‍ ഗുണ്ടാം സംഘമാണെന്നാണ് റിപ്പോര്‍ട്ട്. കഞ്ചാവ് വില്‍പനയെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. കൊല്ലപ്പെട്ടവരുടെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.