കോഴിക്കോട്: ജില്ലയില്‍ രണ്ടിടങ്ങളിലായി വാഹനാപകടങ്ങളില്‍ മൂന്ന് മരണം. മുക്കം ആനയംകുന്നില്‍ ടിപ്പര്‍ ലോറി സ്‌കൂട്ടറിലിടിച്ച് സ്‌കൂള്‍ അധ്യാപികയും മകളും മരിച്ചു. മുക്കം ഓര്‍ഫനേജ് എല്‍.പി സ്‌കൂള്‍ പ്രധാനധ്യാപകന്‍ ആനയാംകുന്ന് മുണ്ടയോട്ട് മജീദ് മാസ്റ്ററുടെ ഭാര്യ ഷിബ മജീദ് (43) മകള്‍ ഹിഫ്ത്ത മജീദ് (12) എന്നിവരാണ് മരിച്ചത്. മുക്കം കടവ് ബെന്റ് പൈപ്പ് പാലത്തിനടുത്ത് പാഴൂര്‍തോട്ടം പള്ളിക്ക് സമീപമാണ് അപകടം. ചെറിയ റോഡിലൂടെ അമിത വേഗതയില്‍ എത്തിയ ടിപ്പര്‍ ലോറിയാണ് അപകടം വരുത്തിയത്. ഇന്ന് രാവിലെ 8.45നാണ് അപകടം. അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി.

അരീക്കാട് ബൈക്ക് യാത്രികനായ കോയക്കുട്ടി(45) ബസ്സിടിച്ച് മരിച്ചു.

മുക്കത്തെ അപകടത്തിന്റെ ചിത്രങ്ങള്‍:

5

2

1