Connect with us

crime

മുസ്‌ലിം വിദ്യാര്‍ഥിനിക്കൊപ്പം ഭക്ഷണം കഴിക്കാനെത്തിയ യുവാവിനെ ആക്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍

Published

on

കര്‍ണാടകയിലെ ചിക്കബല്ലാപുരയില്‍ മുസ്‌ലിം വിദ്യാര്‍ഥിനിക്കൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാവിനു നേരെ ആക്രമണം. ഭഗ്‌വാ ലവ് ട്രാപ്പ് ആണോന്നാരോപിച്ചായിരുന്നു ഇതര സമുദായത്തില്‍പ്പെട്ട യുവാവിനെ ഒരു സംഘം ആക്രമിച്ചത്. സുഹൃത്തിനെ ആക്രമിക്കുന്നത് പ്രതിരോധിച്ച പെണ്‍കുട്ടി സ്റ്റേഷനിലെത്തി പരാതി നല്‍കിയതിന് പിന്നാലെ 2 പേര്‍ അറസ്റ്റിലായി. വായിദ് (20), സദ്ദാം (20) എന്നിവരാണ് അറസ്റ്റിലായത്.

ഒഎംബി റോഡിലെ പ്രമുഖ ചാറ്റ് ഷോപ്പില്‍ ചായകുടിക്കാനെത്തിയതായിരുന്നു കോളേജ് വിദ്യാര്‍ഥിനിയായ 20കാരിയും സുഹൃത്തും. പണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന യുവാവിനെ ഇവര്‍ ചോദ്യം ചെയ്തു. അപകടം മണത്ത ഇരുവരും കടയില്‍ നിന്നിറങ്ങി പോകുന്നതിനിടെ യുവാവിനെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ സംഘം തള്ളിയിട്ടു. സ്ഥലത്തുണ്ടായിരുന്ന മറ്റ് ആളുകള്‍ ഇടപെട്ടതോടെയാണു അക്രമി സംഘം പിന്‍വാങ്ങിയത്.

 

crime

നിരോധിത സംഘടനകള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി കൊടുത്ത പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

സൈബര്‍ സെല്‍ എസ്.ഐ റിജുമോനെയാണ് സസ്പെന്‍ഡ് ചെയ്തത്.

Published

on

നിരോധിത സംഘടനകളുമായി അടുപ്പം പുലര്‍ത്തി അവര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് പൊലീസ് സബ് ഇന്‍സ്‌പെക്ടറെ സസ്പെന്‍ഡ് ചെയ്തു. സൈബര്‍ സെല്‍ എസ്.ഐ റിജുമോനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇയാള്‍ നിരോധിക്കപ്പെട്ട സംഘടനകള്‍ക്ക് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് എന്‍.ഐ.എ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ഇയാള്‍ കുറച്ചുനാളായി എന്‍.ഐ.എയുടെ നിരീക്ഷണത്തിലായിരുന്നു. കോട്ടയം താഴത്തങ്ങാടി സ്വദേശിയായ റിജുമോന്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്നു. കോട്ടയം ജില്ലയിലെ കിഴക്കന്‍ മേഖലയില്‍ നിരോധിത സംഘടനകളില്‍പ്പെട്ടവരെ എന്‍.ഐ.എ നിരീക്ഷിച്ച വിവരങ്ങള്‍ ആ സംഘടനയിലെ പ്രമുഖരുമായി പങ്കു വെച്ചു എന്നതിന് തെളിവ് ലഭിച്ചിരുന്നു.തുടര്‍ന്ന് ഉദ്യോഗസ്ഥനെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്യാന്‍ എന്‍.ഐ.എ കേരള പോലീസിനോട് നിര്‍ദ്ദേശിക്കുകയായിരുന്നു.

ഇടുക്കി തൊടുപുഴ കരിമണ്ണൂര്‍ സ്റ്റേഷനില്‍നിന്ന് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വിശദ വിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് ചോര്‍ത്തി നല്‍കിയതിന് സിവില്‍ പൊലീസ് ഓഫീസര്‍ പി.കെ അനസിനെ കഴിഞ്ഞ ഫെബ്രുവരിയില്‍ കേരളാ പൊലീസ് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.

 

Continue Reading

crime

തലശ്ശേരി-കുടക് ചുരത്തില്‍ നാല് കഷണങ്ങളാക്കി പെട്ടിക്കുള്ളില്‍ സ്ത്രീയുടെ മൃതദേഹം

രണ്ടാഴ്ച പഴക്കമുണ്ടെന്നാണു പ്രാഥമിക നിഗമനം.

Published

on

തലശേരി-കുടക് അന്തര്‍സംസ്ഥാന പാതയില്‍ അഴുകിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. 18-19 വയസ്സുള്ള യുവതിയുടെ മൃതദേഹം മടക്കിക്കൂട്ടി പെട്ടിയില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. രണ്ടാഴ്ച പഴക്കമുണ്ടെന്നാണു പ്രാഥമിക നിഗമനം. വിരാജ്‌പേട്ട പൊലീസ് അന്വേഷണം തുടങ്ങി. മാക്കൂട്ടം പെരുമ്പാടി ചുരത്തില്‍ റോഡിനു സമീപമായിരുന്നു മൃതദേഹം ഉപേക്ഷിച്ചത്.

കേരള അതിര്‍ത്തിയായ കൂട്ടുപുഴയില്‍നിന്ന് 17 കി.മീ മാറി ഓട്ടക്കൊല്ലിക്കു സമീപമാണു മൃതദേഹമടങ്ങിയ നീല ബ്രീഫ് കേസ് കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹാവശിഷ്ടങ്ങള്‍ മോര്‍ച്ചറിയിലേക്കു മാറ്റി. അമേരിക്കയില്‍നിന്നുള്ള പുതിയ സ്യൂട്ട് കേസിലാണ് മൃതദേഹം ഉണ്ടായിരുന്നത്. ഇതിനൊപ്പമുണ്ടായിരുന്ന ചുരിദാര്‍ സൂചനയായി കണക്കാക്കിയാണ് അന്വേഷണം.

Continue Reading

crime

നിയമസഭ സീറ്റ് വാഗ്ദാനം ചെയ്ത് 7 കോടി വാങ്ങി വഞ്ചിച്ചു; സംഘ്പരിവാര്‍ തീപ്പൊരി നേതാവ് ചൈത്ര കുന്താപുര അറസ്റ്റില്‍

ബംഗളൂരുവില്‍ നിന്നുള്ള ക്രൈം ബ്രാഞ്ച് പൊലീസ് സംഘം ചൊവ്വാഴ്ച രാത്രി ഉഡുപ്പിയിലെ പ്രസിദ്ധമായ ശ്രീകൃഷ്ണ മഠത്തില്‍ വാഹനങ്ങള്‍ നിര്‍ത്തുന്ന ഭാഗത്ത് നിന്നാണ് ചൈത്രയെ പിടികൂടിയത്

Published

on

കഴിഞ്ഞ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ഉഡുപ്പി ജില്ലയിലെ ബൈന്തൂര്‍ സീറ്റ് വാഗ്ദാനം ചെയ്ത് വ്യവസായിയില്‍ നിന്ന് ഏഴ് കോടി രൂപ വാങ്ങി വഞ്ചിച്ചു എന്ന പരാതിയില്‍ സംഘ്പരിവാര്‍ നേതാവും തീവ്രഹിന്ദുത്വ വേദികളിലെ തീപ്പൊരി പ്രസംഗകയുമായ ചൈത്ര കുന്താപുര അറസ്റ്റില്‍.

ബംഗളൂരുവില്‍ നിന്നുള്ള ക്രൈം ബ്രാഞ്ച് പൊലീസ് സംഘം ചൊവ്വാഴ്ച രാത്രി ഉഡുപ്പിയിലെ പ്രസിദ്ധമായ ശ്രീകൃഷ്ണ മഠത്തില്‍ വാഹനങ്ങള്‍ നിര്‍ത്തുന്ന ഭാഗത്ത് നിന്നാണ് ചൈത്രയെ പിടികൂടിയത്. ഏറെനാളായി പൊതുരംഗത്ത് നിന്ന് അപ്രത്യക്ഷയായ ചൈത്ര, മാസ്‌ക് ധരിച്ചാണ് എത്തിയിരുന്നത്.

ചൈത്രയെ അറസ്റ്റ് ചെയ്യുന്നു

മുംബൈയില്‍ വ്യവസായിയും ബില്ലവ സമുദായ നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ ഗോവിന്ദ ബാബുവാണ് പരാതിക്കാരന്‍. നിയമസഭ സീറ്റ് കിട്ടാത്തതിനെത്തുടര്‍ന്ന് പണം തിരികെ ലഭിക്കും എന്ന പ്രതീക്ഷയില്‍ പരാതി നല്‍കിയിരുന്നില്ലെന്ന് പറയുന്നു. കിട്ടാതായതിനെത്തുടര്‍ന്ന് ബംഗളൂരു പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ചൈത്രയുടെ കൂട്ടാളികളായ ശ്രീകാന്ത് നായക്, ഗംഗന്‍ കഡുര്‍, എ. പ്രസാദ് എന്നിവരെയും ഉഡുപ്പി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി അറസ്റ്റ് ചെയ്തിട്ടുണ്ട്.

Continue Reading

Trending