ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാനും രണ്ടു ഭീകരും കൊല്ലപ്പെട്ടു. കുല്‍ഗാമില്‍ ഇന്നു രാവിലെയാണ് സംഭവം. മേഖലയിലെ ഒരു വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ സന്ദേശത്തെത്തുടര്‍ന്ന് സൈന്യം തെരച്ചില്‍ നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്.

ഏറ്റുമുട്ടല്‍ അഞ്ചു മണിക്കൂറോളം നീണ്ടതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പുല്‍വാമ ജില്ലയിലെ ത്രാല്‍ മേഖലയിലും ഏറ്റുമുട്ടല്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.

തെക്കന്‍ കശ്മീരിലെ ഷോപ്പിയാനില്‍ ആറു ഭീകരരെ കഴിഞ്ഞ ദിവസം സൈന്യം വധിച്ചിരുന്നു. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ കൊല്ലപ്പെടുകയും അഞ്ചു സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.