ന്യൂഡല്‍ഹി: നിയമസഭാംഗത്വം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ കെ.എം ഷാജി നല്‍കിയ അപ്പീല്‍ ഹര്‍ജി സുപ്രീകോടതി ഇന്ന് പരിഗണിക്കും.

നിമയസഭാ സമ്മേളനം തുടങ്ങുന്ന സാഹചര്യത്തില്‍ ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന് ഷാജി കോടതിയില്‍ ആവശ്യപ്പെടും.

ഹര്‍ജി ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഇത്തരം കേസുകളില്‍ സ്‌റ്റേ അനുവദിക്കുകയാണ് പതിവെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞിരുന്നു.