kerala

ഇടുക്കിയിൽ പുഴയിൽ രണ്ടു പേർ മുങ്ങിമരിച്ചു; അപകടം പെൺകുട്ടിയെ രക്ഷിക്കുന്നതിനിടെ

By webdesk14

December 25, 2023

തൊടുപുഴ തൊമ്മൻകുത്ത് പുഴയിൽ കാൽ കഴുകാൻ ഇറങ്ങിയ രണ്ടു യുവാക്കൾ‌ മുങ്ങിമരിച്ചു. മരിച്ചത് വാഴക്കാല സ്വദേശി മോബിസ് ഐസക്, ചീങ്കൽസിറ്റി സ്വദേശി ബ്ലസൻ എന്നിവരാണ് മരിച്ചത്. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. അപകടമറിഞ്ഞെത്തിയ നാട്ടുകാർ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.