മലപ്പുറം: യുഎഇ കെഎംസിസി നാഷണല്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ച് പുതിയ ഭാരവാഹികളെ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. ഡോ. പുത്തൂര്‍ റഹ്മാന്‍ (ഫുജൈറ) പ്രസിഡണ്ടും യു. അബ്ദുല്ലാ ഫാറൂഖി (അബുദാബി) വര്‍ക്കിങ് പ്രസിഡണ്ടുമാണ്. പി.കെ അന്‍വര്‍ നഹ (ദുബൈ) ജനറല്‍ സെക്രട്ടറിയും നിസാര്‍ തളങ്കര (ഷാര്‍ജ) ട്രഷററുമാണ്.