Video Stories
10 വര്‍ഷം മുമ്പുള്ളതിനേക്കാള്‍ വിമാനയാത്രാ നിരക്ക് പകുതിയായി
റസാഖ് ഒരുമനയൂര്‍
അബുദാബി: ഗള്‍ഫ് നാടുകളില്‍ നിന്നും ഇന്ത്യയിലേക്കുള്ള പ്രവാസി യാത്രക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്. കഴിഞ്ഞ 10 വര്‍ഷത്തിനകം വിമാന നിരക്കിലുണ്ടായ മാറ്റമാണ് യാത്രക്കാരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവ് ഉണ്ടാകാന്‍ കാരണമായത്. നേരത്തെ രണ്ടുവര്‍ഷത്തില്‍ ഒരുതവണ മാത്രം നാട്ടിലേക്ക് പോയിരുന്ന പ്രവാസികള്‍ പലരും ഇപ്പോള്‍ വര്‍ഷത്തില്‍ രണ്ടുതവണ യാത്ര ചെയ്യുന്നുണ്ടെന്നാണ് ഇതുസംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഒരു പതിറ്റാണ്ടിനുമുമ്പ് ഗള്‍ഫ് നാടുകളില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന നിരക്കിന്റെ നാലിലൊന്ന് മാത്രമാണ് ഇപ്പോള്‍ ഈടാക്കുന്നത്.
ഈ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തിയാണ് പ്രവാസികള്‍ പലരും വര്‍ഷത്തില്‍ രണ്ടുതവണ പോകുന്ന രീതിക്ക് തുടക്കമായത്. സാധാരണക്കാരും ഇടത്തരക്കാരും തങ്ങളുടെ കുടുംബത്തെ കാണാനുള്ള നീണ്ട കാത്തിരിപ്പിന് പകരം വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ കാണുകയെന്ന ആശയാണ് ഇപ്പോള്‍ നിറവേറ്റിക്കൊണ്ടിരിക്കുന്നത്. വാര്‍ഷിക അവധിക്കുപുറമെ വിശേഷ ദിവസങ്ങളോടനുബന്ധിച്ചു ലഭിക്കുന്ന മൂന്നോ നാലോ ദിവസത്തെ അവധി പ്രയോജനപ്പെടുത്തിയാണ് പ്രവാസികള്‍ നാട്ടിലേക്ക് യാത്ര തിരിക്കുന്നത്.
നിരക്ക് കുറച്ചതു മൂലമാണ് യാത്രക്കാരുടെ എണ്ണം ഗണ്യമായി വര്‍ധിക്കാനിടയാക്കിയത്. ഇത് വിമാനക്കമ്പനികള്‍ക്ക് കൂടുതല്‍ ഗുണകരമായി മാറിയെന്നാണ് വിലയിരുത്തപ്പെടുന്നത്. കേരളത്തിലേക്ക് ഇത്രയേറെ എയര്‍ലൈനുകള്‍ സര്‍വ്വീസ് ഇല്ലാതിരുന്ന കാലത്ത് പല റൂട്ടുകളിലും നിരവധി സീറ്റുകള്‍ ഒഴിഞ്ഞുകിടന്നാണ് സര്‍വ്വീസ് നടത്തിയിരുന്നത്. എന്നാല്‍ അടുത്ത കാലത്തായി ഏകദേശം എല്ലാ സ ര്‍വ്വീസുകളിലും യാത്രക്കാരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. മുന്‍കാലങ്ങളില്‍ യു.എ.ഇയില്‍ നിന്നും കേരളത്തിലേക്ക് മടക്കയാത്ര ഉള്‍പ്പെടെയുള്ള ടിക്കറ്റിന് 3000 ദിര്‍ഹം വരെയാണ് ഈടാക്കിയിരുന്നത്. സീസണ്‍ അല്ലാത്ത സമയങ്ങളിലും ഏകദേശം ഇതേ നിരക്ക് തന്നെയായിരുന്നു. അക്കാലത്ത് ഗള്‍ഫിലേക്കുള്ള വ്യോമഗതാഗതം എയര്‍ഇന്ത്യയുടെ കുത്തകയായിരുന്നു.
ഇതര എയര്‍ലൈനുകളുടെ ആഗമനത്തോടെയാണ് വിമാനനിരക്കില്‍ കാര്യമായ കുറവുണ്ടായത്. സാധാരണ സമയങ്ങളില്‍ ഇപ്പോള്‍ 600 ദിര്‍ഹത്തിന് നാട്ടില്‍ പോയി വരാന്‍ കഴിയുന്ന തരത്തില്‍ ടിക്കറ്റ് ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കുടുംബങ്ങളിലെ ചെ റിയ ആവശ്യങ്ങള്‍ക്കുപോലും പ്രവാസികള്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്നുവെന്നത് വലിയ ആശ്വാസമായാണ് കാണുന്നത്.
നേരത്തെ സ്വന്തം വീട്ടിലെ വിവാഹങ്ങള്‍ പോലും വീഡിയോയിലൂടെ മാത്രം കാണാന്‍ വിധിക്കപ്പെട്ടിരുന്ന പ്രവാസിക്ക് വിമാന നിരക്കിലുണ്ടായ മാറ്റം ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമായാണ് കണക്കാക്കുന്നത്.
അതേസമയം തിരക്കേറിയ സമയങ്ങളില്‍ ഈടാക്കുന്ന ഉയര്‍ന്ന നിരക്ക് സാധാരണക്കാരായ പ്രവാസികള്‍ക്ക് സാമ്പത്തികമായി വന്‍ബാധ്യതയാണ് ഉണ്ടാക്കുന്നത്. വേനല്‍ അവധിക്കാലത്തും നിരക്ക് കുറക്കുകയാണെങ്കില്‍ ഇപ്പോള്‍ ഉള്ളതിനേക്കാള്‍ ഇരട്ടി യാത്രക്കാര്‍ ഉണ്ടാകുമെന്നതില്‍ സംശയമില്ല. സാധാരണ സമയങ്ങളില്‍ 600 ദിര്‍ഹമിന് ഇരുവശത്തേക്കുമുള്ള ടിക്കറ്റ് അനുവദിക്കുന്നവര്‍ വേനല്‍ അവധിക്കാലത്തും പെരുന്നാള്‍ സമയങ്ങളിലും ഇരട്ടി ഈടാക്കിയാലും വിരോധമില്ല എന്നതാണ് പ്രവാസികളുടെ നിലപാട്.
എന്നാല്‍ തിരക്കേറിയ സമയങ്ങളില്‍ എല്ലാ സീമകളും ലംഘിച്ചുകൊണ്ടാണ് നിരക്ക് പ്രഖ്യാപനം നടത്തുന്നത്. ജൂണ്‍,ജൂലൈ മാസങ്ങളില്‍ 3500-4000 ദിര്‍ഹം വരെയാണ് നിരക്ക് ഈടാക്കുന്നത്. പലപ്പോഴും നാട്ടില്‍ നിന്ന് തിരിച്ചുവരാന്‍ മാത്രം അരലക്ഷം രൂപ വരെ നല്‍കേണ്ടിവരുന്ന സമയങ്ങളുണ്ടാകുന്നുവെന്ന് അനുഭവസ്ഥര്‍ പറയുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് തന്നെയാണ് ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കേണ്ടത്. എക്‌സ്പ്രസ്സിന് നിരക്ക് കുറയുന്നതോടെ ഇതര എയര്‍ലൈനുകളും നിരക്ക് കുറക്കാന്‍ നിര്‍ബന്ധിതരായിത്തീരും. താഴെ കിടയിലുള്ള ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ജൂണ്‍,ജൂലൈ മാസങ്ങളില്‍ വാര്‍ഷിക അവധി വന്നുചേരുന്നുണ്ട്.
600-700 ദിര്‍ഹമിന് പോലും ജോലി ചെയ്യുന്ന ഇവര്‍ ടിക്കറ്റിന് അഞ്ചും ആറും മാ സത്തെ ശമ്പളം നല്‍കേണ്ടിവരുന്നുവെന്നതാണ് വസ്തുത. ഇതുമൂലം ഇവരില്‍ പ ലര്‍ക്കും പ്രിയപ്പെട്ടവരെ കാണാനുള്ള അവസരം നഷ്ടപ്പെടുകപോലും ചെയ്യുന്നു. യഥാസമയം അവധിയെടുത്തില്ലെങ്കില്‍ പിന്നെ മാസങ്ങള്‍ക്കുശേഷമോ അടുത്ത വര്‍ഷമോ അവധി ലഭിക്കുകയുള്ളുവെന്നതും ഇവരെ ഏറെ ദുരിതത്തിലാക്കി മാറ്റുന്നു. അവധിക്കാലത്തെയും വിശേഷ സമയങ്ങളിലെയും നിരക്ക് കുറക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന വാഗ്ദാനത്തിന് പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ യാതൊന്നും തന്നെ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.
ഇടക്കാലത്ത് എയര്‍ കേരള എന്ന ആശയം സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടുവെങ്കിലും പിന്നീട് പൂര്‍ണ്ണമായും ഇല്ലാതായ അവസ്ഥയാണ്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ കര്‍ശന നിബന്ധനകളാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുപ്പെടുന്നത്. പ്രവാസി ഭാരതീയ ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ച ര്‍ച്ചകള്‍ വേണമെന്ന പ്രവാസികളുടെ ആവശ്യത്തിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
Video Stories
യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം
ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്‌കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന്‍ യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
News1 day agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
kerala8 hours agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
Sports1 day agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala6 hours ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
india1 day agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി
-
kerala1 day agoമുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; കൂടുതല്‍ ജലം കൊണ്ടുപോകാന്‍ തമിഴ്നാടിന് കത്തയച്ച് കേരളം

