ദുബായ്: മാര്‍ച്ച് ഒന്നിന് മുമ്പ് വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് നല്‍കിയിരുന്ന പൊതുമാപ്പിന് തുല്യമായ കാലാവധി യു.എ.ഇ വീണ്ടും നീട്ടി. മൂന്ന് മാസത്തേക്കാണ് നീട്ടി നല്‍കിയത്. ഓഗസ്റ്റ് 18 വരെയായിരുന്നു കാലാവധി.
പുതിയ അറിയിപ്പ് പ്രകാരം വിസാ കാലാവധി കഴിഞ്ഞവര്‍ നവംബര്‍ 17 ന് മുന്‍പ് രാജ്യം വിട്ടാല്‍ മതിയാകും. ജി.ഡി.ആര്‍.എഫ്.എ ദുബായ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് ഒന്നിന് ശേഷം വിസാകാലാവധി കഴിഞ്ഞവര്‍ സെപ്റ്റംബര്‍ 11 ന് മുന്‍പ് രാജ്യം വിടണം.