പന്തീരങ്കാവ് യുഎപിഎ കേസിൽ താഹ ഫസലിന് ജാമ്യം. ജാമ്യം ഹൈക്കോടതി നിഷേധിച്ചതിനെ തുടർന്ന് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സുപ്രീം കോടതി ആണ് നിലവിൽ ജാമ്യം അനുവദിച്ചിട്ടുള്ളത്. അതേസമയം താഹയുടെ കൂടെയുണ്ടായിരുന്ന മറ്റൊരു പ്രതി അലൻ ശുഹൈബിനെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി. അലൻ ഷുഹൈബിന് അനുവദിച്ച ജാമ്യം കോടതി ശരിവെക്കുകയും ചെയ്തു.

2019 നവംബർ ഒന്നിനാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലനെയും താഹയെയും പന്തിരങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. കേസ് പിന്നീട് എൻ ഐ എ  ഏറ്റെടുത്തിരുന്നു.

എന്നാൽ കഴിഞ്ഞ കുറച്ചു മാസങ്ങൾക്ക് മുമ്പ് അലൻ ഷുഹൈബിനെ ജാമ്യം ശരിവെക്കുകയും താഹ ഫസലിനെ ജാമ്യം ഹൈക്കോടതി റദ്ദാക്കുകയും ആയിരുന്നു. ഈ നടപടിയെ ചോദ്യം ചെയ്ത് ഹർജികളാണ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചത്.