കോഴിക്കോട്: ആദിവാസികള്‍ക്ക് അര്‍ഹത പെട്ടമിച്ചഭൂമി മറിച്ചു വിറ്റവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു.സി രാമന്‍ ആവശ്യപ്പെട്ടു. സ്വന്തമായി കൃഷി ചെയ്യാനും സുരക്ഷിതമായി കയറിക്കിടക്കാനും ഒരു തുണ്ട് ഭൂമിക്ക് വേണ്ടി വയനാട്ടിലെ ആദിവാസികള്‍ കഷ്ടപ്പെടുകയാണ്. ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ നിര്‍ദ്ദേശാനുസരണം കോരി ചൊരിയുന്ന മഴയേയും കാട്ടുമൃഗങ്ങളേയും വകവെക്കാതെ വിവിധ എസ്‌റ്റേറ്റുകളിലും കൊടും കാടുകളിലും വര്‍ഷങ്ങളോളം കുടില്‍ കെട്ടി താമസിക്കുകയാണവര്‍.