kerala
കര്‍ഷകരുടെ അടിയന്തരാവശ്യങ്ങള്‍ : മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളില്‍ യു.ഡി.എഫ് കര്‍ഷക സമരങ്ങള്‍
കര്‍ഷകരുടെ മേല്‍ പുറപ്പെടുവിച്ച ജപ്തി നടപടികള്‍ നിര്‍ത്തി വയ്ക്കുകയും, സര്‍ഫാസി നിയമം ഭേദഗതി ചെയ്ത് ബാങ്ക് വായ്പയെടുത്ത കര്‍ഷകരെ സഹായിക്കുകയും വേണം. കാര്‍ഷിക കടാശ്വാസ കമ്മീഷന് പ്രഖ്യാപിച്ച നഷ്ടപരിഹാരതുകയിലെ ഭീമമായ കുടിശ്ശിക എത്രയും വേഗം കര്‍ഷകര്‍ക്ക് നല്‍കുക. വിള ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരമുള്ള ഇന്‍ഷുറന്‍സ് കുടിശ്ശിക ഉടന്‍ നല്‍കുക.
തിരുവനന്തപുരം: മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളില്‍ സംഘടിപ്പിക്കുന്ന കര്‍ഷക സമരത്തില്‍ മുന്നോട്ടുവെക്കുന്ന വിഷയങ്ങള്‍ യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന് മാധ്യമങ്ങളോട് വിശദീകരിച്ചു. നാളികേര സംഭരണത്തിന് ഒരു കിലോ വച്ച് തേങ്ങയുടെ തറവില 42 രൂപയായി വര്‍ധിപ്പിക്കുക. ബജറ്റില്‍ 32 രൂപ ആയിരുന്നത് 34 രൂപയായി വര്‍ധിപ്പിച്ചെങ്കിലും ഉല്പാദന ചിലവ് പരിഗണിച്ച് 42 രൂപയാക്കണം. പച്ചത്തേങ്ങാ സംഭരണം ഇപ്പോള്‍ കാര്യക്ഷമമല്ല. ഈ അവസ്ഥ പരിഹരിക്കാന്‍ സംഭരണ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണം. രോഗം ബാധിച്ചതും പ്രായം ചെന്നതുമായ തെങ്ങുകള്‍ വെട്ടിമാറ്റി ഉല്പാദനക്ഷമതയുള്ള തൈകള്‍ നടാന്‍ കര്‍ഷകര്‍ക്ക് സഹായം നല്കുന്ന ഒരു പദ്ധതി കൃഷിഭവനുകളിലൂടെ നടപ്പാക്കുക. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കോക്കനട്ട് ഡവലപ്മെന്റ് ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുകയും, അതിന്റെ പ്രവര്‍ത്തനം കേരളത്തിലെ നാളികേരകര്‍ഷകര്‍ക്ക് പ്രയോജനകരമാക്കുകയും ചെയ്യണം.
നെല്ലിന്റെ സംഭരണവില 35 രൂപയായി വര്‍ദ്ധിപ്പിക്കുക. കൊയ്ത്തു കഴിഞ്ഞാലുടന്‍ തന്നെ സിവില്‍ സപ്ലൈസ് വഴി നെല്ലു സംഭരിക്കുകയും, ഒരാഴ്ചയ്ക്കുള്ളില്‍ കര്‍ഷകന്റെ അക്കൗണ്ടില്‍ വില നിക്ഷേപിക്കുകയും ചെയ്യുക.
ഹാന്‍ഡിലിങ്ങ് ചാര്‍ജ് കാലാനുസൃതമായി വര്‍ദ്ധിപ്പിക്കുക. കാര്‍ഷിക കലണ്ടര്‍ ഉണ്ടാക്കുക. പുറം ബണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കുക. കുട്ടനാട് വികസന അതോറിട്ടി രൂപീകരിക്കുക. പാലക്കാട് ജില്ലയിലെ നെല്ല് ഉല്‍പ്പാദകര്‍ക്കായി ഉല്‍പ്പാദനം, സംഭരണം, സംസ്ക്കരണം, വിപണനം എന്നിവയ്ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.
ഉത്തേജക പാക്കേജില്‍ പ്രഖ്യാപിച്ച റബ്ബറിന്റെ താങ്ങുവില 250 രൂപയായി വര്‍ദ്ധിപ്പിക്കണം. വില വര്‍ദ്ധിപ്പിക്കുന്നില്ലെങ്കില്‍ സംസ്ഥാന ബജറ്റില്‍ വിലസ്ഥിരതാ ഫണ്ടില്‍ നീക്കി വച്ച 600 കോടിയില്‍ നിന്ന് കര്‍ഷകര്‍ക്ക് യാതൊരു പ്രയോജനവും ലഭിക്കുകയില്ല. റബ്ബര്‍ ബോര്‍ഡ് നിര്‍ത്തലാക്കാനുള്ള കേന്ദ്ര ഗവര്‍മെന്റിന്റെ നീക്കം ഉപേക്ഷിക്കുക. റബ്ബറിനെ കാര്‍ഷിക വിളയായി അംഗീകരിച്ച്, പരുത്തി, ചണം എന്നീ കൃഷികള്‍ക്കു നല്കുന്നതുപോലുള്ള ആനുകൂല്യങ്ങള്‍ നല്‍കണം. റബ്ബറിന്റെ മൂല്യവര്‍ദ്ധിത ഉല്‍പ്പനങ്ങള്‍ക്ക് 25% ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തണം. ഏലത്തിന്റെ തറവില 1200 രൂപയായി പ്രഖ്യാപിക്കണം.
സ്പൈസസ് ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം. ഏലത്തിന്റെ ഇറക്കുമതി നിയന്ത്രിക്കുകയും, ഇറക്കുമതി ചുങ്കം 70 ശതമാനത്തില്‍ നിന്നും കുറയ്ക്കാനുള്ള ശ്രമം ഉപേക്ഷിക്കണം. കുരുമുളകിന്റെ ഇപ്പോഴുള്ള വില ഒരു കിലോക്ക് 138 രൂപയാണ്. ഇത് ഒരു കിലോയ്ക്ക് 250 രൂപ തറവിലയായി പ്രഖ്യാപിക്കണം.
കുരുമുളക് പുനഃരുദ്ധാരണ പദ്ധതി വിപുലീകരിച്ച് കാര്യക്ഷമമായും സമയബന്ധിതമായും നടപ്പാക്കണം. ഇഞ്ചി, കുരുമുളക് ഇവ സംഭരിക്കാന്‍ നാഫെഡ്, ട്രൈഫെഡ് എന്നീ സഹകരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തി മാര്‍ക്കറ്റില്‍ ഇടപെടല്‍ നടത്തുക. കാപ്പിയ്ക്ക് ഒരു കിലോയ്ക്ക് തറവില 250 രൂപയായി വര്‍ദ്ധിപ്പിക്കണം. ചെറുകിട കാപ്പി കര്‍ഷകരോടുള്ള കോഫി ബോര്‍ഡിന്റെ അവഗണന അവസാനിപ്പിക്കുക.
തേയിലക്കൊളുന്തിന് ന്യായവില ഉറപ്പാക്കണം. സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്ന തേയില തോട്ടങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. തോട്ടം തൊഴിലാളികളുടെ ലയങ്ങള്‍ പുതുക്കി പണിയാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കണം. അടയ്ക്കയെ വില തകര്‍ച്ചയില്‍ നിന്നു രക്ഷിക്കുക. ഇപ്പോഴുണ്ടായ വില തകര്‍ച്ചയില്‍ അടയ്ക്കക്ക് കിലോയ്ക്ക് 350 രൂപയായി കുറഞ്ഞു. അടയ്ക്കയുടെ തറവില 500 രൂപയായി പ്രഖ്യാപിക്കണം. കവുങ്ങിനുണ്ടായ മഞ്ഞളിപ്പ് രോഗത്തിന് മരുന്ന് സൗജന്യമായി നല്‍കുക.
വന്യജീവി സങ്കേതങ്ങളുടെയും, ദേശീയ ഉദ്യാനങ്ങളുടെയും ബഫര്‍സോണില്‍ നിന്നും, കൃഷിഭൂമിയും ജനവാസകേന്ദ്രങ്ങളും ഒഴിവാക്കുകയും ബഫര്‍സോണ്‍ വനത്തിനുള്ളില്‍ ആക്കുകയും വേണം. വന്യജീവി ആക്രമണത്തില്‍ നിന്നും കൃഷിയെയും, കര്‍ഷകരെയും സംരക്ഷിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുക.
1972 ലെ വന്യജീവി സംരക്ഷണ നിയമം കാലാനുസൃതമായി ഭേദഗതി ചെയ്യണമെന്ന് കേന്ദ്ര ഗവര്‍മെന്റിനോട് ആവശ്യപ്പെടുന്നു. വന്യമൃഗങ്ങളുടെ ശല്യം മൂലം വിളനാശം സംഭവിക്കുന്ന കര്‍ഷകര്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കുക. കര്‍ഷകരുടെ മുഴുവന്‍ കടങ്ങളും എഴുതിത്തള്ളുക. കര്‍ഷകരുടെ മേല്‍ പുറപ്പെടുവിച്ച ജപ്തി നടപടികള്‍ നിര്‍ത്തി വയ്ക്കുകയും, സര്‍ഫാസി നിയമം ഭേദഗതി ചെയ്ത് ബാങ്ക് വായ്പയെടുത്ത കര്‍ഷകരെ സഹായിക്കുകയും വേണം. കാര്‍ഷിക കടാശ്വാസ കമ്മീഷന് പ്രഖ്യാപിച്ച നഷ്ടപരിഹാരതുകയിലെ ഭീമമായ കുടിശ്ശിക എത്രയും വേഗം കര്‍ഷകര്‍ക്ക് നല്‍കുക. വിള ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരമുള്ള ഇന്‍ഷുറന്‍സ് കുടിശ്ശിക ഉടന്‍ നല്‍കുക.
kerala
ഡിജിറ്റല്‍ അറസ്റ്റ്: ബംഗളൂരു സ്വദേശിനിക്ക് 32 കോടി രൂപയുടെ നഷ്ടം
മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്.
ബംഗളൂരുവിലെ 57 കാരിയായ സോഫ്റ്റ്വെയര് എന്‍ജിനീയര്‍ ‘ഡിജിറ്റല്‍ അറസ്റ്റി’ന്റെ പേരില്‍ നടന്ന വമ്പന്‍ സൈബര്‍ തട്ടിപ്പില്‍ 32 കോടി രൂപ നഷ്ടപ്പെട്ടു. മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്. നവംബര്‍ 14-നാണ് അവര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ആദ്യ തട്ടിപ്പ് നടന്നത് 2024 സെപ്റ്റംബര്‍ 15-നാണ്.
ആരംഭത്തില്‍ ഡി.എച്ച്.എല്‍ കുറിയര്‍ എക്സിക്യൂട്ടീവാണെന്ന് പറഞ്ഞ് വിളിച്ചെത്തിയ തട്ടിപ്പുകാര്‍, സ്ത്രീയുടെ പേരില്‍ മുംബൈ ഓഫീസില്‍ എംഡിഎംഎ, പാസ്പോര്ട്ടുകള്, ക്രെഡിറ്റ് കാര്‍ഡുകള്‍ അടങ്ങിയ പാഴ്സല്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞു. തുടര്‍ന്ന് ‘സി.ബി.ഐ ഉദ്യോഗസ്ഥന്’ എന്ന് പരിചയപ്പെടുത്തിയ മറ്റൊരാള്‍ ഭീഷണിപ്പെടുത്തി. അറസ്റ്റ് ചെയ്യുമെന്ന ഭീഷണിക്കിടെ നിരപരാധിത്വം തെളിയിക്കാന്‍ സ്ത്രീയെ നിര്‍ബന്ധിക്കുകയും അവരുടെ എല്ലാ ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
മകന്റെ വിവാഹം അടുത്തുള്ളതിനാല്‍ ഭീതിയില്‍പ്പെട്ട അവര്‍ തട്ടിപ്പുകാരുടെ നിര്‍ദ്ദേശം അനുസരിക്കേണ്ടി വന്നു. ‘ജാമ്യം’ എന്ന പേരില്‍ ആദ്യം രണ്ട് കോടി രൂപയും തുടര്‍ന്ന് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നുളള മുഴുവന്‍ പണവും, സ്ഥിര നിക്ഷേപം ഉള്‍പ്പെടെ, കൈമാറി. ‘ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്’ എന്ന പേരില്‍ ഒരു വ്യാജ രേഖയും തട്ടിപ്പുകാര്‍ നല്കി.
തുക തിരികെ നല്‍കുമെന്ന വാഗ്ദാനം പാലിക്കാതെ തട്ടിപ്പുകാര്‍ തീയതികള്‍ മാറ്റിനില്‍ക്കുകയായിരുന്നു. സാമ്പത്തികമായും മാനസികമായും തകര്‍ന്ന സ്ത്രീ ഒരുമാസത്തോളം ചികിത്സയില്‍ കഴിയേണ്ടിവന്നു. പിന്നീട് തട്ടിപ്പുകാരുമായി ബന്ധപ്പെടാനാകാതെ വന്നതോടെ, മകന്റെ വിവാഹശേഷം അവര്‍ പൊലീസില്‍ പരാതി നല്കി.
kerala
അതിരപ്പിള്ളിയില്‍ കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്ക്
കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്.
അതിരപ്പിള്ളി: അതിരപ്പിള്ളിയിലുണ്ടായ ഗുരുതര വാഹനാപകടത്തില്‍ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്കേറ്റു. രണ്ടാമത്തെ ചപ്പാത്തിക്ക് സമീപത്താണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഏകദേശം 1.45 ഓടെ അപകടം സംഭവിച്ചത്.
കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്. കൊണ്ടോട്ടി രജിസ്ട്രേഷന് നമ്പറിലുള്ള കാറാണ് അപകടത്തില്‍ പെട്ടത്. സംഭവം നടന്ന ഉടന്‍ വിവരം പുറത്തറിഞ്ഞിട്ടില്ല; കുറച്ച് സമയത്തിന് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് വിവരം ലഭിച്ചത്. കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ക്ക് ഗുരുതരമായ പരിക്കുകളാണ് സംഭവിച്ചതെന്ന് ലഭ്യമായ വിവരങ്ങള്‍ വ്യക്തമാക്കുന്നു.
kerala
കേരളത്തില്‍ ശക്തമായ മഴ: ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കക്കും മുകളിലായി നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍, മധ്യ കേരള മേഖലകളിലാണ് കൂടുതല്‍ മഴയ്ക്കുള്ള സാധ്യത.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളും ബുധനാഴ്ച കോട്ടയം, ഇടുക്കി ജില്ലകളും യെല്ലോ അലര്‍ട്ടില്‍ തുടരും.
ശബരിമല മകരവിളക്ക് തീര്‍ത്ഥാടനം പുരോഗമിക്കുന്ന സാഹചര്യത്തില്‍ സന്നിധാനം, പമ്പ, നിലക്കല്‍ പ്രദേശങ്ങളില്‍ ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയെ കുറിച്ച് കാലാവസ്ഥ വകുപ്പ് പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തീര്‍ത്ഥാടകര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
-
india11 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF23 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News12 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?

