കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യ വിജയം യുഡിഎഫിന്. കൊല്ലം പരവൂര്‍ നഗരസഭയിലെ വാര്‍ഡ് ഒന്നില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചു. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പം പോരാട്ടത്തിലാണ്. ബിജെപിക്ക് ഇത്തവണയും കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

നഗരപ്രദേശങ്ങളില്‍ എല്‍ഡിഎഫിനാണ് നേരിയ മുന്‍തൂക്കമുള്ളത്. അതേസമയം ഗ്രാമപ്രദേശങ്ങളില്‍ യുഡിഎഫ് വന്‍ മുന്നേറ്റം തുടരുകയാണ്. എല്‍ഡിഎഫ് സര്‍ക്കാറിന്റെ അഴിമതി ഭരണത്തിനെതിരായി ജനം വിധിയെഴുതുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.

കണ്ണൂര്‍, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ എല്‍ഡിഎഫിന്റെ ഉറച്ച സീറ്റുകളില്‍ യുഡിഎഫ് ശക്തമായ മത്സരമാണ് കാഴ്ചവെക്കുന്നത്.