മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തൂത്തുവാരുമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. മലപ്പുറത്ത് വോട്ടു ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തങ്ങള്‍.

മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി, മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ട് സാദിഖലി ശിഹാബ് തങ്ങള്‍, യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍, ബഷീര്‍ അലി ശിഹാബ് തങ്ങള്‍ എന്നിവരും അതിരാവിലെ തന്നെ വോട്ടു രേഖപ്പെടുത്തി.

ഹൈദരലി ശിഹാബ് തങ്ങള്‍ അടക്കമുള്ളവര്‍ക്ക് 37-ാം വാര്‍ഡിലെ പാണക്കാട് സികെഎംഎല്‍പി സ്‌കൂളില്‍ വോട്ടു രേഖപ്പെടുത്തി. പികെ കുഞ്ഞാലിക്കുട്ടി മലപ്പുറം മുനിസിപ്പാലിറ്റി വാര്‍ഡ് 38ല്‍ ഡിയുഎച്ചഎസ് പാണക്കാട് സ്‌കൂളിലാണ് വോട്ടു ചെയ്തത്.