കീവ് : യുക്രെയ്‌നില്‍ വിമാനം തകര്‍ന്ന് 22 പേര്‍ മരിച്ചു. വ്യോമസേന ഉദ്യോഗസ്ഥരും കെഡറ്റുകളും ഉള്‍പ്പെടെ 28 പേരുണ്ടായിരുന്ന സൈനിക വിമാനമാണ് അപടകത്തില്‍പ്പെട്ടത്. സംഭവത്തില്‍ 22 പേര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നാല് പേര്‍ക്കുള്ള തിരച്ചില്‍ തുടരുകയാണ്.

പ്രാദേശിക സമയം വെള്ളി രാത്രി 8:50 ഓടെയാണ് അപകടമുണ്ടായത്. ചുഹൂവ് സൈനിക വ്യോമതാവളത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയായിരുന്നു അപകടം. യന്ത്രതകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.