News
യുക്രെയ്നില്‍ വിമാനം തകര്‍ന്ന് 22 മരണം
വ്യോമസേന ഉദ്യോഗസ്ഥരും കെഡറ്റുകളും ഉള്‍പ്പെടെ 28 പേരുണ്ടായിരുന്ന സൈനിക വിമാനമാണ് അപടകത്തില്‍പ്പെട്ടത്
കീവ് : യുക്രെയ്നില്‍ വിമാനം തകര്‍ന്ന് 22 പേര് മരിച്ചു. വ്യോമസേന ഉദ്യോഗസ്ഥരും കെഡറ്റുകളും ഉള്‍പ്പെടെ 28 പേരുണ്ടായിരുന്ന സൈനിക വിമാനമാണ് അപടകത്തില്‍പ്പെട്ടത്. സംഭവത്തില്‍ 22 പേര് കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നാല് പേര്‍ക്കുള്ള തിരച്ചില്‍ തുടരുകയാണ്.
പ്രാദേശിക സമയം വെള്ളി രാത്രി 8:50 ഓടെയാണ് അപകടമുണ്ടായത്. ചുഹൂവ് സൈനിക വ്യോമതാവളത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയായിരുന്നു അപകടം. യന്ത്രതകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
More
രണ്ട് ഘട്ടമായി പരീക്ഷ; ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു
അവധിക്കുശേഷം ജനുവരി ആറിനാണ് അവസാന പരീക്ഷ.
സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു. രണ്ട് ഘട്ടമായാണ് ഇത്തവണ പരീക്ഷ നടക്കുന്നത്. ഡിസംബര്‍ 15 മുതല്‍ 23 വരെയാണ് ആദ്യഘട്ടം. അവധിക്കുശേഷം ജനുവരി ആറിനാണ് അവസാന പരീക്ഷ.
ഡിസംബര്‍ 24 മുതല്‍ ജനുവരി നാലുവരെയാണ് ക്രിസ്മസ് അവധി. നേരത്തെ ക്രിസ്മസ് അവധിക്ക് മുമ്പ് മുഴുവന്‍ പരീക്ഷകളും നടത്താനായിരുന്നു തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് മാറ്റം.
india
മദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
മരിച്ച ഓരോ തീര്‍ഥാടകരുടെയും കുടുംബത്തില്‍ നിന്ന് രണ്ട് അംഗങ്ങളെ വീതം തെലങ്കാന സര്‍ക്കാറിന്റെ ചെലവില്‍ സൗദിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കുന്നുണ്ട്.
മദീനക്കടുത്ത് ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസപകടത്തില്‍ പെട്ട് മരിച്ച സംഭവത്തില്‍ ഹൈദരാബാദ് സ്വദേശികളുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍. തിങ്കളാഴ്ച സെക്രട്ടേറിയറ്റില്‍ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ഹൈദരാബാദിലെ ആസിഫ് നഗര്‍, ഝിറ, മെഹദിപട്ടണം, ടോളിചൗക്കി പ്രദേശങ്ങളിലെ താമസക്കാരായ 17 പുരുഷന്മാരും 18 സ്ത്രീകളും 10 കുട്ടികളുമാണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ ഒരു കുടുംബത്തിലെ 18 അംഗങ്ങളെയാണ് ഒറ്റയടിക്ക് നഷ്ടപ്പെട്ടത്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും കുടുംബാംഗങ്ങളെ സഹായിക്കുന്നതിനുമായി തെലങ്കാന സംസ്ഥാന ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സംഘം സൗദിയിലേക്ക് തിരിക്കും. സംഘത്തില്‍ എം.എല്‍.എമാരും, ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനും ഉള്‍പ്പെടും. കൂടാതെ, മരിച്ച ഓരോ തീര്‍ഥാടകരുടെയും കുടുംബത്തില്‍ നിന്ന് രണ്ട് അംഗങ്ങളെ വീതം തെലങ്കാന സര്‍ക്കാറിന്റെ ചെലവില്‍ സൗദിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കുന്നുണ്ട്.
kerala
ശബരിമല വ്രതമെടുത്ത് കറുപ്പ് വസ്ത്രം ധരിച്ചെത്തിയ വിദ്യാര്‍ഥികളെ സ്കൂളില്‍നിന്ന് പുറത്താക്കിയതായി പരാതി
കറുപ്പ് വസ്ത്രം ധരിച്ചെത്തിയ സയന്‍സ് ഗ്രൂപ്പിലെ രണ്ട് വിദ്യാര്‍ത്ഥികളെയാണ് ക്ലാസ് ടീച്ചറും സ്റ്റാഫ് സെക്രട്ടറിയും ചേര്‍ന്ന് ക്ലാസില്‍ നിന്ന് ഇറക്കിവിട്ടത്.
ശബരിമല വ്രതം എടുത്ത് കറുപ്പ് വസ്ത്രം ധരിച്ചെത്തിയ വിദ്യാര്‍ഥികളെ സ്കൂളില്‍നിന്ന് പുറത്താക്കിയതായി പരാതി. അളഗപ്പനഗര്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ആണ് സംഭവം. കറുപ്പ് വസ്ത്രം ധരിച്ചെത്തിയ സയന്‍സ് ഗ്രൂപ്പിലെ രണ്ട് വിദ്യാര്‍ത്ഥികളെയാണ് ക്ലാസ് ടീച്ചറും സ്റ്റാഫ് സെക്രട്ടറിയും ചേര്‍ന്ന് ക്ലാസില്‍ നിന്ന് ഇറക്കിവിട്ടത്.
യൂണിഫോം ധരിക്കാതെ ക്ലാസില്‍ ഇരുത്താന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞായിരുന്നു സംഭവം. യൂണിഫോം ധരിച്ചുവരാന്‍ പറഞ്ഞ് പുറത്താക്കിയ കുട്ടികള്‍ ബാഗ് എടുക്കാതെ വീട്ടിലേക്ക് പോകുകയായിരുന്നു. സ്കൂളിലേക്ക് കോണ്‍ഗ്രസ്, ബിജെപി, സിപിഎം നേതാക്കളും നാട്ടുകാരും പ്രതിഷേധവുമായെത്തി. പ്രശ്നം പരിഹരിക്കാന്‍ കഴിയാതെ തര്‍ക്കത്തിലേക്ക് നീങ്ങിയതോടെ പുതുക്കാട് പോലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് സ്കൂള്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ കുട്ടികളെ കറുപ്പ് വസ്ത്രം ധരിച്ച് ക്ലാസിലിരുത്തി.
-
GULF15 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
News4 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്

