Connect with us

kerala

‘ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ചു’; പി. രാജീവിന്റെ പേഴ്‌സണല്‍ സ്റ്റാഫിനെതിരെ പരാതി

കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച് ഫെയ്‌സ്ബുക്കില്‍ വീഡിയോ ഇട്ടതിന് നടന്‍ വിനായകന് എതിരെയും പൊലീസ് നടപടി സ്വീകരിച്ചിരുന്നു

Published

on

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അധിക്ഷേപിച്ചെന്ന് പരാതി. വ്യവസായ മന്ത്രി പി രാജീവിന്റെ പേഴ്‌സണല്‍ സ്റ്റാഫ് സേതുരാജ് ബാലകൃഷ്ണനെതിരെയാണ് പരാതി. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജിന്റോ ജോണ്‍ ആണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍, ചീഫ് സെക്രട്ടറി എന്നിവര്‍ക്ക് സേതുരാജിനെതിരെ പരാതി നല്‍കിയത്.

കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച് ഫെയ്‌സ്ബുക്കില്‍ വീഡിയോ ഇട്ടതിന് നടന്‍ വിനായകന് എതിരെയും പൊലീസ് നടപടി സ്വീകരിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്തത്.

 

Trending