Connect with us

gulf

ഉനൈസ കെഎംസിസി ഇന്ത്യ ദമോദി ക്വസ്സ്റ്റിയന്‍ ഡോക്യൂമെന്ററി പ്രദര്‍ശിപ്പിച്ചു

ചരിത്ര വസ്തുതകളെയും യാഥാര്‍ത്ഥ്യങ്ങളെയും തമസ്‌കരിക്കുക എന്നത് സംഘപരിവാര്‍ നയമാണ്

Published

on

ഉനൈസ :ഗുജറാത്ത് വംശഹത്യയുടെ പിന്നിലെ ചരിത്രം ബിബിസി ഡോക്യൂമെന്ററിയായി പ്രദര്‍ശിപ്പിക്കുമ്പോള്‍ അതിനെ രാജ്യവിരുദ്ധ പ്രവര്‍ത്തനമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കെഎംസിസി ഉനൈസ സെന്‍ട്രല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു.

ചരിത്ര വസ്തുതകളെയും യാഥാര്‍ത്ഥ്യങ്ങളെയും തമസ്‌കരിക്കുക എന്നത് സംഘപരിവാര്‍ നയമാണ്. ഗുജറാത്ത് കലാപ കാലത്ത് രാജ്യധര്‍മം പാലിച്ചില്ലെന്ന് മുമ്പ് പറഞ്ഞത് ബിബിസിയുടെ ഡോക്യൂമെന്ററിയല്ല, മറിച്ച് ബിജെപി പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയി ആയിരുന്നു. ഗുജറാത്ത് വംശഹത്യയുടെ പൊള്ളുന്ന വസ്തുത ലോകം പണ്ടേ തിരിച്ചറിഞ്ഞതാണ്.

അധികാരവും പണക്കൊഴുപ്പും കൊണ്ടു വിലയ്‌ക്കെടുത്ത മാധ്യമങ്ങളെ ഉപയോഗിച്ച് ഇരുള്‍ വീണ ഭൂതകാലം വെള്ളപൂശി വിശുദ്ധരാകാന്‍ ശ്രമിക്കുന്ന നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ബിബിസി ഡോക്യുമെന്ററിയിലൂടെ വിളിച്ചു പറഞ്ഞ സത്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്നു വരില്ല.

നഗ്‌നമായ സത്യം പുറംലോകത്തോടു വിളിച്ചു പറയുമ്പോള്‍ അതില്‍ അസഹിഷ്ണുത കാട്ടുന്നതു ജനാധിപത്യത്തിനു തീരെ യോജിച്ചതല്ലെന്ന തിരിച്ചറിവ് മോദി ഭരണ കൂടത്തിന് ഉണ്ടാകണം. ഡോക്യൂമെന്ററി പ്രദര്‍ശിപ്പിക്കാന്‍ അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തുന്നത് മോദി സത്യത്തെ ഭയപ്പെടുന്ന ഒരു ഭീരു ആയതുകൊണ്ടാണെന്ന് കെഎംസിസി ഉനൈസ സെന്‍ട്രല്‍ കമ്മിറ്റി ഓഫീസില്‍ ഡോക്യൂമെന്ററി പ്രദര്‍ശിപ്പിച്ചുകൊണ്ട് നേതാക്കള്‍ പറഞ്ഞു

gulf

ഖത്തറില്‍ കെട്ടിടം തകര്‍ന്ന് മരിച്ച ഇന്ത്യക്കാരുടെ എണ്ണം ആറായി; അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് നാലാമത്തെ മലയാളിയുടെ മൃതദേഹവും കണ്ടെത്തി

ഖത്തറിലെ അല്‍മന്‍സൂറ, ബിന്‍ദിര്‍ഹം ഏരിയയില്‍ കഴിഞ്ഞ ദിവസമുണ്ടായ കെട്ടിട അപകടത്തില്‍ 6 ഇന്ത്യക്കാര്‍ മരിച്ചതായി ബന്ധുക്കള്‍ സ്ഥിരീകരിച്ചു.

Published

on

അശ്റഫ് തൂണേരി/ദോഹ

ഖത്തറിലെ അല്‍മന്‍സൂറ, ബിന്‍ദിര്‍ഹം ഏരിയയില്‍ കഴിഞ്ഞ ദിവസമുണ്ടായ കെട്ടിട അപകടത്തില്‍ 6 ഇന്ത്യക്കാര്‍ മരിച്ചതായി ബന്ധുക്കള്‍ സ്ഥിരീകരിച്ചു. ഇതില്‍ 4 പേര്‍ മലയാളികളാണ്. ഇന്നലെ രാത്രി വൈകി മലപ്പുറം, പൊന്നാനി സ്വദേശി അബു ടി മാമ്മദൂട്ടി (45)യുടെ മൃതദേഹമാണ് ഒടുവില്‍ തിരിച്ചറിഞ്ഞത്. കാസര്‍കോട്, ഷിരിഭാഗിലു സ്വദേശി മുഹമ്മദ് അഷ്റഫ് (38) എന്ന അച്ചപ്പു, പൊന്നാനിക്കടുത്ത് മാറഞ്ചേരി സ്വദേശി നൗഷാദ് മണ്ണുറയില്‍ (44), ഖത്തറിലെ അറിയപ്പെടുന്ന ചിത്രകാരനും പാട്ടുകാരനുമായ മലപ്പുറം, നിലമ്പൂര്‍, ചന്ദക്കുന്ന് സ്വദേശി ഫൈസല്‍ കുപ്പായി(49) എന്നിവരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ തിരിച്ചറിഞ്ഞിരുന്നു. മറ്റു രണ്ടുപേര്‍ ജാര്‍ഖണ്ഡില്‍ നിന്നുള്ള ആരിഫ് അസീസ് മുഹമ്മദ് ഹസ്സന്‍ (26), ആന്ധ്രാപ്രദേശിലെ ചിരാന്‍പള്ളി സ്വദേശി ശൈഖ് അബ്ദുല്‍നബി ശൈഖ് ഹുസൈന്‍ (61) എന്നിവരാണെന്ന് കണ്ടെത്തിയിരുന്നു. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് ഇവരുടെയെല്ലാം മൃതദേഹങ്ങള്‍ ലഭിച്ചത്.

പൊന്നാനി, പോലീസ് സ്റ്റേഷനരികെ സലഫി മസ്ജിദിനു സമീപം തച്ചാറിന്റെ വീട്ടില്‍ മ്മദൂട്ടിയുടെയും ആമിനയുടെയും മകനാണ് അബു. ഭാര്യ: രഹ്ന റിഥാന്‍ (9) റിനാന്‍ (7) മക്കളാണ്.കാസറഗോഡ് ഷിരിഭാഗിലു, പുളിക്കൂര്‍ ഇസ്മായിലിന്റെയും
സൈനബി തളങ്കരയുടെയും മകനായ മുഹമ്മദ് അഷ്റഫിന്റെ ഭാര്യ: ഇര്‍ഫാന. ഒരു വയസ്സ് ആകാറായ ഇരട്ടക്കുട്ടികളടക്കം നാല് മക്കളുണ്ട്. സാഹിറ, മിസ്രിയാ എന്നിവര്‍ സഹോദരിമാരാണ്.

ബി- റിംഗ് റോഡ് ലുലു എക്സ്പ്രസിന് പിന്‍വശമുള്ള പഴകിയ കെട്ടിടമാണ് ബുധനാഴ്ച രാവിലെ എട്ടരയോടെ തകര്‍ന്നുവീണത്. കുറച്ചു പഴക്കമുള്ള കെട്ടിടം മറ്റൊരു കെട്ടിടത്തിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു2 സ്ത്രീകളെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ജീവനോടെ രക്ഷിക്കുകയുണ്ടായി. ഇവര്‍ ചികിത്സയിലാണ്. കെട്ടിടത്തില്‍ താമസിച്ചിരുന്ന 12 കുടുബംഗങ്ങളെ സുരക്ഷിതമായി ഒരു ഹോട്ടലിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു.

Continue Reading

gulf

ബൈ പറഞ്ഞ് എയര്‍ ഇന്ത്യ ; കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ ദുബൈ, ഷാര്‍ജ സര്‍വീസുകള്‍ നിര്‍ത്തി

കോഴിക്കോട്ടേക്കുള്ള അവസാന എയര്‍ ഇന്ത്യയുടെ ദുബൈ, ഷാര്‍ജ വിമാനങ്ങളും പറന്നു

Published

on

കോഴിക്കോട്ടേക്കുള്ള അവസാന എയര്‍ ഇന്ത്യയുടെ ദുബൈ, ഷാര്‍ജ വിമാനങ്ങളും പറന്നു. ഇന്നലെ ഉച്ചക്ക് 1.10ന് ദുബൈയില്‍ നിന്നും രാത്രി 11.45ന് നിന്നുമാണ് അവസാന വിമാനങ്ങള്‍ പറന്നുയര്‍ന്നത്. ഈ സര്‍വീസ് നിന്നതോടെ ആഴ്ചയില്‍ 2200 സീറ്റുകളുടെ കുറവുണ്ടാകും. പ്രവാസികള്‍ നെഞ്ചോട് ചേര്‍ത്ത സര്‍വീസുകള്‍ തിരിച്ചുവരുമോ എന്നത് തീരുമാനിക്കേണ്ടത് എയര്‍ ഇന്ത്യ മാനേജ്‌മെന്റാണ്. ഈ വേനല്‍ക്കാല ഷെഡ്യൂളില്‍ കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യയുടെ ഈ സര്‍വീസുകളടക്കം നിരവധി സര്‍വീസുകളാണ് നിര്‍ത്താലാക്കിയിട്ടുള്ളത്.

ദുബൈയില്‍ നിന്ന് മുംബൈ, ഡല്‍ഹി, ഇന്‍ഡോര്‍ എന്നീ എയര്‍പോര്‍ട്ടിലേക്കും തിരിച്ചുമുള്ള എയര്‍ ഇന്ത്യയുടെ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെയും ഇന്നു മുതല്‍ നിര്‍ത്തലാക്കും. ദുബൈയില്‍ നിന്നും ഷാര്‍ജയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യയുടെ റൂട്ടുകള്‍ ഇന്ന് മുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് ഏറ്റെടുക്കുമെന്ന് നേരത്തെ തന്നെ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എം.പി അബ്ദു സമദ് സമദാനിയെ അറിയിച്ചിരുന്നു. എന്നാല്‍ ഈ വാഗ്ദാനം ഇതുവരെ നടപ്പായിട്ടില്ല.

Continue Reading

gulf

ഖത്തറില്‍ കെട്ടിടം തകര്‍ന്ന് ഇതേവരെ മരിച്ചത് 3 ഇന്ത്യക്കാര്‍; അവശിഷ്ടങ്ങള്‍ക്കിടയില്‍ മലയാളി കലാകാരന്‍ ഫൈസല്‍ കുപ്പായിയുടെ മൃതദേഹവും കണ്ടെത്തി

ഇനിയും മലയാളികളുള്‍പ്പെടെ ഇന്ത്യക്കാര്‍ അപകടത്തില്‍ പെട്ടതായി സംശയിക്കുന്നുണ്ട്.

Published

on

അശ്‌റഫ് തൂണേരി/ദോഹ:

ഖത്തറിലെ അല്‍ മന്‍സൂറ, ബിന്‍ദിര്‍ഹം ഏരിയയില്‍ കഴിഞ്ഞ ദിവസമുണ്ടായ കെട്ടിട അപകടത്തില്‍ 3 ഇന്ത്യക്കാര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ഖത്തറിലെ അറിയപ്പെടുന്ന ചിത്രകാരനും പാട്ടുകാരനുമായ മലപ്പുറം, നിലമ്പൂര്‍, ചന്ദക്കുന്ന് സ്വദേശി ഫൈസല്‍ കുപ്പായി(49)യുടെ മൃതദേഹവും തിരച്ചിലിനിടെ കണ്ടെത്തി. ഈ കെട്ടിടത്തില്‍ താമസിച്ചിരുന്ന ഫൈസലിനെ കാണാതായതിനെത്തുടര്‍ന്ന് ആശുപത്രിയിലും മോര്‍ച്ചറിയിലും ബന്ധുക്കളും സുഹൃത്തുക്കളും കയറിയിറങ്ങി അന്വേഷിച്ചിരുന്നുവെങ്കിലും ഇന്ന് വൈകീട്ടോടെയാണ് മൃതദേഹം കണ്ടെത്തിയ വിവരമറിഞ്ഞത്. മറ്റു രണ്ടുപേര്‍ ഇന്ത്യയിലെ ജാര്‍ഖണ്ഡില്‍ നിന്നുള്ള ആരിഫ് അസീസ് മുഹമ്മദ് ഹസ്സന്‍ (26), ആന്ധ്രാപ്രദേശിലെ ചിരാന്‍പള്ളി സ്വദേശി ശൈഖ് അബ്ദുല്‍നബി ശൈഖ് ഹുസൈന്‍ (61) എന്നിവരാണെന്ന് തിരിച്ചറിഞ്ഞു. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് ഇവരുടെയെല്ലാം മൃതദേഹങ്ങള്‍ ലഭിച്ചത്. മരണം സ്ഥിരീകരിച്ചതായി ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചു. ഇനിയും മലയാളികളുള്‍പ്പെടെ ഇന്ത്യക്കാര്‍ അപകടത്തില്‍ പെട്ടതായി സംശയിക്കുന്നുണ്ട്.

നിലമ്പൂരിലെ അബ്ദുസ്സമദിന്റേയും ഖദീജയുടേയും മകനാണ് ഫൈസല്‍. റബീനയാണ് ഭാര്യ. മക്കള്‍: റന, നദയ, മുഹമ്മദ് ഫാബിന്‍. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുകയാണെന്ന് ഖത്തര്‍ കെ.എം.സി.സി അല്‍ഇഹ്സാന്‍ മയ്യിത്ത് പരിപാലന സമിതി അറിയിച്ചു. പത്തുവര്‍ഷത്തോളം ജിദ്ദയില്‍ പ്രവാസിയായിരുന്ന ഫൈസല്‍ നാലുവര്‍ഷം മുമ്പാണ് ദോഹയിലെത്തിയത്. ദോഹയിലെ നിരവധി സാംസ്‌കാരിക പരിപാടികളില്‍ നിറസാന്നിധ്യമായിരുന്നു ഫൈസല്‍. ഈയ്യിടെ നടന്ന വിവിധ ഗാനവിരുന്നുകളിലും പങ്കെടുത്തിരുന്ന ഫൈസല്‍ തുര്‍ക്കി ഭൂകമ്പ സന്ദര്‍ഭത്തില്‍ വരച്ച ചിത്രങ്ങളും ശ്രദ്ധേയമായിരുന്നു.

ബി- റിംഗ് റോഡ് ലുലു എക്‌സ്പ്രസിന് പിന്‍വശമുള്ള പഴകിയ കെട്ടിടമാണ് ബുധനാഴ്ച രാവിലെ എട്ടരയോടെ തകര്‍ന്നുവീണത്. കുറച്ചു പഴക്കമുള്ള കെട്ടിടം മറ്റൊരു കെട്ടിടത്തിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. അപകടത്തില്‍ ഏഴോളം പേര്‍ക്ക് പരിക്കുപറ്റിയതായാണ് ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചിരുന്നത്. പിന്നീട് 2 സ്ത്രീകളെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ജീവനോടെ രക്ഷിക്കുകയുണ്ടായി. ഇവര്‍ ചികിത്സയിലാണ്. കെട്ടിടത്തില്‍ താമസിച്ചിരുന്ന 12 കുടുബംഗങ്ങളെ സുരക്ഷിതമായി ഒരു ഹോട്ടലിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. അപകടം നടന്നയുടന്‍ ഖത്തര്‍ ആഭ്യന്തരമന്ത്രാലയം സിവില്‍ ഡിഫന്‍സ് ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുമായി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Continue Reading

Trending