കേരള ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് ചൈനയില്‍ നടക്കുന്ന ടൂറിസം യോഗത്തില്‍ പങ്കെടുക്കാന്‍ കേന്ദ്ര വിദേശ കാര്യ മന്ത്രാലയം അനുമതി നിഷേധിച്ചു. യു എന്‍ ഏജന്‍സിയായ ലോക ടൂറിസം ഓര്‍ഗനൈസേഷന്റെ യോഗത്തില്‍ പങ്കെടുക്കാനാണ് മന്ത്രി കടകം പള്ളി അനുമതി ചോദിച്ചിരുന്നത്. ഈ മാസം 11 മുതല്‍ 16 വരെയാണ് യോഗം. കേരളത്തില്‍ നിന്നുള്ളം സംഘത്തെ നയിക്കേണ്ടത് മന്ത്രി കടകം പള്ളി സുരേന്ദ്രനായിരുന്നു.