india

കേന്ദ്രമന്ത്രിയുടെ വാഹനം ഇടിച്ച് അധ്യാപകന് ദാരുണാന്ത്യം

By webdesk13

November 07, 2023

കേന്ദ്രമന്ത്രി പ്രഹ്ലാദ് പട്ടേലിന്റെ വാഹനം ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. മധ്യപ്രദേശില്‍ നിന്നുള്ള കേന്ദ്രമന്ത്രിയാണ് പ്രഹ്ലാദ് പട്ടേല്‍. നവംബര്‍ 17ന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാണ് പ്രഹ്ലാദ് പട്ടേല്‍. അപകടത്തില്‍ 3 പേര്‍ക്ക് പരിക്കേറ്റു. മന്ത്രിക്കും നിസാരമായ പരിക്കേറ്റിട്ടുണ്ട്. മന്ത്രി ഛിന്ദ്വാരയില്‍ നിന്ന് നര്‍സിംഗ്പൂരിലേക്ക് പോകുകയായിരുന്നു.

അധ്യാപകനായ നിരഞ്ജന്‍ (33) ചന്ദ്രവന്‍ഷിയാണ് മരിച്ചത്. ഏഴും പത്തും വയസ്സുള്ള രണ്ട് മക്കള്‍ക്കൊപ്പം ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു നിരഞ്ജന്‍. പരിക്കേറ്റവരെ നാഗ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി. 1പത്ത് വയസ്സുള്ള കുട്ടിയുടെ നില ഗുരുതരമാണ്. ഒരാളുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്.