Connect with us

Education

കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ

ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് പഠനവിഭാഗത്തിൽ റിപ്പോർട്ട് ചെയ്തവർക്കുള്ള അഭിമുഖം 26-ന് രാവിലെ 10.00 മണിക്ക് പഠനവിഭാഗത്തിൽ നടക്കും.

Published

on

പി.എച്ച്.ഡി. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ ഭൗതിക ശാസ്ത്ര പഠന വകുപ്പിൽ പി.എച്ച്.ഡി. ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് പഠനവിഭാഗത്തിൽ റിപ്പോർട്ട് ചെയ്തവർക്കുള്ള അഭിമുഖം 26-ന് രാവിലെ 10.00 മണിക്ക് പഠനവിഭാഗത്തിൽ നടക്കും.

പ്രാക്ടിക്കൽ പരീക്ഷ

ഒന്നാം സെമസ്റ്റർ ബി.വോക്. ഇസ്ലാമിക് ഫിനാൻസ് നവംബർ 2022 SDC1IF04 IT FOR BUSINESS-LAB I പ്രാക്ടിക്കൽ പരീക്ഷ പുതുക്കിയ സമയക്രമം പ്രകാരം ഫെബ്രുവരി 29, മാർച്ച് രണ്ട് എന്നീ തീയതികളിൽ നടക്കും. കേന്ദ്രം:- ഇ.എം.ഇ.എ. കോളേജ് ഓഫ് ആർട്സ് ആൻ്റ് സയൻസ്, കൊണ്ടോട്ടി. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റർ എം.കോം. (CCSS) ജൂലൈ 2020 സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു

പരീക്ഷാ അപേക്ഷ

പത്താം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. (ഹോണേഴ്‌സ്) (2019 പ്രവേശനം) ഏപ്രിൽ 2024 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് നാല് വരെയും 180 രൂപ പിഴയോടെ ആറ് വരെയും അപേക്ഷിക്കാം. ലിങ്ക് 23 മുതൽ ലഭ്യമാകും.
പളളിക്കല്‍ ടൈംസ് .

അഫ്സൽ-ഉൽ-ഉലമ ഹാൾടിക്കറ്റ്

രണ്ടാം വർഷ അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ മാർച്ച് ഏഴിന് തുടങ്ങും. 26 മുതൽ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം ഉള്ളതിനാൽ സർവകലാശാലാ വെബ്സൈറ്റ് പരിശോധിച്ചു ഉറപ്പുവരുത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.

Education

ഹയർ സെക്കൻഡറി പ്ലസ് വൺ സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെൻറ് ഫലം പ്രസിദ്ധീകരിച്ചു

Published

on

പ്ലസ് വൺ ട്രാൻസ്ഫർ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു.

അലോട്ട്മെൻറ് ലഭിച്ചവർക്ക് ജൂലൈ 22 ന് രാവിലെ 10 മണി മുതൽ ജൂലൈ 23ന് വൈകിട്ട് 4 മണി വരെ ട്രാൻസ്ഫർ ലഭിച്ച സ്‌കൂൾ/കോമ്പിനേഷനിൽ പ്രവേശനം നേടേണ്ടതാണ്.

വിശദ വിവരങ്ങൾക്ക്
https://www.hscap.kerala.gov.in/

Continue Reading

Education

കോഴിക്കോട്ടെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി; അനിശ്ചിതകാലസമരം നടത്തുമെന്ന് എം.കെ മുനീർ

‘ശാശ്വത പരിഹാരം കാണുന്നത് വരെ സത്യാഗ്രഹമിരിക്കും’

Published

on

കോഴിക്കോട് ജില്ലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് അനിശ്ചിതകാല സത്യാഗ്രഹ സമരം നടത്തുമെന്ന് മുസ്‌ലിം ലീഗ് നേതാവ് എം. കെ മുനീര്‍ എം.എല്‍.എ. ജില്ലക്ക് അധിക പ്ലസ്വണ്‍ ബാച്ച് അനുവദിച്ച് ശാശ്വത പരിഹാരം കാണുന്നത് വരെ സത്യാഗ്രഹമിരിക്കും. ഈ മാസം 19ന് പ്രതിഷേധം ആരംഭിക്കുമെന്നും മുനീര്‍ പറഞ്ഞു.

ജില്ലയിലെ യു.ഡി.എഫ് നേതൃത്വം ഇതിന് നേതൃത്വം നല്‍കും. എല്ലാ വിദ്യാഭ്യാസ സംഘടനകളും യുവജനസംഘടനകളും അധ്യാപകസംഘടനകളും ഒരുമിച്ചുള്ള ഒരു പ്രക്ഷോഭത്തിനൊരുങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട്, പാലക്കാട് ഉള്‍പ്പെടെയുള്ള ജില്ലകളിലെ സീറ്റ് പ്രതിസന്ധി പരിഹരിക്കാനുള്ള നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് എം.കെ മുനീര്‍ പറയുന്നത്.

Continue Reading

Education

പ്രവൃത്തി സമയത്ത് കാൻഡി ക്രഷ് ഗെയിം കളിച്ചു; യു.പിയിൽ സ്കൂൾ അധ്യാപകന് സസ്പെൻഷൻ

വിദ്യാര്‍ഥികളുടെ ഹോംവര്‍ക്കുകള്‍ പരിശോധിക്കുന്ന പേപ്പറില്‍, തെറ്റായി മാര്‍ക്ക് രേഖപ്പെടുത്തിയത് ശ്രദ്ധയിപ്പെട്ട മജിസ്‌ട്രേറ്റ് കൂടുതല്‍ പരിശോധന നടത്തുകയായിരുന്നു.

Published

on

യു.പിയിലെ സംഭല്‍ ജില്ലയിലുള്ള സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവൃത്തി സമയത്ത് കാന്‍ഡി ക്രഷ് കളിക്കുകയും ഫോണില്‍ സംസാരിക്കുകയും ചെയ്ത അധ്യാപകന് സസ്‌പെന്‍ഷന്‍. ജില്ലാ മജിസ്‌ട്രേറ്റ് സ്‌കൂളില്‍ നടത്തിയ പരിശോധനയിലാണ് അധ്യാപകന്‍ കുടുങ്ങിയത്. വിദ്യാര്‍ഥികളുടെ ഹോംവര്‍ക്കുകള്‍ പരിശോധിക്കുന്ന പേപ്പറില്‍, തെറ്റായി മാര്‍ക്ക് രേഖപ്പെടുത്തിയത് ശ്രദ്ധയിപ്പെട്ട മജിസ്‌ട്രേറ്റ് കൂടുതല്‍ പരിശോധന നടത്തുകയായിരുന്നു.

ഫോണില്‍ നടത്തിയ പരിശോധനയില്‍ ഓരോ ആപ്ലിക്കേഷനു വേണ്ടിയും ചെലവഴിക്കുന്ന സമയം അറിയാനുള്ള ആപ്പ് കണ്ടെത്തി. സ്‌കൂള്‍ സമയത്ത് രണ്ട് മണിക്കൂറോളം കാന്‍ഡി ക്രഷ് കളിക്കുന്നതായി ഇതില്‍ രേഖപ്പെടുത്തിയ സമയത്തില്‍നിന്ന് വ്യക്തമാവുകയായിരുന്നു. വ്യക്തിഗത ആവശ്യങ്ങള്‍ക്കായി പ്രവൃത്തി സമയത്ത് ഫോണ്‍ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് അസിസ്റ്റന്റ് ടീച്ചറായ പ്രിയം ഗോയലിനെതിരെ മജിസ്‌ട്രേറ്റ് നടപടി സ്വീകരിച്ചത്. കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുകയെന്നത് പ്രധാനമാണെന്നും മജിസ്‌ട്രേറ്റ് രാജേന്ദ്ര പാന്‍സിയ വ്യക്തമാക്കി.

ആറ് വിദ്യാര്‍ഥികളുടെ പേപ്പറുകളാണ് മജിസ്‌ട്രേറ്റ് പരിശോധിച്ചത്. 95 തെറ്റുകളാണ് ആകെ കണ്ടെത്തിയത്. ഇതില്‍ ഒമ്പതെണ്ണം ആദ്യ പേജിലായിരുന്നു. ഇതില്‍ അതൃപ്തനായാണ് ഫോണ്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്. സ്‌കൂളില്‍ ആകെ ചെലവഴിക്കുന്ന അഞ്ചര മണിക്കൂറില്‍ രണ്ട് മണിക്കൂറും അധ്യാപകന്‍ കാന്‍ഡിക്രഷ് കളിക്കാന്‍ ഉപയോഗിക്കുകയാണ്. ശരാശരി 26 മിനിറ്റ് ഫോണില്‍ സംസാരിക്കാനും 30 മിനിറ്റ് സമൂഹ മാധ്യമങ്ങളിലും ചെലവഴിക്കുന്നതായും കണ്ടെത്തി. ഇതോടെ വിദ്യാഭ്യാസ വകുപ്പിനെ വിവരം അറിയിക്കുകയും നടപടി സ്വീകരിക്കുകയുമായിരുന്നു.

Continue Reading

Trending