EDUCATION
കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ
കോഴ്സുകള്ക്ക് പ്രവേശനം നേടി അഞ്ചാം സെമസ്റ്റര് വരെയുള്ള പരീക്ഷകള് എഴുതിയതിനു ശേഷം പഠനം തുടരാന് സാധിക്കാത്തവര്ക്ക് എസ്.ഡി.ഇ.-യില് ആറാം സെമസ്റ്ററിന് ചേര്ന്ന് പഠനം തുടരാന് അവസരം.

ബിരുദപഠനം തുടരാന് അവസരം
കാലിക്കറ്റ് സര്വകലാശാലക്കു കീഴിലുള്ള കോളേജുകളില് 2017 മുതല് 2021 വരെയുള്ള വര്ഷങ്ങളില് ബി.എ., ബി.കോം., ബി.ബി.എ. കോഴ്സുകള്ക്ക് പ്രവേശനം നേടി അഞ്ചാം സെമസ്റ്റര് വരെയുള്ള പരീക്ഷകള് എഴുതിയതിനു ശേഷം പഠനം തുടരാന് സാധിക്കാത്തവര്ക്ക് എസ്.ഡി.ഇ.-യില് ആറാം സെമസ്റ്ററിന് ചേര്ന്ന് പഠനം തുടരാന് അവസരം. അപേക്ഷിക്കാനുള്ള അവസാനതീയതി ഡിസംബര് 11. വിശദവിവരങ്ങള്ക്കും രജിസ്ട്രേഷനും എസ്.ഡി.ഇ. വെബ്സൈറ്റ് സന്ദര്ശിക്കുക. ഫോണ് 0494 2407356, 2400288.
പരീക്ഷാ ഫലം
ഒന്ന്, മൂന്ന് സെമസ്റ്റര് ബി.എഡ്. സ്പെഷ്യല് എഡ്യുക്കേഷന് നവംബര് 2022 റഗുലര് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്മൂല്യനിര്ണയത്തിന് ഡിസംബര് 11 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര് ബി.ടെക്. നവംബര് 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്മൂല്യനിര്ണയത്തിന് ഡിസംബര് 15 വരെ അപേക്ഷിക്കാം.
അസിസ്റ്റന്റ് പ്രൊഫസര് നിയമനം
കാലിക്കറ്റ് സര്വകലാശാലക്കു കീഴില് ചക്കിട്ടപ്പാറ ബി.പി.എഡ്. സെന്ററില് അസിസ്റ്റന്റ് പ്രൊഫസര് തസ്തികയില് കരാര് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്ത്ഥികള് വിശദമായ ബയോഡാറ്റ സര്വകലാശാലാ വെബ്സൈറ്റ് വഴി ഡിസംബര് 26-നോ അതിനു മുമ്പായോ സമര്പ്പിക്കണം. വിശദവിവരങ്ങള് വെബ്സൈറ്റില്.
ഗസ്റ്റ് അദ്ധ്യാപക നിയമനം
കാലിക്കറ്റ് സര്വകലാശാലാ ജിയോളജി പഠനവകുപ്പില് മണിക്കൂര് വേതനാടിസ്ഥാനത്തില് ഒരു ഗസ്റ്റ് അദ്ധ്യാപകനെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാര്ത്ഥികള് വിശദമായ ബയോഡാറ്റ cugeo@uoc.ac.in എന്ന ഇ-മെയില് വിലാസത്തിലേക്ക് ഡിസംബര് 4-ന് മുമ്പായി അയക്കണം. നെറ്റ്, പി.എച്ച്.ഡി. യോഗ്യതയുള്ളവരുടെ അഭാവത്തില് അദ്ധ്യാപന പ്രവൃത്തി പരിചയമുള്ളവരെയും പരിഗണിക്കും. വിശദവിവരങ്ങള് വെബ്സൈറ്റില്.
സിണ്ടിക്കേറ്റ് യോഗം
കാലിക്കറ്റ് സര്വകലാശാലാ സിണ്ടിക്കേറ്റ് യോഗം ഡിസംബര് 2-ന് രാവിലെ 10 മണിക്ക് സിണ്ടിക്കേറ്റ് കോണ്ഫറന്സ് ഹാളില് ചേരും.
പരീക്ഷാ അപേക്ഷ
എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര് ബി.എ. അഫ്സലുല് ഉലമ, പൊളിറ്റിക്കല് സയന്സ്, ബി.ബി.എ., ബി.കോം. നവംബര് 2023 റഗുലര് പരീക്ഷക്ക് പിഴ കൂടാതെ ഡിസംബര് 18 വരെയും 180 രൂപ പിഴയോടെ 20 വരെയും ഡിസംബര് 4 മുതല് അപേക്ഷിക്കാം.
പുനര്മൂല്യനിര്ണയ ഫലം
ഒന്നാം സെമസ്റ്റര് എല്.എല്.ബി. യൂണിറ്ററി ഏപ്രില് 2022, നവംബര് 2022 റഗുലര്, സപ്ലിമെന്ററി പരീക്ഷകളുടെ പുനര്മൂല്യനിര്ണയ ഫലം പ്രസിദ്ധീകരിച്ചു.
EDUCATION
പ്ലസ് വണ് ട്രാന്സ്ഫര് അലോട്മെന്റ് പ്രവേശനം നാളെ മുതല്
പ്ലസ് വണ് പ്രവേശനത്തിന് സ്കൂളും വിഷയവും മാറാന് (ട്രാന്സ്ഫര് അലോട്മെന്റ്) അപേക്ഷിച്ചവരെ ഉള്പ്പെടുത്തിയുള്ള അലോട്മെന്റ് നാളെ (25-07-2025) 10 മണി മുതല് പ്രസിദ്ധീകരിക്കും.

പ്ലസ് വണ് പ്രവേശനത്തിന് സ്കൂളും വിഷയവും മാറാന് (ട്രാന്സ്ഫര് അലോട്മെന്റ്) അപേക്ഷിച്ചവരെ ഉള്പ്പെടുത്തിയുള്ള അലോട്മെന്റ് നാളെ (25-07-2025) 10 മണി മുതല് പ്രസിദ്ധീകരിക്കും. ഹയര്സെക്കന്ഡറി വകുപ്പിന്റെ പ്രവേശന വെബ്സൈറ്റായ www.hscap.kerala.gov.in ലെ ട്രാന്സ്ഫര് അലോട്മെന്റ് റിസള്ട്ട് ലിങ്കിലൂടെ പരിശോധിക്കാം.
നാളെ മുതല് തിങ്കളാഴ്ച വൈകീട്ട് നാലുവരെയാണ് അലോട്മെന്റ് പ്രവേശനത്തിനുള്ള സമയപരിധി. അലോട്മെന്റ് ലഭിച്ചവര് നിലവില് ചേര്ന്ന സ്കൂളിലെ പ്രിന്സിപ്പലിനെ സമീപിക്കാം. അലോട്മെന്റ് ലെറ്ററിന്റെ പ്രിന്റ് സ്കൂളില്നിന്നു നല്കും. അതേ സ്കൂളില് മറ്റൊരു വിഷയത്തില് അലോട്മെന്റ് ലഭിച്ചവരുടെ പ്രവേശനം സ്കൂള് അധികൃതര് ക്രമപ്പെടുത്തും.
മറ്റൊരു സ്കൂളില് അലോട്മെന്റ് ലഭിച്ചവര്ക്ക് ടി.സി., സ്വഭാവസര്ട്ടിഫിക്കറ്റ്, പ്രവേശന സമയത്ത് സമര്പ്പിച്ച മറ്റുരേഖകള് എന്നിവ സ്കൂള് അധികൃതര് മടക്കിനല്കണം. അതേവിഷയത്തില് തന്നെയാണ് അലോട്മെന്റ് എങ്കില് അധികഫീസ് നല്കേണ്ടതില്ല. മറ്റൊരു സ്കൂളില് പുതിയ വിഷയത്തിലാണ് പ്രവേശനമെങ്കില് ആ വിഷയത്തിന് അധികമായി വേണ്ടിവരുന്ന ഫീസ് നല്കണം.
ആദ്യം ചേര്ന്ന സ്കൂളില് അടച്ച കോഷന് ഡിപ്പോസിറ്റ്, പിടിഎ ഫണ്ട് എന്നിവ നിര്ബന്ധമായും മടക്കിനല്കണമെന്ന് ഹയര്സെക്കന്ഡറി വകുപ്പ് പ്രിന്സിപ്പല്മാര്ക്ക് നിര്ദേശം നല്കിയിട്ടുണ്ട്. ട്രാന്സ്ഫര് അലോട്മെന്റിനുശേഷം ബാക്കിവരുന്ന സീറ്റില് 30-ന് മെറിറ്റ് അടിസ്ഥാനത്തില് തത്സമയ പ്രവേശനം നടത്തും. ഓരോ സ്കൂളിലും മിച്ചമുള്ള സീറ്റിന്റെ വിശദാംശം 29-ന് വെബ്സൈറ്റില് പ്രസിദ്ധീകരിക്കും.
EDUCATION
യുജിസി നെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു
നാഷനല് ടെസ്റ്റിങ് ഏജന്സി(എന്ടിഎ) 2025 ജൂണില് നടത്തിയ യുജിസി നെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു.

ന്യൂഡല്ഹി: നാഷനല് ടെസ്റ്റിങ് ഏജന്സി(എന്ടിഎ) 2025 ജൂണില് നടത്തിയ യുജിസി നെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷാഫലം ugcnet.nta.ac.in എന്ന വെബ്സൈറ്റില് ലഭ്യമാണ്. ജെആര്എഫ്, അസിസ്റ്റന്റ് പ്രൊഫസര് തസ്തികകളിലേക്ക് 5,269 പേരും, അസിസ്റ്റന്റ് പ്രൊഫസര്, പിഎച്ച്ഡി പ്രവേശനത്തിനായി 54,885 പേരും, പിഎച്ച്ഡിക്ക് മാത്രമായി 1,28,179 പേരുമാണ് യോഗ്യത നേടിയത്.
ആകെ 10,19,751 വിദ്യാര്ത്ഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റര് ചെയ്തത്. അതില് 7,52,007 ഉദ്യോഗാര്ഥികള് മാത്രമാണ് പരീക്ഷയെഴുതിയത്.
യുജിസി-നെറ്റ് ജൂണ് ഫലം എങ്ങനെ ഡൗണ്ലോഡ് ചെയ്യാം?
ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.ac.in സന്ദര്ശിക്കുക.
ഹോംപേജില്, ‘UGC-NET June 2025: Click Here To Download Scorecard’ എന്ന ലിങ്കില് ക്ലിക്ക് ചെയ്യുക
നിങ്ങളുടെ അപേക്ഷാ നമ്പറും ജനനത്തീയതിയും നല്കുക.
‘Submit’ എന്നതില് ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ ഫലം സ്ക്രീനില് ദൃശ്യമാകും.
ഭാവിയിലെ ആവശ്യങ്ങള്ക്കായി ഫലത്തിന്റെ പ്രിന്റ് ഡൗണ്ലോഡ് ചെയ്ത് സൂക്ഷിക്കുക.
ഇന്ത്യന് സര്വകലാശാലകളിലും കോളജുകളിലും അസിസ്റ്റന്റ് പ്രൊഫസര് കൂടാതെ/അല്ലെങ്കില് ജൂനിയര് റിസര്ച്ച് ഫെലോഷിപ്പ് (ജെആര്എഫ്) തസ്തികകളിലേക്ക് ഇന്ത്യന് പൗരന്മാരുടെ യോഗ്യത നിര്ണ്ണയിക്കുന്നതിനാണ് എന്ടിഎ യുജിസി-നെറ്റ് നടത്തുന്നത്.
EDUCATION
പ്ലസ് വണ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.28 ശതമാനം വിജയം

തിരുവനന്തപുരം: ഹയര് സെക്കന്ഡറി ഒന്നാം വര്ഷ (plus one) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് ഫലം പ്രസിദ്ധീകരിച്ചത്. വിദ്യാര്ഥികള്ക്ക് ഔദ്യോഗിക വെബ്സൈറ്റ് ആയ https://results.hse.kerala.gov.in ലൂടെ ഫലം അറിയാം.
സയന്സ് വിഭാഗത്തില് പരീക്ഷ എഴുതിയ 1,89,479 വിദ്യാര്ഥികളില് 1,30,158 വിദ്യാര്ഥികള് വിജയിച്ചു. 68.69 ശതമാനമാണ് വിജയം. മാനവിക വിഷയങ്ങളില് 78,735 വിദ്യാര്ഥികള് പരീക്ഷ എഴുതിയതില് 39,817 വിദ്യാര്ഥികളാണ് വിജയിച്ചത്. 50.57 ശതമാനമാണ് വിജയം. കോമേഴ്സ് വിഭാഗത്തില് 1,11, 230 വിദ്യാര്ഥികളില് 66,342 വിദ്യാര്ഥികളാണ് വിജയിച്ചത്. 59,64 ശതമാനമാണ് വിജയം. മൊത്തം 62.28 ശതമാനം വിജയമാണ് വിദ്യാര്ഥികള് നേടിയത്. കഴിഞ്ഞവര്ഷം 67.30 ശതമാനമായിരുന്നു വിജയം.
പരീക്ഷാ ഫലം പരിശോധിക്കുന്ന വിധം:
https://results.hse.kerala.gov.in/results എന്ന വെബ്സൈറ്റില് പ്രവേശിക്കുക
രജിസ്റ്റര് നമ്പരും ജനനത്തീയതിയും നല്കുക
ക്യാപ്ച കോഡ് നല്കുക
പരീക്ഷാ ഫലം ലഭ്യമാകും.
തുടരാവശ്യങ്ങള്ക്കായി പരീക്ഷാ ഫലം ഡൗണ്ലോഡ് ചെയ്ത് സൂക്ഷിക്കാം.
-
kerala2 days ago
മദ്യലഹരിയില് പൊലീസ് ഉദ്യോഗസ്ഥന് ഓടിച്ച വാഹനമിടിച്ച് അപകടം; രണ്ട് പേര്ക്ക് പരിക്കേറ്റു
-
News3 days ago
ഇന്ത്യന് ഫുടബോള് ടീം പരിശീലക സ്ഥാനത്തേക്ക് 170 അപേക്ഷകള്; അപേക്ഷകരില് ഇതിഹാസ താരങ്ങളും
-
News3 days ago
റഷ്യയില് നിന്ന് എണ്ണ വാങ്ങുന്നത് നിര്ത്തിയില്ലെങ്കില് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ തരിപ്പണമാക്കും; യുഎസ് സെനറ്റര്
-
india2 days ago
കരിപ്പൂരില് നിന്ന് ദോഹയിലേക്ക് പറന്നുയര്ന്ന വിമാനം തിരിച്ചിറക്കി
-
kerala3 days ago
കോട്ടക്കൽ മുനിസിപ്പൽ ഗ്ലോബൽ കെഎംസിസി MSF ഭാരവാഹികൾക്ക് സ്വീകരണം നൽകി
-
kerala3 days ago
ആലപ്പുഴ ജില്ലയില് ഇന്ന് പൊതുഅവധി
-
kerala3 days ago
മഴ മുന്നറിയിപ്പില് മാറ്റം; ഇന്ന് എട്ട് ജില്ലകളില് യെല്ലോ അലേര്ട്ട്
-
kerala3 days ago
പണം നല്കിയില്ല; കോഴിക്കോട് മധ്യവയസ്കനെ ലഹരിസംഘം ആക്രമിച്ചു