Connect with us

News

യുഎസ്-ചൈന വ്യാപാരയുദ്ധം മുറുകുന്നു; അമേരിക്കയുടെ ബോയിങ് വിമാനങ്ങള്‍ വേണ്ടെന്ന് ചൈന

എന്നാല്‍ ചൈന ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല

Published

on

യുഎസ്-ചൈന പോര് കടുക്കുന്നു. യുഎസ് കമ്പനിയായ ബോയിങ്ങില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത വിമാനങ്ങളും, വിമാനവുമായി ബന്ധപ്പെട്ട ഉപകരണങ്ങളും ഭാഗങ്ങളും വാങ്ങുന്നത് നിര്‍ത്തിവെയ്ക്കാന്‍ ചൈനീസ് എയര്‍ലൈന്‍ കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ബ്ലൂംബര്‍ഗാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ചൈന ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

അമേരിക്കന്‍ പ്രസിഡന്റായി ഡോണാള്‍ഡ് ട്രംപ് അധികാരമേറ്റതിനുശേഷമാണ് അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകിയത്. അമേരിക്ക തുടങ്ങിവെച്ച ‘യുദ്ധത്തിന്’ ചൈനയും അതേ നാണയത്തിലാണ് തിരിച്ചടിക്കുകയായിരുന്നു.145 ശതമാനം വരെ തീരുവയാണിപ്പോള്‍ ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക ചുമത്തുന്നത്. ചൈനയാകട്ടെ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 125 ശതമാനം വരെ തീരുവയും ചുമത്തുന്നു.

ലോകത്തെ തന്നെ ഏറ്റവും വലിയ വിമാന വിപണികളിലൊന്നാണ് ചൈന. ചൈനയിലെ ഏറ്റവും മികച്ച മൂന്ന് എയര്‍ലൈനുകളായ എയര്‍ ചൈന, ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ്, ചൈന സതേണ്‍ എയര്‍ലൈന്‍സ് എന്നിവക്ക് 2025-2027 കാലയളവില്‍ യഥാക്രമം 45, 53, 81 ബോയിംഗ് വിമാനങ്ങള്‍ വാങ്ങാനായി പദ്ധതിയുണ്ടായിരുന്നു. ഇതിനാല്‍ ബോയിങ്ങിന് ഉപരോധം ഏര്‍പ്പെടുത്തുന്നത് യുഎസ് കമ്പനിയെ ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

kerala

ഷൊര്‍ണൂരില്‍ മൂന്ന് പത്താം ക്ലാസ് വിദ്യാര്‍ഥിനികളെ കാണാതായതായി പരാതി

ഇന്ന് രാവിലെ മുതലാണ് പെണ്‍കുട്ടികളെ കാണാതായത്.

Published

on

പാലക്കാട് ഷൊര്‍ണൂരില്‍ നിന്നും മൂന്ന് പത്താം ക്ലാസ് വിദ്യാര്‍ഥിനികളെ കാണാതായതായി പരാതി. കൂനത്തറ സ്വദേശിനി ശാസ്ത, കൈലിയാട് സ്വദേശിനി അനുഗ്രഹ, ദേശമംഗലം സ്വദേശിനി കീര്‍ത്തന എന്നിവരെയാണ് കാണാതായത്. ഇന്ന് രാവിലെ മുതലാണ് പെണ്‍കുട്ടികളെ കാണാതായത്.

തുടര്‍ന്ന് കുട്ടികളുടെ മാതാപിതാക്കള്‍ ചെറുതുരുത്തി പൊലീസ് സ്റ്റേഷനുകളിലായി പരാതി നല്‍കുകയായിരുന്നു. ഷൊര്‍ണൂര്‍ സെന്റ് തെരേസ കോണ്‍വെന്റ് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മൂവരും.

Continue Reading

kerala

കഞ്ചാവ് കേസ്; വേടനും എട്ട് സുഹൃത്തുക്കള്‍ക്കും സ്റ്റേഷന്‍ ജാമ്യം

മാലയിലെ ലോക്കറ്റ് പുലിപ്പല്ലാണെന്ന സ്ഥിരീകരണം വന്നതോടെ വേടനെ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത് കോടനാട്ടേക്ക് കൊണ്ടുപോയി

Published

on

കഞ്ചാവ് കേസില്‍ റാപ്പര്‍ വേടനും എട്ട് സുഹൃത്തുക്കള്‍ക്കും സ്റ്റേഷന്‍ ജാമ്യം അനുവദിച്ചു. എന്നാല്‍ മാലയിലെ ലോക്കറ്റ് പുലിപ്പല്ലാണെന്ന സ്ഥിരീകരണം വന്നതോടെ വേടനെ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത് കോടനാട്ടേക്ക് കൊണ്ടുപോയി. നാളെ പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കും.

ലഹരിവസ്തുക്കള്‍ ഉണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്ന് രാവിലെ 11 മണിയോടെയാണ്, വേടന്റെ ഫ്‌ലാറ്റില്‍ പൊലീസ് പരിശോധന നടത്തിയത്. പരിശോധനയില്‍ ആറ് ഗ്രാം കഞ്ചാവും ഒമ്പതര ലക്ഷം രൂപയും ആയുധങ്ങളും കണ്ടെത്തി. ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് വേടന്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

വേടന്റെ കൈവശമുള്ള മാലയിലെ ലോക്കറ്റ് പുലിപല്ല് ആണെന്ന് സ്ഥിരീകരിച്ചത്. എന്നാല്‍ ഇത് തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടുവന്നതാണെന്നും തനിക്കൊരു സുഹൃത്ത് നല്‍കിയതാണെന്നും വേടന്‍ മൊഴി നല്‍കി. തുടര്‍ന്നാണ് വനംവകുപ്പ് വേടനെ കസ്റ്റഡിയിലെടുത്തത്.

Continue Reading

kerala

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാക്കാന്‍ കെഎസ്ഇബി

ടൂറിസം പദ്ധതി കൂടി കൂട്ടിച്ചേര്‍ത്താണ് പുതിയ നീക്കം.

Published

on

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാക്കാന്‍ വീണ്ടും പദ്ധതി തുടങ്ങി കെഎസ്ഇബി. ടൂറിസം പദ്ധതി കൂടി കൂട്ടിച്ചേര്‍ത്താണ് പുതിയ നീക്കം.

ലോക നിലവാരമുള്ള ടൂറിസം കേന്ദ്രമാക്കി അതിരപ്പിള്ളിയെ മാറ്റുമെന്ന് കെഎസ്ഇബി അറിയിച്ചു. സീപ്ലെയിന്‍ ഉള്‍പ്പെടെ കൊണ്ടുവരും. നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനായി സി എര്‍ത്ത് എന്ന സ്ഥാപനത്തെ കെഎസ്ഇബി നിയോഗിച്ചു.

Continue Reading

Trending