Connect with us

News

ചൈനീസ് പൗരന്മാരുടെ വിസ അമേരിക്ക റദ്ദാക്കി

സുരക്ഷാ ഭീഷണി മുന്‍നിര്‍ത്തിയാണ് നടപടി

Published

on

വാഷിങ്ടന്‍: സുരക്ഷാ ഭീഷണി മുന്‍നിര്‍ത്തി 1000 ചൈനീസ് പൗരന്മാരുടെ വീസ റദ്ദാക്കിയതായി യുഎസ്. മെയ് 29ന് ഇറക്കിയ പ്രസിഡന്‍ഷ്യല്‍ പ്രൊക്ലമേഷന്‍ പ്രകാരമാണ് നടപടിയെന്ന് സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് വക്താവ് അറിയിച്ചു. സെപ്റ്റംബര്‍ എട്ടുവരെയുള്ള കണക്കാണിത്. ഹോങ്കോങ്ങിന്റെ ജനാധിപത്യത്തെ തച്ചുടയ്ക്കുന്ന ചൈനീസ് നീക്കത്തിനെതിരെയുള്ള നടപടികളുടെ ഭാഗമായാണ് മെയ് 29ന് യുഎസ് പ്രസിഡന്റ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്.

ചൈനീസ് സേനയുമായി ബന്ധമുണ്ടെന്നു വ്യക്തമാകുന്ന ചില ചൈനീസ് ബിരുദ വിദ്യാര്‍ത്ഥികളെയും ഗവേഷകരുടെയും വീസകള്‍ വാഷിങ്ടന്‍ തടയുന്നുണ്ടെന്ന് യുഎസ് ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി ചാഡ് വൂള്‍ഫ് നേരത്തേ പറഞ്ഞിരുന്നു. വ്യവസായപരമായ ചാരവൃത്തി ചൈന നടത്തുന്നുണ്ടെന്ന് അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.

kerala

ധീര ജവാൻ മുഹമ്മദ് ഹക്കീമിന്റെ സ്മരണാർത്ഥയിൽ പ്രേം നസീർ സുഹൃത്ത് സമിതി സംസ്ഥാന കമ്മിറ്റിയും പാലക്കാട് ചാപ്റ്ററും

ഛത്തീസ്ഗഡിലെ സുഖ്മാനിയ ദാബാ കോണ്ടയിൽ മാവോയിസ്റ്റുകളെ നേരിടാനുള്ള കോബ്രാ വിഭാഗത്തിലെ കമാൻഡറായിരുന്നു പാലക്കാട് സ്വദേശി മുഹമ്മദ് ഹക്കീം.

Published

on

പാലക്കാട്:മാവോയിസ്റ്റ് ഭീകരരുടെ ആക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍ മുഹമ്മദ് ഹക്കീമിന് പ്രേം നസീർ സുഹൃത്ത് സമിതി സംസ്ഥാന കമ്മിറ്റിയും പാലക്കാട് ചാപ്റ്ററും സ്മരണാഞ്ജലി അർപ്പിക്കുന്നു.

വൈകുന്നേരം അഞ്ചുമണിക്ക് ഹക്കീമിന്റെ പയറ്റാംകുന്നിലെ വസതിയിൽ ആണ് പ്രണാമം അർപ്പിക്കാൻ ഒത്തുകൂടുന്നത്. സിആർപിഎഫ് ജവാന്മാർ, ഹേമാംബിക പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ, കൊടുവായൂർ സ്കൂൾ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ, പ്രേംനസീർ സുഹൃത് സമിതി അംഗങ്ങൾ എന്നിവരും ഭാരതത്തിന്റെ ധീരപുത്രന് പ്രണാമം അർപ്പിക്കും.

ഛത്തീസ്ഗഡിലെ സുഖ്മാനിയ ദാബാ കോണ്ടയിൽ മാവോയിസ്റ്റുകളെ നേരിടാനുള്ള കോബ്രാ വിഭാഗത്തിലെ കമാൻഡറായിരുന്നു മുഹമ്മദ് ഹക്കീം.

Continue Reading

kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു : അമ്മയുടെ അച്ഛന് 28 വര്‍ഷം കഠിന തടവും പിഴയും

2020 സെപ്റ്റംബര്‍ 19 മുതല്‍ 2020 ഒക്ടോബര്‍ 26 വരെയാണു കേസിനാസ്പദമായ സംഭവം നടന്നത്

Published

on

മുണ്ടക്കയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അമ്മയുടെ അച്ഛന് 28 വര്‍ഷം കഠിന തടവും 3.02 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു കോടതി.മുണ്ടക്കയം സ്വദേശിയായ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിലാണു കോടതി ശിക്ഷ വിധിച്ചത്. പ്രതിയെ കോട്ടയം അഡീഷണല്‍ ജില്ലാ കോടതി-ഒന്ന് ജഡ്ജി കെ.എന്‍. സുജിത്ത് ശിക്ഷിച്ചത്.

2020 സെപ്റ്റംബര്‍ 19 മുതല്‍ 2020 ഒക്ടോബര്‍ 26 വരെയാണു കേസിനാസ്പദമായ സംഭവം നടന്നത്. അതിജീവിതയുടെ മാതാപിതാക്കള്‍ വിവാഹബന്ധം വേര്‍പ്പെടുത്തി പിരിഞ്ഞു കഴിയുകയായിരുന്നു. പെണ്‍കുട്ടിയും സഹോദരനും കോണ്‍വെന്‍റില്‍ നിന്നാണു പഠിച്ചിരുന്നത്. അവധിക്കാലത്ത് ഇരുവരും മാതാപിതാക്കളുടെ വീടുകളിലാണു കഴിഞ്ഞിരുന്നത്.2019 മുതലുള്ള അവധിക്കാലത്ത് വീട്ടില്‍ വന്നു നിന്നിരുന്നപ്പോഴാണു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. തുടര്‍ന്ന്, അമ്മ മുണ്ടക്കയം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Continue Reading

india

‘തൊഴിലില്ലായ്മ, വിലക്കയറ്റം..’; പാര്‍ലമെന്‍റില്‍ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

ചര്‍ച്ചകള്‍ അനുവദിച്ചില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കും.

Published

on

പാര്‍ലമെന്‍റില്‍ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങള്‍ ഇന്ന് ഉയര്‍ത്താനാണ് തീരുമാനം.ഗുജറാത്ത്, ഹിമാചല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയം പ്രതീക്ഷിക്കുന്ന ബി.ജെ.പി അതുവഴി പ്രതിപക്ഷ പ്രതിഷേധത്തിന്‍റെ മുന ഒടിക്കാമെന്ന കണക്ക് കൂട്ടലിലാണ്.

ശൈത്യകാല സമ്മേളനത്തിന്‍റെ ആദ്യ ദിനമായ ഇന്നലെ ഇരുസഭകളും സംഗമമായി നടന്നെങ്കിലും ഇന്ന് മുതല്‍ അങ്ങനെയാകില്ല. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ ഉയര്‍ത്തി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.

വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും പുറമെ എയിംസ് സെര്‍വര്‍ ഹാക്കിംഗ്, ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കം, കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗം തുടങ്ങിയ 20 ഓളം വിഷയങ്ങള്‍ ഇരുസഭകളിലും ഉയര്‍ത്തും. ചര്‍ച്ചകള്‍ അനുവദിച്ചില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കും.

Continue Reading

Trending