വാഷിങ്ടണ്‍: അഭയാര്‍ത്ഥി വിലക്ക് പൂര്‍ണമായി പിന്‍വലിക്കാന്‍ യു.എസ് ഭരണകൂടം തീരുമാനി ച്ചു. ഇറാന്‍ ഉള്‍പ്പെടെ 11 രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്കാണ് പിന്‍വലിക്കുന്നത്. അതേസമയം ഈ രാജ്യങ്ങളില്‍നിന്ന് എത്തുന്ന അഭയാര്‍ത്ഥികള്‍ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കര്‍ശന സുരക്ഷാ പരിശോധന നേരിടേണ്ടിവരുമെന്ന് യു.എസ് വ്യക്തമാക്കി. ആഭ്യന്തര സുരക്ഷാ മന്ത്രാലയം തയ്യാറാക്കിയ റിസ്‌ക് ബേസ്ഡ് അസസ്‌മെന്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇറാന്‍, ഈജിപ്ത്, ഇറാഖ്, ലിബിയ, മാലി, ഉത്തരകൊറിയ, സുഡാന്‍, ദക്ഷിണ സുഡാന്‍, സിറിയ, യെമന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.