kerala

വൈക്കം മൂവാറ്റുപുഴയാറിൽ ഒരു കുടുംബത്തിലെ 3 പേർ മുങ്ങിമരിച്ചു

By webdesk15

August 06, 2023

തലയോലപ്പറമ്പ് വെള്ളൂർ ചെറുകര പാലത്തിന് സമീപം മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ മൂന്നു പേർ മുങ്ങി മരിച്ചു. അരയൻ കാവ് തോട്ടറ മുണ്ടയ്ക്കൽ ജോൺസൺ (56), സഹോദരങ്ങളുടെ മക്കളായ അലോഷി(16), ജിസ്മോൾ (15) എന്നിവരാണ് മരിച്ചത്.12 അംഗ സംഘത്തിലെ ആറുപേരാണ് കുളിക്കാൻ ഇറങ്ങിയത്. മൂന്നു പേരെ കാണാതായതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്നവർ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അഗ്നിശമന സേനയും നാട്ടുകാരും ചേർന്നു നടത്തിയ രണ്ടു മണിക്കൂറോളം നീണ്ട ‌തിരച്ചിലിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്.