kerala
നിലമ്പൂരില്‍ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
എടക്കരയിലെ കളേഴ്സ് വെഡിങ് കാസ്റ്റല്‍ എന്ന സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു സനല്‍.
നിലമ്പൂരില്‍ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.മൂത്തേടം നമ്പൂരിപ്പൊട്ടി സ്വദേശി നീലിക്കാവില്‍ സനല്‍ മോഹന്‍ (19) ആണ് മരിച്ചത്. ഇന്നു രാവിലെയായിരുന്നു കെഎന്‍ജി റോഡില്‍ എടക്കരയ്ക്കും ചുങ്കത്തറയ്ക്കും ഇടയിലാണ് അപകടം നടന്നത്.എടക്കരയിലെ കളേഴ്സ് വെഡിങ് കാസ്റ്റല്‍ എന്ന സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു സനല്‍.
kerala
‘തീവ്രവര്‍ഗീയതയുടെ പരാജയം’: ഡോ.പുത്തൂര്‍ റഹ്മാന്
ഇടതുമുന്നണി നേരിട്ടത് വെറും തിരഞ്ഞെടുപ്പ് തോല്‍വിയല്ല.
കുറേ നാളായി മനസ്സില്‍ തങ്ങിയ ആശങ്കകളും നിരാശകളും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലമറിഞ്ഞതു മുതല്‍ ഒഴിഞ്ഞുപോയി. ഇടതുമുന്നണി നേരിട്ടത് വെറും തിരഞ്ഞെടുപ്പ് തോല്‍വിയല്ല. ആദയങ്ങളില്‍നിന്ന് സ്വാര്‍ത്ഥ താല്പര്യങ്ങളിലേക്കും ധാര്‍മിക മൂല്യങ്ങളില്‍ നിന്ന് അഴിമതിയിലേക്കും ജനാധിപത്യ തത്വങ്ങളില്‍നിന്ന് വ്യക്തി സ്തുതിയിലേക്കും വഴുതിവീണതിനോടും തീവ്ര വര്‍ഗീയതയെ നേരിടാന്‍ മൃദു വര്‍ഗീയത കളിച്ചതിനോടുമുള്ള കേരളീയരുടെ വ്യക്ത മായ വിലയിരുത്തലാണ്. കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷത്തിനിടയില്‍ കണ്ടിട്ടില്ലാത്തവിധമുള്ള ഈ പരാജയം പിണറായി വിജയന് എന്ന നേതാവിന്റെ മാത്രമല്ല. അടിസ്ഥാന മൂല്യങ്ങള്‍ ഉപേക്ഷിച്ച പാര്‍ട്ടി സംവിധാനത്തിന്റെ തന്നെയാണ്.
2016-ലും 2021-ലും എളുപ്പത്തില്‍ കേരള ഭരണം കരസ്ഥമാക്കിയ പിണറായി വിജയന്, പാര്‍ട്ടിയെ തന്റെ വ്യക്തിത്വത്തില്‍ കേന്ദ്രീകരിച്ച്, ഒരു കമ്മ്യൂണിസ്റ്റ് നേതാവ് എങ്ങനെയാകരുതെന്നതിന്റെ മികച്ച മാതൃകയായി മാറി. കുടുംബാംഗങ്ങളും അനുയായികളുമൊത്തുള്ള നിരന്തരമായ വിദേശയാത്രകള്‍, ഡസന്‍ കണക്കിന് വാഹനങ്ങളുടെയും പൊലീസ് സംരക്ഷണത്തിന്റെയും ആഡംബര യാത്രകള്‍, ഔദ്യോഗിക വസതിയില്‍ കോടികള്‍ ചെലവിട്ടുള്ള പുനരുദ്ധാരണങ്ങള്‍, രണ്ട് വാഹ നങ്ങള്‍ ഉണ്ടായിട്ടും മൂന്നാമത്തേതിന് ഒരു കോടിയിലധികം അനുവദിച്ച ഉത്തരവ്, മുമ്പൊരു സി.പി.എം മുഖ്യമന്ത്രിയും ചെയ്യാത്ത രീതിയില്‍ അധികാരത്തിന്റെ ആര് ഭാടം ആസ്വദിക്കുകയായിരുന്നു രണ്ടാം കാലയളവില്‍ പിണറായി. ഇ.എം.എസ്, നയനാര്‍ പുലര്‍ത്തിയ ലാളിത്യത്തിന്റെയും സത്യസന്ധതയുടെയും പാരമ്പര്യം നശി പ്പിച്ച്, അദ്ദേഹം പാര്‍ട്ടിയെ വ്യക്തിപൂജയുടെ കേന്ദ്രമാക്കിമാറ്റി.
മുസ്ലിം ലീഗിന്റെ നില ഏറ്റവും ഭദ്രമായി മാറി ഈ തിരഞ്ഞെടുപ്പില്‍. കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷത്തിനിടയില്‍ 2010 ല്‍ മാത്രമാണ് യു.ഡി.എഫിന് പ്രാദേശിക സ്വ യംഭരണ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം കൈവന്നത്. ഈ വിജയം അതിനെയും മറികടന്നു. താഴേത്തട്ടിലെ ജനങ്ങളില്‍ അരിവാള്‍ ചുറ്റികയ്ക്ക് വോട്ടു ചെയ്തിരുന്നവര്‍ മടികൂടാതെ അതിനെതിരെ വോട്ടുചെയ്തു. പാര്‍ട്ടിയോടൊപ്പം നിന്നിരുന്നവര്‍ അതിനെ ഉപേക്ഷിച്ചു- ബംഗാളിലും ത്രിപുരയിലും സംഭവിച്ചതുപോലെ
കഴിഞ്ഞ പത്തു വര്‍ഷക്കാലത്ത് കേരളം ബി.ജെ.പിക്ക് സൗഹൃദപരമായ സ്ഥലമായി മാറിയതിന്റെകൂടി ഫലം ഈ തിരഞ്ഞെടുപ്പില്‍ വെളിവായിരിക്കുന്നു. ഇടതു പക്ഷം ഇത്രമാത്രം തകര്‍ന്നുവീണ ഒരു സന്ദര്‍ഭം കേരള ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. കേരളത്തില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഏറ്റവും വിഷാംശമുള്ള പ്രചാരകനായി ആസൂത്രിതമായി സംഘപരിവാര്‍ മുന്നോട്ടുവെച്ച വെള്ളാപ്പള്ളി നടേശനെന്ന വര്‍ഗീയതയുടെ കച്ചവടക്കാരനെ പിന്തുടര്ന്ന് ബഹുമാനിക്കുന്ന പിണറായി വിജയന്റെ രാഷ്ട്രീയ തന്ത്രത്തിന്റെ ഗുണം സംഘപരിവാറിനും ബി.ജെ.പിക്കുമാണ് ലഭിച്ചത്. അണികള്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് ഒഴുകിപ്പോകാതിരിക്കാനാണ് പിണറായി വിജയന് വെള്ളാപ്പള്ളിയെ ഉപയോഗിച്ച് വിദ്വേഷ പ്രചാരണം നടത്തിയത്. അധികാരം നിലനിര്‍ത്താന്‍ വര്‍ഗിയതയും സ്വീകാര്യമാണെന്നാണ് ഇവരുടെ നിലപാട്. തീവ്ര വര്‍ഗീയത പറഞ്ഞല്ല ബിജെപിയെ പ്രതിരോധിക്കേണ്ടത്, ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ്.
ആനുകൂല്യങ്ങള്‍ സ്വീകരിച്ചിട്ടും ജനം ശിക്ഷിച്ചു എന്ന എം.എം മണിയുടെ വാക്കുകള്‍ കേരളത്തിലെ മാര്‍ക്സിസ്റ്റുകളുടെ സാധാരണ ജനങ്ങളോടുള്ള മാറിയ സ മീപനം വ്യക്തമാക്കുന്നു. പ്രളയസമയത്തും കോവീഡ് കാലത്തും സര്‍ക്കാര്‍ വിതരണം ചെയ്ത കിറ്റുകളിലെ വസ്തുക്കള്‍ക്കല്ല. ആ പ്രതിസന്ധി ഘട്ടങ്ങളില്‍ സര്‍ക്കാര്‍ കാണിച്ച ഉത്തരവാദിത്തബോധത്തിനാണ് ജനങ്ങള്‍ വില കല്പിച്ചത്. ആ സഹായം പൗരന്റെ അവകാശമാണ്. അതിന്റെ മറവില്‍ ഇടതുമുന്നണിയും മു ഖ്യമന്ത്രിയും വഴിവിട്ടു സഞ്ചരിക്കുന്നത് കാണാതിരിക്കുന്നവരല്ല കോളിയര്‍ അവര്‍ മടികൂടാതെ തിരിഞ്ഞുനിന്നു. മറ്റ് സംസ്ഥാനങ്ങളെപ്പോലെ ക്ഷേമ പെന്‍ഷനും സൗജന്യ സേവനങ്ങളുംകൊണ്ട് വാങ്ങിക്കാവുന്നതല്ല മലയാളിയുടെ രാഷ്ട്രീയ ബോധം. പെന്ഷന് വര്‍ധിപ്പിച്ചു. കിറ്റുകള്‍ നല്കി എന്നൊക്കെ പറഞ്ഞ് അന്ധമായി വോട്ടുചെയ്യുന്ന ജനതയല്ല കേരളത്തിലുള്ളത്. മൂന്നു പ്രധാന വിഷയങ്ങളാണ് ഈ പരാജയത്തിന് പെട്ടെന്നുള്ള കാരണങ്ങളായത്. ഒന്നാമതായി, കേരളത്തിലെ ഏറ്റ വും ഭൂരിപക്ഷമുള്ള വിശ്വാസി സമൂഹ അലട്ടിയ ഒരു മോഷണക്കേസില്‍ സംസ്ഥാന പൊലീസ് (കേന്ദ്ര ഏജന്‍സികളല്ല) തന്നെ പ്രധാന പ്രതിയായി കണക്കാക്കിയ ഒരാളെ പാര്‍ട്ടിയില്‍ തുടരാന്‍ അനുവദിച്ചത്. സ്വന്തം അധികാര പരിധിയിലുള്ള പൊലീസ് അന്വേഷണത്തില്‍ കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കുന്ന ഭരണകൂടം എന്തു സന്ദേശമാണ് നല്‍കുന്നത്. അധികാരം ലഭിച്ചാല്‍ നിയമവും നീതിന്യായവും നമ്മുടെ സൗകര്യാനുസരണം മാറ്റിയെഴുതാമെന്നാണോ? രണ്ടാമതായി പി. എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട അനാവശ്യമായ തിടുക്കവും തുടര്‍ന്നുണ്ടായ ലജ്ജാകരമായ പിന്മാറ്റവും സംഘപരിവാറിനെതിരെയും കേന്ദ്ര സര്ക്കാ രിനെതിരെയും പോരാടുന്നവരാണെന്ന് അവകാശപ്പെട്ടുകൊണ്ട് അവരുടെ പദ്ധതികളില്‍ ആദ്യം ചേരുകയും എതിര്‍പ്പ് ശക്ത മായപ്പോള്‍ മടികൂടാതെ പിന്‍വാങ്ങുക
യും ചെയ്യുന്ന രാഷ്ട്രീയത്തിന് ആശയപരമായ വേരുകളോ രാഷ്ട്രീയ സുതാര്യതയോ ഇല്ല. ഇടത് എം.പിയായ ബ്രിട്ടാസായിരുന്നു ഈ ഇടപാടിന്റെ പാലം എന്ന കേന്ദ്ര മന്ത്രിയുടെ പരിഹാസവാക്കുകള്‍, സി.പി.പം ബിജെപി ബന്ധം എന്ന ആരോപണത്തെ സ്ഥിരീകരിക്കുന്നതായി. രാഷ്ട്രിയ വ്യക്തത ഇല്ലാതെ അവസരവാദപരമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയെ ജനം എങ്ങനെ വിശ്വസിക്കും? മൂന്നാമതായി, പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍, സര്‍ക്കാര്‍ നേട്ടങ്ങള്‍ വിശദീകരിക്കുന്നതിനുപകരം, ഇടതുപക്ഷത്തിന്റെ പ്രചാരണം പൂര്‍ണമായും രാഹുല്‍ മാങ്കൂട്ടത്തിലേക്ക് ചുരുങ്ങി തിരഞ്ഞെടുപ്പ് ദിനത്തില്‍ തന്നെ മുഖ്യമന്ത്രി കോണ്‍ഗ്രസിനെ ‘സ്ത്രീലമ്പടന്മാരുടെ പാര്‍ട്ടി എന്ന് വിശേഷിപ്പിച്ചത് മുഖ്യമന്ത്രി പദവിയുടെ മാന്യത നഷ്ടപ്പെടുത്തുന്ന ലജ്ജാകരമായ നിമിഷമായിരുന്നു. വ്യക്തിപരമായ ആക്രമണങ്ങള്‍ ഭരണപരമായ പരാജയങ്ങള്‍ മറച്ചുവെക്കാമെന്ന് കരുതിയതില്‍ പാര്‍ട്ടി പരിതാപകരമായി പരാജയപ്പെട്ടു.
കേരളത്തിലെ മുസ്ലിംകള്ക്കെതിരെയും അവര്‍ക്കു ഭൂരിപക്ഷമാണ് എന്ന കാരണം കൊണ്ടു മാത്രം മലപ്പുറം ജില്ലക്കെതിരെ പോലും കിംവദന്തികളും വ്യാജ പ്ര ചാരണങ്ങളും നടത്താനും നടത്തുന്നവര സല്‍ക്കരിക്കാനും സി.പി.എം തയ്യാറായി. ഇതിലെ അപകടം നേരത്തെതന്നെ പലരും സൂചിപ്പിച്ചപ്പോള്‍ അവരെ കൂടി ഇട തൂ സഖാക്കള്‍ അവഹേളിച്ചു ജനങ്ങള്‍ ഇതെല്ലാം തിരിച്ചറിയുന്നുണ്ടായിരുന്നു. ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ഈ തിരഞ്ഞെടുപ്പിലെ പ്രകടനം മാത്രം നോ ക്കിയാല്‍ മതി. കേരളത്തിലെ മതേതര ജനത മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുനല്‍കി അവരുടെ ഭൂരിപക്ഷം കുട്ടിക്കൊടുത്തു എന്നു കാണാം. കേരള ത്തെ അപായപ്പെടുത്തുന്ന തരത്തില്‍ ആസൂത്രണം ചെയ്യപ്പെട്ടതും പിണറായി വിജയന്റെയും സംഘ് മേലാളരുടെയും പരിക്ഷണ ശാലയില്‍ തയ്യാറാക്കിയതുമായ ഭി ന്നിപ്പിക്കല്‍ പദ്ധതി കേരളീയ ജനത പുറംകാലു കൊണ്ടു തട്ടിമാറ്റി എന്നതു തന്നെയാണ് ഈ ഇലക്ഷന് ഫലം തരുന്ന ഏറ്റവും വലിയ ആശ്വാസം.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ സംസ്ഥാനത്തുടനീളം സി.പി.എം അഴിച്ചുവിടുന്ന അക്രമങ്ങള്‍ അങ്ങേയറ്റം അപലപനീയവും ജനാധിപത്യ മര്യാദകളെ വെല്ലുവിളിക്കുന്നതുമാണ്. ജനവിധി വ്യക്തമായി പുറത്തുവന്നിട്ടും ആ നിയോഗം ഉള്‍ക്കൊള്ളാന്‍ സി.പി.എം നേതൃത്വത്തിനോ അണികള്‍ക്കോ ഇനിയും കഴിഞ്ഞിട്ടില്ല എന്ന വസ്തുത അതിവ ഗൗരവകരമാണ്. ജനാധിപത്യത്തില്‍ തോല്‍വിയും വിജയവും സ്വാഭാവികമാണ്. ജനങ്ങള്‍ നല്കുന്ന ഓരോ വിധിയും ഒരു രാഷ്ട്രിയ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം പാഠപുസ്തകമായിരിക്കണം. എന്നാല്‍, സി.പി.എം സ്വീകരിക്കുന്ന നിലപാട്, ജ നാധിപത്യ പ്രക്രിയയുടെ അടിസ്ഥാന തത്വങ്ങളെപ്പോലും ചോദ്യം ചെയ്യുന്നതാണ്.
കണ്ണൂര്‍ പാനൂരിലെ പാറാട് ടൗണിലും പരിസരത്തും സി.പി.എം സംഘം നടത്തിയ അക്രമങ്ങള്‍, ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ തോല്‍വിക്കു ശേഷമുള്ള പ്രതികരണമായി കാണാന്‍ കഴിയില്ല. ഇത് ഒരുതരം കലാപസമാനമായ അഴിഞ്ഞാട്ടമാണ്. വടിവാളുമായി യു.ഡി.എഫ് പ്രവര്‍ത്തകരെ തിരഞ്ഞ് വിടുകളിലേക്ക് പാഞ്ഞുകയറിയതും കല്ലേറ് നടത്തിയതും പാര്‍ട്ടി കൊടി കൊണ്ട് മുഖം മറച്ച് അക്രമങ്ങള്‍ നടത്തിയതും നിര്‍ത്തിയിട്ടിരുന്ന കാറും ബൈക്കും വെട്ടിപ്പൊളിച്ചതും സംസ്ഥാനത്തെ നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. പൊലീസ് നോക്കിനില്‍ക്കെ ഇത്തരമൊരു അതിക്രമം അരങ്ങേറിയെങ്കില്‍, അത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ജനാധിപത്യ വ്യവസ്ഥയില്‍, പ്രതിപക്ഷ പാര്‍ട്ടിയുടെ പ്രവര്‍ത്തകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് ഭരണകൂടത്തിന് ബാധ്യതയുണ്ട്. ഈ ബാധ്യത നിറവേറ്റുന്നതില്‍ ഉണ്ടായ വീഴ്ച്ച ചോദ്യം ചെയ്യപ്പെടേണ്ടതാണ്. അക്രമങ്ങള്‍ക്ക് പിന്നാലെ അരങ്ങേറുന്ന സി.പി.എം നേതാക്കളുടെ കൊലവിളി പ്രസംഗങ്ങള്‍, ഈ അക്രമരാഷ്ട്രീയത്തിന് പാര്‍ട്ടി നേതൃത്വത്തിന്റെ മൗനാനുവാദം ഉണ്ടെന്ന സംശയം ബലപ്പെടുത്തുന്നു. അക്രമങ്ങള്‍ക്കൊപ്പം കൊലവിളി പ്രസംഗങ്ങളും സി.പി.എം നേതാക്കള്‍ വ്യാപകമായി നടത്തുന്നുണ്ട്. സി.പി.എം ബേപ്പൂര്‍ ഏരിയ കമ്മിറ്റി അംഗം നടത്തിയ പ്രസംഗം ഇത്തരത്തിലുള്ളതാണ്. അരിവാളുകൊണ്ട് വേറെ ചില പണികള്‍ തങ്ങള്‍ക്കറിയാമെന്നും മുസ്ലിം ലീഗ് പിറ്റേദിവസം കരിദിനം ആചരിക്കേണ്ടിവരുമെന്നൊക്കെയുള്ള പരാമര്‍ശങ്ങളാണ് ഇയാള്‍ നടത്തിയത്.
സി.പി.എമ്മിന് ജനങ്ങള്‍ നല്കിയ ഈ ശക്തമായ താക്കിത്, തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ പതിവായി കാണുന്നതുപോലെ മറ്റ് പാര്‍ട്ടികളുടെ തലയില്‍ കെട്ടിവെച്ച് തടി തപ്പാനുള്ള ശ്രമവും ഭൂഷണമല്ല. തങ്ങളുടെ പരാജയത്തിന് യു.ഡി.എഫിനെ കുറ്റപ്പെടുത്താന്‍ സി.പി.എം കിണഞ്ഞു ശ്രമിക്കുമ്പോള്‍, യഥാര്‍ത്ഥത്തില്‍ പലയിടത്തും ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാന്‍ സഹായിച്ചത് സി.പി.എമ്മിന്‍ന്റെ നിലപാടുകളും തന്ത്രങ്ങളുമാണെന്നതാണ് യാഥാര്‍ത്ഥ്യം. പല വാര്‍ഡുകളിലും ബി.ജെ.പിയെ സഹായിക്കുന്ന സമീപനം സ്വീകരിച്ചത് ഈ തിരഞ്ഞെടുപ്പിലെ ഒരു പ്രധാന വിമര്‍ശനമായിരുന്നു. സി.പി.എമ്മിന് ബി.ജെ.പിയുമായുള്ള ബന്ധം മറച്ചുവെക്കാനും ജനവിധി അംഗീകരിക്കാതിരിക്കാനുമാണ് ഇപ്പോള്‍ പരാജയത്തിന്റെ ഉത്തരവാദിത്തം യൂ.ഡി.എഫിന്റെ തലയില്‍ വെച്ചുകെട്ടാന്‍ പാര്‍ട്ടി ശ്രമിക്കുന്നത്.
ജനം ഒരു രാഷ്ട്രീയ പാര്‍ട്ടിയെ തമസ്കരിച്ചതിന് വ്യക്തമായ കാരണങ്ങളുണ്ടാകും. ദുര് ഭരണമാണോ, ഭരണവിരുദ്ധ വികാരമാണോ, നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളിലെ അതൃപ്തിയാണോ, കൊള്ളക്കും കൊള്ളരുതായ്മകള്‍ക്കും കൂട്ടുനിന്നതാണോ അതോ താഴെത്തട്ടിലുള്ള പ്രവര്‍ത്തനങ്ങളിലെ പാളിച്ചകളോ? ഈ ചോദ്യങ്ങള്‍ക്കാണ് സി.പി.എം ഉത്തരം കണ്ടെത്തേണ്ടത്. അക്രമം കൊണ്ടോ, കുറ്റപ്പെടുത്തലുകള്‍ കൊണ്ടോ ജനങ്ങളെ ഭയപ്പെടുത്താനും പ്രതിപക്ഷത്തെ ഇല്ലാതാക്കാനും ശ്രമിക്കുന്നത് തികച്ചും മണ്ടത്തരമാണ്. ഇത് ജനങ്ങള്‍ക്കിടയിലെ പാര്‍ട്ടി ഇമേജിന് കൂടുതല്‍ കോട്ടം വരുത്തുകയേ ഉള്ളൂ. ജനാധിപത്യത്തില്‍, അധികാരം ജനങ്ങളുടെ കൈയിലാണ്. ജനങ്ങള്‍ നല്കിയ വിധി അംഗീകരിക്കുക, എവിടെയാണ് പാളിച്ച സംഭവിച്ചതെന്ന് ആത്മപരിശോധന നടത്തുക. തെറ്റുകള്‍ തിരുത്തി കൂടുതല്‍ ശക്തമായി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുക ഇതാണ് ഒരു ഉത്തരവാദിത്തമുള്ള രാഷ്ട്രീയ പാര്‍ട്ടി ചെയ്യേണ്ടത്. അക്രമത്തിലൂടെ തങ്ങളുടെ അരിശം തീര്‍ക്കുന്നതിന് പകരം, തോല്‍വിയുടെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടത്തി പരിഹരിക്കാനുള്ള രാഷ്ട്രീയ പക്വത സി.പി.എം നേതൃത്വവും അണികളും കാണിക്കണം. അല്ലെങ്കില്‍, അടുത്ത തിരഞ്ഞെടുപ്പുകളില്‍ ഇതിലും കനത്ത തിരിച്ചടി ഏറ്റുവാങ്ങേണ്ടി വരുമെന്ന മുന്നറിയിപ്പാണ് ഈ അക്രമങ്ങളിലൂടെ അവര്‍ സ്വയം നല്‍കുന്നത്.
kerala
14 ജില്ലകളിലും തദ്ദേശ അംഗങ്ങളുമായി മുവായിരവും കടന്ന് മുസ്ലിം ലീഗ്
കോണി ചിഹ്നത്തില്‍ 2843 പേരുള്‍പ്പെടെ 3203 അംഗങ്ങളാണ് മുസ്ലിം ലീഗിന് ഈ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കാനായത്.
ലുഖ്മാന് മമ്പാട്
മുവായിരത്തിലേറെ തദ്ദേശ അംഗങ്ങളുടെ മിന്നും ജയത്തോടെ മതേതര കേരളത്തിന്റെ ഹരിത സിംഹാസനത്തില്‍ നക്ഷത്ര ശോഭയോടെ മുസ്ലിം ലീഗ് മുന്നേറുമ്പോള്‍ തദ്ദേശ തെരഞ്ഞെടുപ്പിലും ഏറ്റവും വലിയ മൂന്നാമത്തെ കക്ഷി. കോണി ചിഹ്നത്തില്‍ 2843 പേരുള്‍പ്പെടെ 3203 അംഗങ്ങളാണ് മുസ്ലിം ലീഗിന് ഈ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കാനായത്. ഇതാദ്യമായി കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ 14 ജില്ലകളിലും മെമ്പര്‍മാരുണ്ട് എന്നതാണ് ഇത്തവണ മുസ്ലിം ലീഗിന്റെ നേട്ടം. കഴിഞ്ഞ തവണ ഒരംഗം പോലുമില്ലാത്ത പത്തനംതിട്ട ജില്ല പോലും ഏഴ് അംഗങ്ങളെ സമ്മാനിച്ചു.
2148 ഗ്രാമ പഞ്ചായത്ത് അംഗങ്ങളും 300 ബ്ലോക്ക പഞ്ചായത്ത് അംഗങ്ങളും 51 ജില്ലാ പഞ്ചായത്ത് അംഗങ്ങളും 34 കോര്പ്പറേഷന് കൗണ്‍സിലര്‍മാരും 568 മുനിസിപ്പല്‍ കൗണ്‍സിലര്‍മാരുമാണ് ഇത്തവണ മുസ്ലിം ലീഗിനുള്ളത്. 865 പുതിയ അംഗങ്ങളെ നേടാനായി എന്നതിനോടൊപ്പം കോണ്‍ഗ്രസ്സിനും സി.പി.എമ്മിനും തൊട്ടു പിറകെ മൂന്നാം സ്ഥാനത്താണ് മുസ്ലിം ലീഗ് എന്നതും ശ്രദ്ധേമയമാണ്. എല്ലാ ജില്ലകളിലും ഗ്രാമപഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് മുനിസിപ്പല്‍ അംഗങ്ങളുള്ള മുസ്്ലിംലീഗിന് ഒമ്പത് ജില്ലാ പഞ്ചായത്തുകളിലും അഞ്ച് കോര്‍പ്പറേഷനുകളിലും അംഗങ്ങളുണ്ട്.
ജില്ല തിരിച്ച് മുസ്്ലിംലീഗ് നേടിയ അംഗങ്ങള്‍ ഇപ്രകാരമാണ്. ബ്രാക്കറ്റില്‍ കഴിഞ്ഞ തവണ ലഭിച്ച അംഗങ്ങള്‍. 1) ആകെ 955 അംഗങ്ങളുള്ള കാസര്‍കോട്ട് (കഴിഞ്ഞ തവണ 196) 195 ഗ്രാമം, 26 ബ്ലോക്ക്, 4 ജില്ല, 38 മുനിസിപ്പാലിറ്റി ഉള്‍പ്പെടെ ആകെ 263. 2) 1624 അംഗങ്ങളുള്ള കണ്ണൂരില്‍ (223) 175 ഗ്രാമം, 14 ബ്ലോക്ക്, 3 ജില്ല, 15 കോര്പ്പറേഷന്, 55 മുനിസിപ്പിലിറ്റി ഉള്‍പ്പെടെ ആകെ 262 അംഗങ്ങള്‍. 3) 106 അംഗങ്ങളുള്ള വയനാട്ടില്‍ (106) 136 ഗ്രാമം, 16 ബ്ലോക്ക്, 6 ജില്ല, 20 മുനിസിപ്പല്‍ ഉള്‍പ്പെടെ ആകെ 178. 4) 1903 അംഗങ്ങളുളള കോഴിക്കോട്ട് (384) 347 ഗ്രാമം, 39 ബ്ലോക്ക്, 6 ജില്ല, 14 കോര്പ്പറേഷന്, 91 മുനിസിപ്പല്‍ ഉള്‍പ്പെടെ ആകെ 497. 5) 2001 അംഗങ്ങളുള്ള മലപ്പുറത്ത് (1103) 1005 ഗ്രാമം, 159 ബ്ലോക്ക്, 23 ജില്ല, 269 മുനിസിപ്പല്‍ ഉള്‍പ്പെടെ ആകെ 1456. 6) 1636 അംഗങ്ങളുള്ള പാലക്കാട്ട് (171) 201 ഗ്രാമം, 20 ബ്ലോക്ക്, 4 ജില്ല, 37 മുനിസിപ്പല്‍ ഉള്‍പ്പെടെ ആകെ 262.
മലബാറില്‍ മാത്രമല്ല തിരുകൊച്ചിയിലും വലിയ നേട്ടമാണ് മുസ്്ലിംലീഗിനുണ്ടായത്. 7) തൃശ്ശൂര്‍ (കഴിഞ്ഞ തവണ 42) 68 ഗ്രാമം, 8 ബ്ലോക്ക്, 2 ജില്ല, 7 മുനിസിപ്പല്‍ ഉള്‍പ്പെടെ ആകെ 85. 8) എറണാകുളം (41) 52 ഗ്രാമം, 10 ബ്ലോക്ക്, 2 ജില്ല, 3 കോര്പ്പറേഷന്, 21 മുനിസിപ്പല്‍ ഉള്‍പ്പെടെ ആകെ 88. 9) ഇടുക്കി (20) 25 ഗ്രാമം, 2 ബ്ലോക്ക്, 8 മുനിസിപ്പല്‍ ഉള്‍പ്പെടെ 35 അംഗങ്ങള്‍. 10) ആലപ്പുഴ (13) 11 ഗ്രാമം, 1 ബ്ലോക്ക്, 6 മുനിസിപ്പല്‍ ഉള്‍പ്പെടെ 18 അംഗങ്ങള്‍. 11) കോട്ടയം (17) 9 ഗ്രാമം, 1 ബ്ലോക്ക്, 10 മുനിസിപ്പല്‍ ഉള്‍പ്പെടെ 20 അംഗങ്ങള്‍. 12) പത്തനംതിട്ട (0) 2 ഗ്രാമം, 1 ബ്ലോക്ക്, 4 മുനിസിപ്പല്‍ ഉള്‍പ്പെടെ 7 അംഗങ്ങള്‍. 13) കൊല്ലം (16) 13 ഗ്രാമം, 3 ബ്ലോക്ക്, 2 കോര്പ്പറേഷന്, 1 മുനിസിപ്പല്‍ ഉള്‍പ്പെടെ 19 അംഗങ്ങള്‍. 14) തിരുവനന്തപുരം (6) 9 ഗ്രാമം, 1 ജില്ലാ പഞ്ചായത്ത്, 2 കോര്പ്പറേഷന്, 1 മുനിസിപ്പല്‍ ഉള്‍പ്പെടെ ആകെ 13 അംഗങ്ങള്‍.
ഇടവേളക്ക് ശേഷം തലസ്ഥാന നഗരി കോര്‍പ്പറേഷനിലേക്ക് രണ്ട് അംഗങ്ങളെ വിജയിപ്പിച്ചെന്നു മാത്രമല്ല, ഇതില്‍ പുത്തന്‍പള്ളിയില്‍ നിന്ന് ഷംല ടീച്ചര്‍ ജയിച്ചത് എസ്.ഡി.പി.ഐയെ പരാജയപ്പെടുത്തിയാണ്. ഇവിടെ മൂന്നാം സ്ഥാനത്താണ് സി.പി.എം. ബി.ജെ.പി നാലാമതും. ബീമാപള്ളിയില്‍ നിന്ന് മുസ്്ലിംലീഗിന്റെ സജീന ടീച്ചര്‍ ഐ.എന്‍.എല്‍ സ്ഥാനാര്‍ത്ഥിയെ 3155 വോട്ടിന്റെ ഭൂരിപക്ഷം സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്താനാണ് വീഴ്ത്തിയത്. എസ്.ഡി.പി.ഐ, പി.ഡി.പി സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചിട്ടും ബി.ജെ.പി ഉള്‍പ്പെടെ എല്ലാ എതിരാളികള്‍ക്കും കൂടി മുസ്്ലിംലീഗ് നേടിയ വോട്ടില്‍ താഴെ മാത്രമാണ് ലഭിച്ചത്.
ഇടവേളക്ക് ശേഷം കൊല്ലം കോര്‍പ്പറേഷനിലേക്കും രണ്ടംഗങ്ങളെയും കൊച്ചി കോര്‍പ്പറേഷനിലേക്ക് 3 ഉം അംഗങ്ങളെ വിജയിപ്പിച്ച മുസ്്ലിംലീഗ് കോഴിക്കോട്ട് ഏഴില്‍ നിന്നാണ് 14 അംഗങ്ങളായി ഉയര്‍ത്തിയത്. ആകെ 100 ല്‍ താഴെ വോട്ടിനാണ് മൂന്ന് അംഗങ്ങള്‍ പരാജയപ്പെട്ടത്. കോര്‍പ്പറേഷനില്‍ യുഡിഎഫിന് ആകെ 294 വോട്ടുകള്‍ക്കാണ് ഏഴ് ഡിവിഷനുകള്‍ നഷ്ടപ്പെട്ട് ഭരണം നഷ്ടപ്പെട്ടത്. ചെലവൂര്‍ 17 വോട്ടുകള്‍ക്കും അരക്കിണര്‍ 19 വോട്ടുകള്‍ക്കും ചെറുവണ്ണൂര്‍ വെസ്റ്റില്‍ 22 വോട്ടുകള്‍ക്കും പുതിയങ്ങാടിയില്‍ 62 വോട്ടുകള്‍ക്കും പാളയത്ത് 73 വോട്ടുകള്‍ക്കും പൂളക്കടവില്‍ 92 വോട്ടുകള്‍ക്കുമാണ് യു.ഡി.എഫ് തോറ്റത്. പുതിയറയില്‍ ബിജെപിയോട് തോറ്റതാകട്ടെ വെറും 9 വോട്ടുകള്‍ക്കും.
സി.പി.എമ്മിന് പിറകില്‍ ഇവിടെ വലിയ രണ്ടാമത്തെ കക്ഷിയും മുസ്്ലിംലീഗാണ് 14 അംഗങ്ങള്‍ വീതമാണ് കോ്ണ്‍ഗ്രസ്സിനും മുസ്്ലിംലീഗിനുമുള്ളത്. ബി.ജെ.പിക്ക് 13ഉം. പ്രതിപക്ഷമില്ലാത്ത മലപ്പുറം ജില്ലാ പഞ്ചായത്ത് ഉള്‍പ്പെടെ മലബാറില്‍ ഉജ്വല വിജയം നേടിയ മുസ്്ലിംലീഗിന്റെ തിരു കൊച്ചിയിലേയും മിന്നും പ്രകടനങ്ങള്‍ നടത്തിയ മുസ്്ലിംലീഗ് അധ്യക്ഷ-ഉപാധ്യക്ഷ പദവികളിലും റെക്കോര്‍ഡ് മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്. ഇടവേളക്ക് ശേഷം ആലപ്പുഴ ജില്ലയിലെ കായംകുളം നഗരസഭയിലെ അധ്യക്ഷ പദവി ഉള്‍പ്പെടെ ഒട്ടേറെ ഹരിതാരവങ്ങള്‍ക്ക് കാതോര്‍ക്കാം.
….
ഒറ്റ നോട്ടത്തില്‍
…
മുസ്ലിംലീഗ് ആകെ: 3203
കഴിഞ്ഞ തവണ: 2338
വര്‍ധന: 865
ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍: 2148
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്: 300
ജില്ല പഞ്ചായത്ത് ഡിവിഷന്: 51
മുനിസിപ്പല്‍ വാര്‍ഡുകള്‍: 568
കോര്പറേഷന് വാര്‍ഡുകള്‍: 34
-
kerala3 days agoയുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ട്; രാഹുല്‍ ഗാന്ധി
-
kerala18 hours agoമതസഹോദര്യത്തിന്റെ പേരില്‍ ക്ഷേത്ര നടയിലുള്ള ബാങ്ക് വിളി തടയണം, അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും പാടില്ല -കെ.പി.ശശികല
-
india11 hours agoബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി നിതീഷ് കുമാര്‍
-
kerala16 hours agoകുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം
-
kerala16 hours agoഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം ഞങ്ങളുടെ വർത്തമാനകാലത്തിന്റെ കണ്ണാടിയാണ്: പലസ്തീൻ അംബാസഡർ
-
india13 hours agoമെസ്സിയുടെ ഇന്ത്യാ പര്യടനത്തിന് കൊടിയിറക്കം; മോദിയുമായുള്ള കൂടിക്കാഴ്ച നടന്നില്ല
-
india2 days ago‘മനുസ്മൃതിയും ആർഎസ്എസ് ആശയങ്ങളും രാജ്യത്തെ നശിപ്പിക്കും’; വോട്ട് മോഷ്ടാക്കളെ പുറത്താക്കണമെന്ന് മല്ലികാർജുൻ ഖാർഗെ
-
india2 days agoവസ്ത്രമൂരി മതം നിര്‍ണയിച്ചു; ചെവി മുറിച്ചു, ബിഹാറില്‍ ആള്‍കൂട്ട ആക്രമണത്തില്‍ 50 വയസ്സുകാരന് മരിച്ചു
