Culture
വാളയാറില്‍ സഹോദരിമാരുടെ മരണം: രണ്ടുപേരും പീഡനത്തിന് ഇരയായതായി വെളിപ്പെടുത്തല്‍; ബന്ധുവടക്കം മൂന്നുപേര്‍ പൊലീസ് കസ്റ്റഡിയില്‍

പാലക്കാട്: വാളയാര്‍ അട്ടപ്പള്ളം പാമ്പാംപള്ളത്ത് ഒന്നരമാസത്തിനിടെയുണ്ടായ സഹോദരിമാരുടെ മരണത്തിലെ ദുരൂഹതയുടെ ചുരുളഴിയുന്നു. കഴിഞ്ഞദിവസം മരണമടഞ്ഞ പെണ്‍കുട്ടിയും ഒന്നരമാസം മുമ്പ് മരണപ്പെട്ട സഹോദരിയായ പെണ്‍കുട്ടിയും പീഡനത്തിന് ഇരയായെന്നാണ് പുതിയ വെളിപ്പെടുത്തല്‍. സംഭവത്തില്‍ ബന്ധുവടക്കം മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മൂത്ത പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി കുട്ടിയുടെ അമ്മ ഭാഗ്യം തന്നെ വെളിപ്പെടുത്തി. ഇതില്‍ കുട്ടിയുടെ ബന്ധുവിനെ താക്കീത് ചെയ്തിരുന്നതായും പറയുന്നു. സംഭവം അന്നുതന്നെ പൊലീസിന് അറിയിച്ചെങ്കിലും അന്വേഷണമുണ്ടായില്ല. ഇതോടെ പെണ്‍കുട്ടിയുടെ മരണം സംബന്ധിച്ച കേസില്‍ പൊലീസ് വീഴ്ച വരുത്തിയെന്നുറപ്പായി. കഴിഞ്ഞദിവസം സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അനേ്വഷണത്തിന് ഉത്തരവിട്ടിരുന്നു.
ഇളയ പെണ്‍കുട്ടി മരിച്ചതിന് 52 ദിവസങ്ങള്‍ക്ക് മുന്‍പാണ് പതിനാലുകാരിയായ പെണ്‍കുട്ടിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത് ഒരേ രീതിയിലായിരുന്നു. ഒറ്റ മുറിയുള്ള വീട്ടില്‍ ഉത്തരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. കൊലപാതകമാണെന്ന് സംശയിക്കുന്ന മൂത്ത പെണ്‍കുട്ടിയുടെ മരണത്തിലെ ഏക ദൃക്‌സാക്ഷിയായിരുന്നു ഒന്‍പതുകാരിയായ അനുജത്തി. കുട്ടികളുടെ മരണങ്ങളില്‍ ശിശുക്ഷേമ സംവിധാനത്തിനും പൊലീസിനും തദ്ദേശസ്ഥാപനങ്ങള്‍ക്കും വീഴ്ചവന്നതായി ആരോപണമുണ്ടെന്ന് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ഉത്തരവില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
അട്ടപ്പള്ളത്തെ വീട്ടില്‍ ജനുവരി 12നാണ് മൂത്ത പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരുവര്‍ഷം മുന്‍പ് ബന്ധുവാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇതു സംബന്ധിച്ച് പൊലീസില്‍ പരാതിപ്പെട്ടെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്ന് പെണ്‍കുട്ടിയുടെ മാതാവ് ഭാഗ്യം പറഞ്ഞു. എന്നാല്‍ ബന്ധുവിനെ പലതവണ താക്കീത് ചെയ്തിരുന്നതായും ഇയാള്‍ ഇത് അവഗണിച്ചുവെന്നും മാതാവ് പറയുന്നു. രണ്ടാമത്തെ കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടത് പൊലീസില്‍ അറിയിക്കാന്‍ കഴിഞ്ഞില്ലെന്നും ഇവര്‍ പറഞ്ഞു.
അതേസമയം മരിച്ച രണ്ടു കുട്ടികളും ലൈംഗിക ചൂഷണത്തിന് ഇരയായതായി ഐ ജി എം ആര്‍ അജിത്കുമാര്‍ പറഞ്ഞു. പോസ്റ്റുമോര്‍ട്ടത്തിലും ശാസ്ത്രീയ പരിശോധനയിലും ഇക്കാര്യം തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ മൂത്ത പെണ്‍കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഫെബ്രുവരി ഒന്നിന് പൊലീസിന് ലഭിച്ചിരുന്നു. എന്നിട്ടും ഇതു സംബന്ധിച്ച് വ്യക്തമായ അന്വേഷണം നടത്താന്‍ പൊലീസ് തയ്യാറായില്ല. ലൈംഗിക ചൂഷണം നടന്നിട്ടില്ലെന്നായിരുന്നു കഴിഞ്ഞദിവസവും പൊലീസിന്റെ മറുപടി. ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
കൂലിപ്പണിക്കാരായ ഷാജിയും ഭാര്യ ഭാഗ്യവും രാവിലെ ജോലിയ്ക്ക് പോയാല്‍ വൈകുന്നേരമേ വീട്ടില്‍ തിരിച്ചെത്തുകയുള്ളൂ. ഈ സാഹചര്യമാണ് പീഡനത്തിന് ഇടയാക്കിയത്. കുട്ടികളുടെ അമ്മയുടെ ഇളയച്ഛന്റെ മകന്‍ ഉള്‍പ്പടെയുള്ള മൂന്നുപേരാണ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ളത്.
സംഭവത്തില്‍ സ്വമേധയാ കേസെടുത്ത മനുഷ്യാവകാശ കമ്മീഷന്‍ പാലക്കാട് ജില്ലാ കലക്ടറും പൊലീസ് സൂപ്രണ്ടും ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറിയും ഒരുമാസത്തിനകം അനേ്വഷണ റിപ്പോര്‍ട്ടുകള്‍ ഹാജരാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Film
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.
പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.
Film
സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.
ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.
Film
അഞ്ച് കോടിയിലധികം കളക്ഷൻ; ബോക്സ് ഓഫീസ് ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച് അനശ്വര രാജന്റെ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. കഴിഞ്ഞയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ഡാര്‍ഡ് ഹ്യൂമറിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന പറഞ്ഞ് തിയറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തുകയാണ്. പ്രേക്ഷകർക്കിടയിലും അതുപോലെ നിരൂപകർക്കിടയിലും ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.
ആദ്യ ദിനങ്ങളിൽ നിന്നും ചിത്രത്തിന് ഗംഭീര പിന്തുണയോടെ കളക്ഷനിലും ഉയർച്ച കുറിച്ചിട്ടുണ്ട്. ആറാം ദിവസത്തിലേക്ക് എത്തുമ്പോൾ അഞ്ച് കോടിയിലധികം കളക്ഷൻ നേടി ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ നിർമ്മാതാവിന് ലാഭം നേടി കൊടുത്ത ചിത്രമായി മാറുകയാണ്. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ്, റീമേക്ക് ചർച്ചകൾ പുരോഗമിക്കുന്നത്. അനശ്വര രാജൻ, മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, അരുൺ കുമാർ, അശ്വതി ചന്ദ് കിഷോർ തുടങ്ങിയവരാണ് ചിത്രത്തിലേ മുഖ്യ താരങ്ങൾ.
‘വാഴ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ് തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു. എഡിറ്റർ ജോൺകുട്ടി, സംഗീതം അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, കനിഷ്ക ഗോപി ഷെട്ടി, ലൈൻ പ്രൊഡ്യൂസർ അജിത് കുമാർ, അഭിലാഷ് എസ് പി, ശ്രീനാഥ് പി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ ഡിസൈനർ ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ, സ്റ്റിൽസ് ശ്രീക്കുട്ടൻ എ എം, പരസ്യകല യെല്ലോ ടൂത്ത്സ്, ക്രീയേറ്റീവ് ഡയറക്ടർ സജി ശബന, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജീവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈൻ അരുൺ മണി, ഫിനാൻസ് കൺട്രോളർ കിരൺ നെട്ടയം, പ്രൊഡക്ഷൻ മാനേജർ സുജിത് ഡാൻ, ബിനു തോമസ്, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ വി, പിആര്‍ഒ എ എസ് ദിനേശ്, ഡിസ്ട്രിബൂഷൻ ഐക്കൺ സിനിമാസ്.
-
film2 days ago
‘ജെ എസ് കെ’യുടെ പ്രദര്‍ശനാനുമതി തടഞ്ഞ് സെന്‍സര്‍ ബോര്‍ഡ് ; കാരണം ജാനകി
-
kerala3 days ago
തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
-
kerala3 days ago
കൈകൂലി വാങ്ങിയ സംഭവം; സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന് അറസ്റ്റില്‍
-
gulf3 days ago
ഫാസിസ്റ്റ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ന്യൂനപക്ഷ വിരുദ്ധതക്കെതിരിൽ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ചു ഐക്യപ്പെടുക; ചരിത്ര സത്യങ്ങൾ ഓർമപ്പെടുത്തി മുസ്ലിം ലീഗ് നേതാക്കൾ
-
News3 days ago
ഇസ്രാഈല്‍ ആക്രമണം; നെതന്യാഹുവിനെ ഹിറ്റ്ലറുമായി താരതമ്യം ചെയ്ത് തുര്‍ക്കി പ്രസിഡന്റ് ഉര്ദുഗാന്
-
kerala3 days ago
തിരുവനന്തപുരത്ത് യുവതിയെ അടിച്ച് കൊന്നു; സഹോദരന് കസ്റ്റഡിയില്‍
-
kerala3 days ago
താമരശേരിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി ബസ് ജീവനക്കാര്‍ മര്‍ദിച്ചതായി പരാതി
-
News2 days ago
ഇറാനില്‍ യുഎസ് ആക്രമണം; ഇസ്രാഈല്‍ വ്യോമപാത അടച്ചു