ജയ്പൂര്‍: സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതിയുടെ റിലീസ് വൈകിപ്പിക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനിക്ക് കത്തയച്ചു. സിനിമയില്‍ ആവശ്യപ്പെട്ട മാറ്റങ്ങള്‍ വരുത്തുന്നതു വരെ റിലീസ് മാറ്റിവെക്കണമെന്നാണ് വസുന്ധര രാജെ കത്തില്‍ ആവശ്യപ്പെടുന്നത്. സിനിമയും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും ചര്‍ച്ച ചെയ്യാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കണമെന്നും അവര്‍ നിര്‍ദേശിച്ചു. വിദ്വേഷം പരത്തുന്ന കാര്യങ്ങലില്‍ ഭേദഗതി വരുത്തണമെന്നും സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനു മുമ്പ് ഇക്കാര്യങ്ങളൊക്കെ ചിന്തിക്കണമെന്നും വസുന്ധര രാജെ ആവശ്യപ്പെട്ടു.
ഡിസംബര്‍ ഒന്നിനാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.