തിരുവനന്തപുരം: സഭയില്‍ പ്രതിപക്ഷം സ്വീകരിച്ച നിലപാടുകളെ എണ്ണിയെണ്ണി വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ വി.ഡി സതീശന്‍ എംഎല്‍എ. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ അന്നത്തെ പ്രതിപക്ഷമായിരുന്ന എല്‍ഡിഎഫ് സഭയില്‍ നടത്തിയ അക്രമത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചായിരുന്നു വി ഡി സതീശന്റെ കുറിപ്പ്.

ഫേസ്ബുക്ക് കുറിപ്പ്

പ്രതിപക്ഷം നിയമസഭയില്‍ സംസ്‌കാരത്തിന് യോജിക്കാത്ത നിലയില്‍ പെരുമാറിയെന്ന് മുഖ്യമന്ത്രി. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പിണറായി സി പി എം സെക്രട്ടറിയായിരുന്നു. അന്ന് എകെജി സെന്ററില്‍ വച്ച് തീരുമാനിച്ചതനുസരിച്ച് LDF അംഗങ്ങള്‍ സഭയില്‍ പെരുമാറിയത് ഓര്‍മ്മയുണ്ടോ?
സര്‍, ഇതാണോ സംസ്‌കാരം?

പ്രതിപക്ഷം നിയമസഭയിൽ സംസ്കാരത്തിന് യോജിക്കാത്ത നിലയിൽ പെരുമാറിയെന്ന് മുഖ്യമന്ത്രി. ഉമ്മൻ ചാണ്ടി…

Posted by V D Satheesan on Thursday, August 27, 2020